Bhargavastra: ശത്രു ഡ്രോണുകളെ ഞൊടിയിടയിൽ തകർ‌ക്കും; ഇന്ത്യയുടെ 'ഭാര്‍ഗവാസ്ത' പരീക്ഷണം വിജയം

Last Updated:

ഇന്ത്യയെ ലക്ഷ്യംവെച്ച് വരുന്ന ഡ്രോണ്‍ ആക്രമണങ്ങളെ നിർവീര്യമാക്കാൻ ഇത് സഹായിക്കും. ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളുടെ കരുത്ത് കൂട്ടുന്നതാണ് പുതിയ പരീക്ഷണം

(IMAGE: ANI)
(IMAGE: ANI)
ന്യൂഡല്‍ഹി: ശത്രു ഡ്രോണുകളെ തകർക്കാൻ 'ഭാര്‍ഗവാസ്ത്ര' എന്ന പുതിയ കൗണ്ടര്‍ ഡ്രോണ്‍ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. തദ്ദേശീയമായി നിര്‍മിച്ച ചെലവ് കുറഞ്ഞ ഉപകരണമാണിത്. ഒഡീഷയിലെ ഗോപാല്‍പുരിലെ സീവാര്‍ഡ് ഫയറിങ് റേഞ്ചിലാണ് പരീക്ഷണം നടന്നത്. സോളാര്‍ ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ് ലിമിറ്റഡ് (എസ്ഡിഎഎല്‍) ആണ് ഡ്രോണ്‍ രൂപകൽപന ചെയ്തത്. ഇന്ത്യയെ ലക്ഷ്യംവെച്ച് വരുന്ന ഡ്രോണ്‍ ആക്രമണങ്ങളെ നിർവീര്യമാക്കാൻ ഇത് സഹായിക്കും. ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളുടെ കരുത്ത് കൂട്ടുന്നതാണ് പുതിയ പരീക്ഷണം.
ഗോപാല്‍പുരില്‍ മുതിര്‍ന്ന ആര്‍മി എയര്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഭാര്‍ഗവാസ്ത്രയുടെ പരീക്ഷണം. ഓരോ റോക്കറ്റ് വിക്ഷേപിച്ചുകൊണ്ട് രണ്ട് പരീക്ഷണങ്ങള്‍ നടത്തി. പരീക്ഷണങ്ങളെല്ലാം വിജയകരമായിരുന്നു. 'ഹാര്‍ഡ് കില്‍' സാങ്കേതിക വിദ്യ ഉപയോഗിച്ച് ഘടിപ്പിച്ചിരിക്കുന്ന ഭാര്‍ഗവാസ്ത്രയ്ക്ക് 2.5 കിലോമീറ്റര്‍വരെ ദൂരത്തില്‍ വരുന്ന ഡ്രോണുകളെ കണ്ടെത്തി നശിപ്പിക്കാനുള്ള കഴിവുണ്ട്. സമുദ്രനിരപ്പില്‍നിന്ന് 5000 മീറ്ററില്‍ കൂടുതല്‍ ഉയരത്തിൽ, ഭൂമിശാസ്ത്രപരമായി വ്യത്യസ്ത പ്രദേശങ്ങളില്‍ തടസമില്ലാതെ ഉപയോഗിക്കാനാവും.
യുദ്ധസാഹചര്യങ്ങളില്‍ റിമോട്ട് വഴി നിയന്ത്രിക്കപ്പെടുന്ന ഡ്രോണുകൾ പ്രധാന ഭീഷണിയാണ്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ വ്യാപകമായി ഡ്രോണുകള്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാൻ സൈന്യവും ഇത് ഇന്ത്യക്കുനേരെ പ്രയോഗിച്ചു. ഇന്ത്യന്‍ അതിര്‍ത്തി ജില്ലകളെയും നഗരങ്ങളെയും ലക്ഷ്യമാക്കി പാകിസ്ഥാൻ തൊടുത്ത ഡ്രോണുകള്‍ പക്ഷേ, ഇന്ത്യൻ വ്യോപ്രതിരോധ സംവിധാനം തകർത്തുതരിപ്പണമാക്കി. തുർക്കി നിര്‍മിത സോംഗർ ഡ്രോണുകളാണ് പാകിസ്ഥാൻ ഇന്ത്യക്കുനേരെ ഉപയോഗിച്ചത്.
advertisement
Summary: India successfully tested a new indigenous low-cost counter-drone system, named Bhargavastra.
മലയാളം വാർത്തകൾ/ വാർത്ത/India/
Bhargavastra: ശത്രു ഡ്രോണുകളെ ഞൊടിയിടയിൽ തകർ‌ക്കും; ഇന്ത്യയുടെ 'ഭാര്‍ഗവാസ്ത' പരീക്ഷണം വിജയം
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement