HOME » NEWS » India » HOW DID JAY SHAH BECOME BCCI SECRETARY TMC HIT BACKS AMIT SHAH NJ

'മകൻ ബിസിസിഐ സെക്രട്ടറി ആയത് എങ്ങനെ?' സ്വജനപക്ഷപാത ആരോപണത്തിൽ അമിത് ഷായ്ക്കെതിരെ തൃണമൂൽ കോൺഗ്രസ്

അനന്തരവനായ അഭിഷേക് ബാനർജിയെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവരാൻ മമതാ ബാനർജി ശ്രമിക്കുന്നു എന്നായിരുന്നു അമിത് ഷായുടെ ആരോപണം.

News18 Malayalam | news18-malayalam
Updated: November 7, 2020, 1:33 PM IST
'മകൻ ബിസിസിഐ സെക്രട്ടറി ആയത് എങ്ങനെ?' സ്വജനപക്ഷപാത ആരോപണത്തിൽ അമിത് ഷായ്ക്കെതിരെ തൃണമൂൽ കോൺഗ്രസ്
Amit Shah
  • Share this:
കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ സ്വജനപക്ഷപാത ആരോപണം ഉന്നയിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ച് തൃണമൂൽ കോൺഗ്രസ്. അനന്തരവനായ അഭിഷേക് ബാനർജിയെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവരാൻ മമതാ ബാനർജി ശ്രമിക്കുന്നു എന്നായിരുന്നു അമിത് ഷായുടെ ആരോപണം.

ഇതിന് മറുപടിയുമായാണ് തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം മകൻ എങ്ങനെയാണ് ബിസിസിഐ സെക്രട്ടറിയായതെന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ മറുചോദ്യം. അമിത് ഷായുടെ ആരോപണങ്ങൾ തള്ളി പുറത്തിറക്കിയ പ്രസ്താവനയിലാണ് ജയ് ഷായുടെ ബിസിസിഐ സെക്രട്ടറി പദവിയെ തൃണമൂൽ കോൺഗ്രസ് ചോദ്യം ചെയ്തത്.

"നുണകളുടെ ഭാണ്ഡക്കെട്ടുമായി അമിത് ഷാ വീണ്ടും ബംഗാളിൽ എത്തിയിരിക്കുകയാണ്. നിരന്തരമായി ബംഗാളിനെ അപകീർത്തിപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ ഉദ്ദേശം. ഈ യുദ്ധത്തിൽ പോരാടാൻ ബംഗാളിലെ ജനത തയ്യാറാണ്. ആ വെല്ലുവിളി ബംഗാൾ ജനത സ്വീകരിക്കുന്നു. എന്തുകൊണ്ടാണ് താങ്കൾ മമതാ ബാനർജിക്കെതിരെ വിചിത്രമായ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്? പ്രത്യേകിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങളിൽ. ജയ് ഷാ എങ്ങനെയാണ് പെട്ടന്ന് ബിസിസിഐയുടെ തലപ്പത്ത് എത്തിയത്? ബിസിസഐ സെക്രട്ടറി ആകാൻ എന്ത് മാജിക്കാണ് ജയ് കാണിച്ചത്? "- തൃണമൂൽ കോൺഗ്രസിന്റെ പ്രസ്താവന.

'നീചമായ രാഷ്ട്രീയ'ത്തിനായി അമിത് ഷാ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.

You may also like:Virtual Global Investor Roundtable-20 | 'ഇന്ത്യയുടെ ഐ ടി മേഖല നമ്മുടെ അഭിമാനമാണ്': പ്രധാനമന്ത്രി നരേന്ദ്ര മോദി

"ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന കാര്യത്തിൽ താങ്കളുടെ ട്രാക്ക് റെക്കോർഡ് ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും പ്രശസ്തമാണ്. രാഷ്ട്രീയത്തിലെ താങ്കളുടെ കുടില തന്ത്രങ്ങൾ ഇതിഹാസമാണ്. എവിടെ പോയാലും നീചമായ രാഷ്ട്രീയം കളിക്കും. ആദ്യം തന്നെ, സ്വന്തം ആരോഗ്യം ശ്രദ്ധിക്കൂ. ബംഗാളിൽ 200 സീറ്റുകൾ നേടുമെന്ന താങ്കളുടെ പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഇതുപോലുള്ള മറ്റ് പ്രവചനങ്ങളും ജനങ്ങൾ കേട്ടതാണ്. 2015 ബിഹാർ തെരഞ്ഞെടുപ്പ്, 2015 ലേയും 2020 ലേയും ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെല്ലാം താങ്കളുടെ പ്രവചനങ്ങൾ തെറ്റിപ്പോയി. 2021 ൽ ബംഗാളിലും ജനങ്ങൾ ഇതുതന്നെ ആവർത്തിക്കും. ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കാൻ ബംഗാൾ എല്ലായ്പ്പോഴും നിലകൊള്ളും".

ബംഗാളിലെ ജനങ്ങളുടെ പ്രതീക്ഷകൾ പാലിക്കുന്നതിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടു എന്ന് കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂലിന്റെ പ്രതികരണം.

മോശം ഭരണത്തിലൂടെ പ്രതീക്ഷകൾ തകർത്തതോടെ ജനങ്ങൾ കടുത്ത നിരാശയിലാണ്. മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് മാത്രമാണ് ബംഗാളിൽ മികച്ച ഭരണം ഉറപ്പു വരുത്താൻ സാധിക്കുകയുള്ളൂ. പശ്ചിമ ബംഗാളിന്റെ വികസനവും മികച്ച ഭരണവുമായി തങ്ങളുടെ ലക്ഷ്യം. അതേമസയം, മറുവശത്ത് സ്വന്തം അനന്തരവനെ അടുത്ത മുഖ്യമന്ത്രിയാക്കാനുള്ള ശ്രമങ്ങളാണ് മമതാ ബാനർജി നടത്തുന്നത്. ഇനി എന്താണ് വേണ്ടതെന്ന് ബംഗാളിലെ ജനങ്ങൾ തീരുമാനിക്കും.

ബംഗാളിൽ മൂന്ന് തരം നിയമങ്ങളാണുള്ളത്. ഒന്ന് പ്രത്യേകമായി മമതാ ബാനർജിയുടെ അനന്തരവ് വേണ്ടിയാണ്. രണ്ടാമത് വോട്ട് ബാങ്കിന് വേണ്ടിയും മൂന്നാമത് സാധാരണക്കാർക്ക് വേണ്ടിയും. മറ്റൊരു സംസ്ഥാനത്തും ഇങ്ങനെയൊന്ന് താൻ കണ്ടിട്ടില്ല. രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി അധികാരം ഉപയോഗിക്കുകയാണ് മമത ബാനർജി. സംസ്ഥാനത്ത് അഴിമതിയും കുറ്റകൃത്യങ്ങളും മൂർധന്യാവസ്ഥയിലാണെന്നും അമിത് ഷാ പറഞ്ഞു.
Published by: Naseeba TC
First published: November 7, 2020, 1:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories