National Space Day 2024 | ഇന്ത്യ ചന്ദ്രനിലെത്തിയിട്ട് ഒരാണ്ട്; ആദ്യ ദേശീയ ബഹിരാകാശ ദിനം

Last Updated:

ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിങ് വിജയകരമായി നടത്തിയ അഭിമാന ദിനം

ഇന്ത്യ ചന്ദ്രനിൽ എത്തിയിട്ട് ഒരാണ്ട് തികയുന്ന ഇന്ന് ഇന്ത്യ ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കുകയാണ്. ചന്ദ്രയാൻ-3 ദൗത്യത്തിൻ്റെ ചരിത്രവിജയത്തെത്തുടർന്ന് ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ ദിനം. ആഗസ്റ്റ് 23 ന് വൈകുന്നേരം 6:04 നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയില്‍ ‘വിക്രം’ ലാന്‍ഡര്‍ ചരിത്രപരമായ ‘സോഫ്റ്റ് ലാന്‍ഡിംഗ്’ നടത്തിയത്.
ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായും അതിൻ്റെ ദക്ഷിണ ധ്രുവമേഖലയ്ക്ക് സമീപം ഇറങ്ങിയ ആദ്യ രാജ്യമായും ഇന്ത്യ മാറിയ ദിനം. ഈ ശ്രദ്ധേയമായ നേട്ടത്തോടെ, ബഹിരാകാശ പര്യവേഷണത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന വൈദഗ്ധ്യത്തെ അനുസ്മരിച്ചുകൊണ്ട് ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ചന്ദ്രയാൻ-3 ദൗത്യം വിക്ഷേപിച്ചത്. ചാന്ദ്ര ദൗത്യത്തിലെ ഇസ്രോയുടെ ചരിത്ര നേട്ടത്തെ ആദരിക്കുന്നതിനായി പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 23 നെ ദേശീയ ബഹിരാകാശ ദൗത്യമായി പ്രഖ്യാപിച്ചു. ഇന്ത്യയുടെ ശക്തിയുടെയും ബഹിരാകാശ പര്യവേഷണത്തിലെ പുരോഗതിയുടെയും പ്രതീകമായി ലാൻഡിംഗ് സൈറ്റിന് ശിവശക്തി പോയിൻ്റ് എന്ന് പ്രധാനമന്ത്രി പേരിട്ടു.
മലയാളം വാർത്തകൾ/ വാർത്ത/India/
National Space Day 2024 | ഇന്ത്യ ചന്ദ്രനിലെത്തിയിട്ട് ഒരാണ്ട്; ആദ്യ ദേശീയ ബഹിരാകാശ ദിനം
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement