'മകൻ ജീവനോടെയുണ്ടെങ്കിൽ ഉടൻ കീഴടങ്ങണം; ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല';ഭീകരൻ ആദിൽ ഹുസൈന്റെ അമ്മ

Last Updated:

എട്ടു വർഷമായി മകനെപ്പറ്റി വിവരങ്ങളൊന്നും അറിയില്ലെന്നും ഭീകരൻ ആദിൽ ഹുസൈന്റെ അമ്മ

News18
News18
മകൻ ജീവനോടെയുണ്ടെങ്കിൽ ഉടൻ കീഴടങ്ങണമെന്നും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ലെന്നും പഹൽ​ഗാം ഭീകരാക്രമണത്തിൽ പങ്കാളിയായ ഭീകരൻ ആദിൽ ഹുസൈൻ തോക്കറിന്റെ അമ്മ ഷെഹസാദ. എട്ടു വർഷമായി മകനെപ്പറ്റി ഒരു വിവരവുമില്ല. മകൻ ഭീകരാക്രമണത്തിൽ ബന്ധമുണ്ടെന്ന് കരുതുന്നില്ലെല്ലും എന്നാൽ പങ്ക് വ്യക്തമായാൽ മകനെതിരെ നടപടിയെടുക്കണമെന്നും ഷെഹസാദ പറഞ്ഞു. ബിജ് ബഹേര സ്വദേശി ആദിൽ  ഹുസൈൻ  തോക്കറിനൊപ്പം  ത്രാൽ സ്വദേശിയായ ആസിഫ് ഷേയ്ഖ് എന്ന യുവാവും പഹൽഗാം ആക്രമണത്തിൽ പങ്കാളികളായിരുന്നു. ഇരുവരുടെയും വീടുകൾ പ്രാദേശിക ഭരണകൂടം കഴിഞ്ഞ ദിവസം തകർത്തിരുന്നു.
കുടുംബം യാതൊരു തരത്തിലും ഭീകരാക്രമണത്തെ പിന്തുണയ്ക്കുന്നില്ലെന്നും താനും മറ്റു രണ്ട് മക്കളും അവരുടെ ചെറിയ കുട്ടികളും താമസിക്കുന്ന വീടാണ് സ്ഫോടനം നടത്തി അധികൃതർ തകർത്തതെന്നും സെക്യൂരിറ്റി ഏജൻസി ബലമായാണ് ഇവിടെ നിന്ന് തങ്ങളെ പിടിച്ച് മാറ്റിയതെന്നും എന്നും ഷെഹസാദ പറഞ്ഞു.
ബിരുദാനന്തര ബിരുദധാരിയായ ആദിൽ വീടിന് അടുത്തുതന്നെയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. ആദിലിനും ആസിഫിനും ഷ്കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ളതായി നേരത്തെ സൂചനകൾ ലഭിച്ചിരുന്നു. 26 പേരാണ് പഹൽഗാം
advertisement
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
മലയാളം വാർത്തകൾ/ വാർത്ത/India/
'മകൻ ജീവനോടെയുണ്ടെങ്കിൽ ഉടൻ കീഴടങ്ങണം; ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല';ഭീകരൻ ആദിൽ ഹുസൈന്റെ അമ്മ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement