ഇന്ത്യ- കാനഡ ബന്ധം; ഇന്ത്യക്കാർ എന്ത് ചിന്തിക്കുന്നു? ന്യൂസ് 18 സർവേ
- Published by:Nandu Krishnan
- news18-malayalam
Last Updated:
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒക്ടോബർ 21 മുതൽ 23 വരെയാണ് സർവേ നടത്തിയത്
കാനഡയുമായി ഇന്ത്യ നയതന്ത്ര സംഘർഷത്തിലായിട്ടു കുറച്ചുകാലമായി. കാനഡ, ഇന്ത്യക്കാരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതും അടുപ്പമുള്ളതുമായ രാജ്യമാണ്. നിരവധി ഇന്ത്യക്കാരാണ് പഠിക്കാനും ജോലിക്കുമെല്ലാം കാനഡയിൽ ഉള്ളത്. ഇവരുടെ ഭാവിയെ പലപ്പോഴും ഇരുൾനിഴലിലാക്കിയതാണ് ഈ നയതന്ത്ര സംഘർഷം. ഖലിസ്ഥാനി ഭീകര നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ കലശലായത്. പഞ്ചാബിൽ നിന്നുള്ള നിരവധി സിഖ് വംശജർ കാനഡയിലുണ്ട്. ഇവരുടെ കൂടി സുരക്ഷയെയും ഭാവിയെയുമാണ് ഇന്ത്യാ വിരുദ്ധ ചിന്ത പ്രചരിപ്പിക്കുന്ന ഖലിസ്ഥാനി ഭീകരർ ആശങ്കയിലാക്കുന്നത്. നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്നായിരുന്നു കാനഡയുടെ വാദം. ഇത് കാനഡയിലെ സിഖ് വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മുന്നോട്ട് വയ്ക്കുന്ന വാദമാണെന്നാണ് ഇന്ത്യ പറയുന്നത്. കഴിഞ്ഞദിവസം നയതന്ത്ര പ്രതിനിധികളെ പുറത്താക്കുന്നതുവനരെയെത്തി ഈ സംഘർഷസാഹചര്യം.
ഇന്ത്യക്കാർ ഈ വിഷയത്തിൽ എന്തു ചിന്തിക്കുന്നു എന്നാണ് ന്യൂസ് 18 സർവേയിലൂടെ അന്വേഷിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ മാസം 21 മുതൽ 23 വരെയാണ് സർവേ നടത്തിയത്. ഒരു ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ ന്യൂസ് 18 പ്രതിനിധികൾ നേരിട്ട് എത്തിയാണ് ജനങ്ങളിൽ നിന്ന് അഭിപ്രായം സ്വരൂപിച്ചത്. ആകെ 4254 പേരെയാണ് സർവേയുടെ ഭാഗമായി കണ്ടത്. പലരും സമ്പൂർണമായി മറുപടി പറഞ്ഞില്ല. അങ്ങനെ അപൂർണമായ മറുപടികൾ ഒഴിവാക്കി 2436 പേരുടെ സർവേഫലമാണ് അന്തിമമായി പരിഗണിച്ചത്. പലർക്കും ഇന്ത്യ കാനഡ നയനന്ത്രസംഘർഷത്തെക്കുറിച്ച് കാര്യമായ അറിവില്ലായിരുന്നു. ചിലർക്ക് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെക്കുറിച്ച് അറിവില്ലായിരുന്നു. ഇത്തരം മറുപടികളാണ് ഒഴിവാക്കിയത്.
advertisement
സർവേയിൽ പങ്കെടുത്ത 1.44 ശതമാനം പേർ പതിനെട്ടു വയസിൽ താഴെയുള്ളവരാണ്. 26നും 35നും ഇടയിൽ പ്രായമുള്ളവർ 17.78 ശതമാനം പേർ. 26നും 35നും ഇടയിൽ പ്രായമുള്ളവരായിരുന്നു സർവേയിൽ പങ്കെടുത്ത 32.88 ശതമാനം പേർ. 36 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ളവരായിരുന്നു മറുപടി നൽകിയ 26.56 % ആളുകൾ. അതായത് ഇരുപത്താറിനും നാൽപത്തഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ് സർവേയിൽ പങ്കെടുത്ത അറുപതു ശതമാനം ആളുകളും. 46നും 55നും ഇടയിൽ പ്രായമുള്ളവരാണ് സർവേയിൽ പങ്കെടുത്ത 14.98 % ആളുകൾ. 5.21 ശതമാനം ആളുകൾ 56 നും 65നും ഇടയിൽ പ്രായമുള്ളവരായിരുന്നു. അറുപത്താറു വയസിനു മുകളിൽ പ്രായമുള്ളവർ 1.11 ശതമാനമായിരുന്നു.
advertisement
സംസ്ഥാനങ്ങളിലെ സാംപിളുകൾ
ഉത്തർപ്രദേശ് - 307
മധ്യപ്രദേശ് - 264
ബിഹാർ - 204
ഹരിയാന - 202
ഗുജറാത്ത് - 162
ജമ്മു കശ്മീർ - 156
പശ്ചിമ ബംഗാൾ - 150
രാജസ്ഥാൻ -134
പഞ്ചാബ് - 126
അസം - 93
ഉത്തരാഖണ്ഡ് - 88
ഡൽഹി - 81
മഹാരാഷ്ട്ര - 75
കർണാടക - 69
ഛത്തീസ്ഗഡ് - 61
ജാർഖണ്ഡ് - 60
advertisement
തെലങ്കാന - 57
ഹിമാചൽ പ്രദേശ് - 49
ആന്ധ്ര പ്രദേശ് - 21
ചണ്ഡീഗഡ് - 18
തമിഴ്നാട് - 17
കേരളം - 10
നാഗാലാൻഡ് - 8
സിക്കിം - 6
ലദ്ദാക്ക് - 4
ദാദ്രാ ആൻഡ് നാഗർ ഹവേലി, മിസോറാം, മണിപുർ, മേഘാലയ എന്നിവിടങ്ങളിൽ രണ്ടു പേർ മറുപടി നൽകി. ഒഡിഷ. ഡാമൻ ആൻഡ് ഡിയു, അരുണാചൽ പ്രദേശ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ മറുപടികളും സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 25, 2024 1:01 PM IST