Ahmedabad Plane Crash: നാട്ടിലെ ജോലി മതിയാക്കി യുകെയിലേക്ക് പോയ ഡോക്ടറും ഭാര്യയും മൂന്ന് കുട്ടികളും ഉൾപ്പെടുന്ന കുടുംബം ഒന്നാകെ ഇല്ലാതായി

Last Updated:

ലണ്ടനിൽ സ്ഥിര താമസത്തിനായി തയ്യാറെടുക്കുന്നതിനായി രണ്ട് ദിവസം മുമ്പാണ് ഡോക്ടർ രാജി സമർപ്പിച്ചത്. അഞ്ച് വയസ്സുള്ള ഇരട്ട പെൺമക്കൾ ഉൾപ്പെടെ അവരുടെ മൂന്ന് കുട്ടികളും യാത്രയിൽ അവരോടൊപ്പം ഉണ്ടായിരുന്നു

ഡോ. കോമി വ്യാസും കുടുംബവും
ഡോ. കോമി വ്യാസും കുടുംബവും
അഹമ്മദാബാദിലെ വിമാന ദുരന്തത്തിൽ ഒട്ടേറെ കുടുംബങ്ങളാണ് ഇല്ലാതായത്. ലണ്ടനിൽ പുതിയ ജീവിതം ആരംഭിക്കാൻ പോയ രാജസ്ഥാനിലെ ബൻസ്വരയിൽ നിന്നുള്ള ഒരു കുടുംബമാണ് അവയിൽ ഒന്ന്. ഐടി പ്രൊഫഷണലായ പ്രതീക് ജോഷി കഴിഞ്ഞ ആറ് വർഷമായി ലണ്ടനിൽ താമസിക്കുന്നു. ഡോക്ടറായ ഭാര്യയ്ക്കും മൂന്ന് കൊച്ചുകുട്ടികൾക്കും ഒപ്പം വിദേശത്ത് ഒരു ഭാവി കെട്ടിപ്പടുക്കണമെന്ന് വളരെക്കാലമായി സ്വപ്നം കണ്ടിരുന്നു. ഇത് ഈ ആഴ്ച യാഥാർത്ഥ്യമാകാനാരിക്കെയാണ് അപകടം.
പ്രതീകിനൊപ്പം വിമാന യാത്രയിൽ അദ്ദേഹത്തിന്റെ ഭാര്യ ഡോ. കോമി വ്യാസും ഉണ്ടായിരുന്നു. ലണ്ടനിൽ സ്ഥിര താമസത്തിനായി തയ്യാറെടുക്കുന്നതിനായി രണ്ട് ദിവസം മുമ്പാണ് ഡോക്ടർ രാജി സമർപ്പിച്ചത്. അഞ്ച് വയസ്സുള്ള ഇരട്ട പെൺമക്കൾ ഉൾപ്പെടെ അവരുടെ മൂന്ന് കുട്ടികളും യാത്രയിൽ അവരോടൊപ്പം ഉണ്ടായിരുന്നു.
അഭിലാഷത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകമായി നാട്ടുകാർ ദമ്പതികളെ ഓർമിക്കുന്നു.
ഇതും വായിക്കുക: Ahmedabad Plane Crash: രഞ്ജിത നാട്ടിലെത്തിയത് 4 ദിവസത്തെ അവധിക്ക്; 9 വർഷം ഒമാനിൽ സ്റ്റാഫ് നഴ്സ്; യുകെയിൽ പോയത് ഒരു വർഷം മുമ്പ്
ഇരുവരും ഉയർന്ന വിദ്യാഭ്യാസം നേടിയവരും തങ്ങളുടെ തൊഴിലുകളിൽ ആഴത്തിൽ പ്രതിജ്ഞാബദ്ധരും കുട്ടികൾക്കുവേണ്ടി അർപ്പണബോധമുള്ളവരുമാണ്. അവരുടെ മരണവാർത്ത ബൻസ്വരയെ ആകെ ദുഃഖത്തിലാക്കി. "മുഴുവൻ പട്ടണവും ദുഃഖത്തിലാണ്," ഒരു അടുത്ത കുടുംബ സുഹൃത്ത് പറഞ്ഞു, തങ്ങളുടെ കുട്ടികൾക്ക് ഏറ്റവും നല്ലത് ആഗ്രഹിക്കുന്ന ദമ്പതികളായിരുന്നു അവർ എന്നും സുഹൃത്ത് പറയുന്നു.
advertisement
വിമാനാപകടത്തിൽ മരിച്ചവരുടെ പട്ടിക പുറത്തുവന്നപ്പോൾ 10 പേർ രാജസ്ഥാനിൽ നിന്നുള്ളവരാണ്. ജോഷി കുടുംബത്തിന് പുറമേ, പ്രശസ്ത മാർബിൾ വ്യവസായി പിങ്കു മോദിയുടെ മക്കളായ ശുഭ് മോദി (24), ഷാഗുൺ മോദി (22) എന്നിവരുൾപ്പെടെ ഉദയ്പൂരിലെ നാല് നിവാസികളും അപകടത്തിൽ മരിച്ചു. മരിച്ചവരിൽ ഉദയ്പൂർ ജില്ലയിലെ റുണ്ടേഡ ഗ്രാമത്തിൽ നിന്നുള്ള വർദി ചന്ദ് മെനാരിയ, പ്രകാശ് മെനാരിയ, ‌27 കാരിയായ ഖുഷ്ബു രാജ്പുരോഹിത് എന്നിവരും ഉൾപ്പെടുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
Ahmedabad Plane Crash: നാട്ടിലെ ജോലി മതിയാക്കി യുകെയിലേക്ക് പോയ ഡോക്ടറും ഭാര്യയും മൂന്ന് കുട്ടികളും ഉൾപ്പെടുന്ന കുടുംബം ഒന്നാകെ ഇല്ലാതായി
Next Article
advertisement
ബിവറേജിൽ ക്യൂ നിൽക്കുന്നതിനെ ചൊല്ലി തർക്കം; വയോധികന്റെ കഴുത്തിൽ കുത്തേറ്റു
ബിവറേജിൽ ക്യൂ നിൽക്കുന്നതിനെ ചൊല്ലി തർക്കം; വയോധികന്റെ കഴുത്തിൽ കുത്തേറ്റു
  • ബിവറേജിൽ ക്യൂ നിൽക്കുന്നതിനെ ചൊല്ലി തർക്കം

  • പ്രതി ബിയർ കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തുകയായിരുന്നു

  • ഗുരുതരമായി പരിക്കേറ്റ റാഫിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

View All
advertisement