Amit Shah to News18 | ഡൽഹി കലാപത്തിന് ഉത്തരവാദി എത്ര പ്രശസ്തനാണെങ്കിലും നടപടിയെടുക്കും: അമിത് ഷാ

Last Updated:

Amit Shah to News18 | ഏതെങ്കിലും പ്രശസ്ത വ്യക്തിയാണ് കലാപത്തിന് ഉത്തരവാദിയാണെങ്കിലും, അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും അമിത് ഷാ പറഞ്ഞു.

ന്യൂഡൽഹി: ഡൽഹി കലാപത്തിന് ഉത്തരവാദി എത്ര പ്രശസ്തനായ വ്യക്തിയാണെങ്കിലും അദ്ദേഹത്തിന് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത്. നെറ്റ് വർക് 18 എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് നൽകിയ അഭിമുഖത്തിലാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നരേന്ദ്ര മോദി സർക്കാർ രണ്ടാം വർഷത്തിലേക്ക് ചുവടു വെയ്ക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു അഭിമുഖം.
ഡൽഹി കലാപത്തിന് പ്രേരിപ്പിച്ചവർക്കും ഗൂഢാലോചന നടത്തിയവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഇതുവരെയുള്ള എല്ലാ ലഹളകളിലും വെച്ച്, ഈ കലാപത്തിനെതിരെ ഏറ്റവും കടുത്ത നടപടികൾ സ്വീകരിക്കും. ഏതെങ്കിലും പ്രശസ്ത വ്യക്തിയാണ് കലാപത്തിന് ഉത്തരവാദിയാണെങ്കിലും, അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും അമിത് ഷാ പറഞ്ഞു.
You may also like:ടോം ജോസ് പടിയിറങ്ങി; പുതിയ ചീഫ് സെക്രട്ടറിയായി വിശ്വാസ് മേത്ത ചുമതലയേറ്റു [NEWS]പാചക വാതക വില വര്‍ധിപ്പിച്ചു; വീട്ടുപയോഗത്തിനുള്ള സിലിണ്ടറിന്‌ 597 രൂപ [NEWS] ഓൺലൈൻ ക്ലാസുകൾക്കൊപ്പം പാഠപുസ്തകങ്ങളും വീടുകളിലേക്ക് [NEWS]
സി‌എ‌എ നടപ്പാക്കുന്നതിലൂടെ ജനങ്ങളുടെ പൗരത്വം ഇല്ലാതാകാൻ പോകുന്നുവെന്ന ആശയക്കുഴപ്പം ജനങ്ങൾക്കിടയിൽ സൃഷ്ടിക്കപ്പെട്ടുവെന്നും അമിത് ഷാ പറഞ്ഞു. എൻ‌ആർ‌സി കൊണ്ടുവരുമെന്ന് ഒരു വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നിരുന്നാലും, സി‌എ‌എയിലെ ആശയക്കുഴപ്പം പരിഹരിച്ചതിന് ശേഷം മാത്രമായിരിക്കും ഇത് പരിഗണിക്കുകയെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
Amit Shah to News18 | ഡൽഹി കലാപത്തിന് ഉത്തരവാദി എത്ര പ്രശസ്തനാണെങ്കിലും നടപടിയെടുക്കും: അമിത് ഷാ
Next Article
advertisement
മധ്യപ്രദേശില്‍ 14 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിര്‍ദേശിച്ച ഡോക്ടര്‍ അറസ്റ്റില്‍
മധ്യപ്രദേശില്‍ 14 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിര്‍ദേശിച്ച ഡോക്ടര്‍ അറസ്റ്റില്‍
  • മധ്യപ്രദേശില്‍ 14 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിര്‍ദേശിച്ച ഡോക്ടര്‍ അറസ്റ്റിലായി.

  • കഫ് സിറപ്പില്‍ 48.6% വിഷാംശം കണ്ടെത്തിയതോടെ മരുന്ന് നിര്‍മാതാക്കളും ഡോക്ടറും പ്രതികളായി.

  • കഫ് സിറപ്പ് കഴിച്ചതിനെ തുടര്‍ന്ന് മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

View All
advertisement