മുസ്ലീംങ്ങളെ അപമാനിക്കുന്നുവെന്ന് ആരോപണം; സോണിയക്ക് രാഹുല്‍ നല്‍കിയ സ്നേഹസമ്മാനം വിവാദത്തില്‍
- Published by:Arun krishna
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസമാണ് അമ്മ സോണിയാ ഗാന്ധിക്ക് സര്‍പ്രൈസ് സമ്മാനമായി രാഹുൽ ഗാന്ധി നായ്ക്കുട്ടിയെ നല്‍കിയത്.
മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക് രാഹുല്‍ ഗാന്ധി സ്നേഹ സമ്മാനമായി നല്‍കിയ നായ്ക്കുട്ടിയുടെ പേരിനെ ചൊല്ലി വിവാദം. ഗോവയില്‍ നിന്ന് ദത്തെടുത്ത മൂന്ന് മാസം പ്രായമുള്ള നായ്ക്കുട്ടിയ്ക്ക് ‘നൂറി’ എന്നാണ് അദ്ദേഹം പേര് നല്‍കിയത്. രാഹുല്‍ തന്റെ നായ്ക്കുട്ടിക്ക് നൂറിയെന്ന് പേരിട്ടത് മുസ്ലീം പെണ്‍കുട്ടികളെയും സമുദായത്തെ ഒന്നാകെയും അപമാനിക്കുന്നതാണെന്ന് ഓള്‍ ഇന്ത്യ മജ്ലിസ്–ഇ–ഇത്തിഹാദുല്‍ മുസ്ലിമീന് നേതാവ് മുഹമ്മദ് ഫര്‍ഹാന്‍ ആരോപിച്ചു. മുസ്ലീം കുടുംബങ്ങളില്‍ സാധാരണയായി പെണ്‍മക്കള്‍ക്കിടുന്ന പേരാണ് നൂറിയെന്നും അദ്ദേഹം വാദിക്കുന്നു.
advertisement
കഴിഞ്ഞ ദിവസമാണ് അമ്മ സോണിയാ ഗാന്ധിക്ക് സര്‍പ്രൈസ് സമ്മാനമായി രാഹുൽ ഗാന്ധി നായ്ക്കുട്ടിയെ നല്‍കിയത്. തന്‍റെ തന്നെ യൂട്യൂബ് ചാനലിലൂടെ രാഹുല്‍ ഇതിന്‍റെ പൂര്‍ണമായ വീഡിയോയും പങ്കുവച്ചിരിക്കുന്നു. നൂറിയെ താലോലിക്കുന്ന സോണിയ ഗാന്ധിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് വിവാദവും തലപൊക്കിയത്.
വടക്കന്‍ ഗോവയിലെ മാപുസയിലെ കെന്നല്‍ ക്ലബില്‍ നിന്നുമാണ് ജാക്ക് റസല്‍ ടെറിയര്‍ ഇനത്തില്‍പ്പെട്ട നൂറിയെ രാഹുല്‍ ഏറ്റെടുത്ത് ഡല്‍ഹിയിലെത്തിച്ചത്. ഉപാധികളില്ലാത്ത സ്നേഹമെന്തെന്ന് മൃഗങ്ങള്‍ നമ്മളെ പഠിപ്പിക്കുന്നു. വന്നിട്ട് കുറച്ച് നാളുകളേ ആയുള്ളെങ്കിലും കുഞ്ഞുനൂറി ഞങ്ങളുടെയെല്ലാം ഹൃദയം കവര്‍ന്നുവെന്നായിരുന്നു നൂറിയുടെ ചിത്രം വേള്‍ഡ് അനിമല്‍ ഡേയില്‍ പങ്കുവച്ച് രാഹുല്‍ ഗാന്ധി കുറിച്ചത്. ലാപോ എന്ന മറ്റൊരു നായക്കുട്ടിയെയും സോണിയ വളര്‍ത്തുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
Oct 06, 2023 2:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മുസ്ലീംങ്ങളെ അപമാനിക്കുന്നുവെന്ന് ആരോപണം; സോണിയക്ക് രാഹുല്‍ നല്‍കിയ സ്നേഹസമ്മാനം വിവാദത്തില്‍










