വെറും 23 മിനിറ്റ്; പാകിസ്ഥാന്റെ ചൈനീസ് വ്യോമപ്രതിരോധ സംവിധാനം നിശ്ചലമാക്കി ഇന്ത്യയുടെ തിരിച്ചടി
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ കണ്ടെത്താനോ തടയാനോ ചൈനീസ് സംവിധാനത്തിന് കഴിയാതെ പോയി. വ്യോമപ്രതിരോധ സംവിധാനമാകെ ജാം ചെയ്യുകയും അതിന്റെ മറവില്‍ 23 മിനിറ്റുകള്‍ക്കൊണ്ട് പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ വ്യോമസേന കനത്ത നാശം വിതയ്ക്കുകയുമായിരുന്നു
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിൽ ഇന്ത്യയുടെ ആക്രമണം തടുക്കാനാകാതെ പാകിസ്ഥാൻ പ്രതിരോധത്തിലായിരുന്നു. വ്യോമപ്രതിരോധത്തിനായി പാകിസ്ഥാന്‍ ആശ്രയിച്ചിരുന്നത് ചൈനീസ് സാങ്കേതിക വിദ്യകളെയായിരുന്നു. ഇന്ത്യയുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലുമായി പാകിസ്ഥാന്‍ ചൈനീസ് വ്യോമപ്രതിരോധ സംവിധാനങ്ങളായിരുന്നു വിന്യസിച്ചിരുന്നത്. എന്നാല്‍ ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാന്‍ ചൈനയില്‍ നിന്ന് വാങ്ങിയ സംവിധാനങ്ങളെ നിശ്ചലമാക്കിയാണ് ആക്രമണം നടത്തിയത്.
ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ കണ്ടെത്താനോ തടയാനോ ചൈനീസ് സംവിധാനത്തിന് കഴിയാതെ പോയി. വ്യോമപ്രതിരോധ സംവിധാനമാകെ ജാം ചെയ്യുകയും അതിന്റെ മറവില്‍ 23 മിനിറ്റുകള്‍ക്കൊണ്ട് പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ വ്യോമസേന കനത്ത നാശം വിതയ്ക്കുകയുമായിരുന്നു. മേഖലയില്‍ ഇന്ത്യക്ക് വ്യക്തമായ വ്യോമ മേധാവിത്വമുണ്ടെന്ന് ഇതോടെ ലോകരാജ്യങ്ങൾക്കാകെ ബോധ്യമായിട്ടുണ്ട്.
ലാഹോറിന് സമീപം വിന്യസിച്ചിരിക്കുന്ന പാകിസ്ഥാൻ സൈന്യത്തിന്റെ ചൈനീസ് എച്ച്ക്യു-9 വ്യോമ പ്രതിരോധ സംവിധാനമാണ് ഇന്ത്യ നിശ്ചലമാക്കിയത്. ഇലക്ട്രോണിക് യുദ്ധ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ജാമിംഗ് നടത്തിയതെന്നും റഡാർ ഇൻസ്റ്റാളേഷനുകളും മിസൈൽ ഇൻഫ്രാസ്ട്രക്ചറുകളും പ്രവർത്തനരഹിതമാക്കാനും നശിപ്പിക്കാനും യുദ്ധോപകരണങ്ങൾ ഉപയോഗിച്ചതായും ഇന്ത്യൻ സൈന്യം വ്യക്തമാക്കി.
advertisement
വിദേശ സാങ്കേതിക വിദ്യകളേക്കാള്‍ മികച്ചതാണ് ഇന്ത്യ സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യകളെന്ന് ലോകത്തിന് മുന്നില്‍ വെളിപ്പെട്ടു. ഇന്ത്യയിലെ നഗരങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയ ആക്രമണ ശ്രമങ്ങള്‍ ചെറുക്കുന്നതിലും തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ സഹായകരമായി. പാകിസ്ഥാന്‍ അയച്ച ചൈനീസ് പിഎല്‍-15 മിസൈലുകളും തുര്‍ക്കിയുടെ ഡ്രോണുകളും റോക്കറ്റ് ആക്രമണങ്ങളും ഇന്ത്യ വിജയകരമായി നിര്‍വീര്യമാക്കുകയായിരുന്നു.
പാകിസ്ഥാൻ സൈന്യം ഡ്രോണുകളും മിസൈൽ പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് വടക്കൻ, പടിഞ്ഞാറൻ മേഖലകളിലെ ഇന്ത്യൻ സൈനിക ആസ്ഥാനങ്ങൾ ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ ആകാശ് മിസൈൽ പോലുള്ള തദ്ദേശീയ സംവിധാനങ്ങളും പെച്ചോറ, ഒഎസ്എ-എകെ പോലുള്ള പാരമ്പര്യ പ്ലാറ്റ്‌ഫോമുകളും ഉൾപ്പെടുന്ന ഇന്ത്യയുടെ സംയോജിത വ്യോമ പ്രതിരോധ ഗ്രിഡുമായി അവർ ഏറ്റുമുട്ടിയപ്പോൾ, അവയെല്ലാം നിർവീര്യമാക്കപ്പെട്ടു.
advertisement
ഏറ്റവും മികച്ചവയെന്ന് കരുതി പാകിസ്ഥാന്‍ ചൈനയില്‍ നിന്ന് വാങ്ങിയ സാങ്കേതിക വിദ്യകളും ആയുധങ്ങളും ഇന്ത്യയുടെ സ്വന്തം സാങ്കേതിക വിദ്യകളുടെയും ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങളുടെയും മുന്നില്‍ ഒന്നുമല്ലെന്ന് തെളിഞ്ഞു. പാകിസ്ഥാനെതിരെ ഇന്ത്യ ഉപയോഗിച്ചതില്‍ കൂടുതലും ഇന്ത്യ വികസിപ്പിച്ച ആയുധങ്ങളായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഓപ്പറേഷൻ സിന്ദൂർ തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളുടെയും സാങ്കേതികവിദ്യകളുടെയും പരീക്ഷണ വേദികൂടിയായിരുന്നു.
Summary: In an air raid that lasted not more than 23 minutes, the Indian Air Force (IAF) successfully bypassed and jammed Pakistan’s Chinese-origin air defence systems near Lahore in the early hours of May 7. The air raid and the targeted strikes on terror hubs deep inside Pakistan and Pakistan-occupied Kashmir (PoK) was part of Operation Sindoor.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 15, 2025 8:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വെറും 23 മിനിറ്റ്; പാകിസ്ഥാന്റെ ചൈനീസ് വ്യോമപ്രതിരോധ സംവിധാനം നിശ്ചലമാക്കി ഇന്ത്യയുടെ തിരിച്ചടി