നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഭാവ്നഗർ - കാകിനാഡ പോർട് അതിവേഗം; ഗുജറാത്തിൽ നിന്ന് ആന്ധ്രയിലേക്ക് റെയിൽവേ

  ഭാവ്നഗർ - കാകിനാഡ പോർട് അതിവേഗം; ഗുജറാത്തിൽ നിന്ന് ആന്ധ്രയിലേക്ക് റെയിൽവേ

  കോവിഡ് 19മായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും യാത്രാസമയത്ത് പാലിക്കണമെന്ന് വെസ്റ്റേൺ റെയിൽവേ നിർദ്ദേശിച്ചു.

  (Representational Photo: Shutterstock)

  (Representational Photo: Shutterstock)

  • News18
  • Last Updated :
  • Share this:
   അഹമ്മദാബാദ്: യാത്രക്കാരുടെ സൗകര്യവും യാത്ര കൂടുതൽ സുഗമവും വേഗതയിലുമാക്കുന്നതിനും ഭാവ്നഗർ ടെർമിനസ് - കാകിനാഡ പോർട് സ്പെഷ്യൽ തീവണ്ടിയാണ് സൂപ്പർഫാസ്റ്റ് തീവണ്ടിയാക്കി മാറ്റി. ഇതിന്റെ ഭാഗമായി ട്രയിന്റെ നമ്പറിൽ മാറ്റം വരുത്തുകയും സമയം പുനക്രമീകരിക്കുകയും ചെയ്തു. വെസ്റ്റേൺ റെയിൽവേ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

   തീവണ്ടി നമ്പർ - 02700നുള്ള റിസർവേഷൻ ബുക്കിംഗ് ജൂലൈ 13, 2021 മുതൽ ആരംഭിക്കുമെന്ന് വെസ്റ്റേൺ റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു. നിർദ്ദേശിക്കപ്പെട്ട പി ആർ എസ് കൗണ്ടറുകളിലും റെയിൽവേയുടെ https://www.irctc.co.in/nget/train-search ഈ സൈറ്റിലും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

   ബിജെപി സമ്പർക്ക ചുമതല അരുൺ കുമാറിന് നൽകി ആർഎസ്എസ്; ബംഗാൾ ഘടകത്തിലും മാറ്റങ്ങൾ

   ഹാൾട്ടുകളും മറ്റും സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് www.enquiry.indianrail.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. അതേസമയം, കോവിഡ് 19മായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും യാത്രാസമയത്ത് പാലിക്കണമെന്ന് വെസ്റ്റേൺ റെയിൽവേ നിർദ്ദേശിച്ചു.

   ഇന്ത്യൻ റെയിൽവേയുടെ രണ്ടു ട്രയിനുകളും സുരേന്ദ്രനഗർ, വിരാംഗാം, അഹമ്മദാബാദ്, വഡോദര, സൂററ്റ്, വൽസാദ്, വസായ് റോഡ്, കല്യാൺ, ലോണാവാല, പൂനെ, ദൗണ്ട് ജംഗ്ഷൻ എന്നിവിടങ്ങളിൽ നിർത്തും. സോളാപൂർ, കലബുരഗി, വാദി, സെറം, തന്തൂർ, വികരാബാദ് ജംഗ്ഷൻ, സെക്കന്തരാബാദ് ജെഎൻ, നൽഗൊണ്ട, മിരിയലഗുഡ, നാദികുഡെ ജെഎൻ, സട്ടനെപള്ളെ, ഗുണ്ടൂർ ജംഗ്ഷൻ, വിജയവാഡ ജംഗ്ഷൻ, രാജമുണ്ട്രി, സമൽകോട്ട് ജംഗ്ഷൻ, കാക്കിനട ടൗൺ സ്റ്റേഷൻ എന്നിവിടങ്ങളിൽ ആയിരിക്കും ബോർഡിംഗ് പോയിന്റുകൾ.

   കോവി‍ഡ് മുക്തരായവ‍ർ കരിങ്കോഴി സൂപ്പ് കഴിക്കണം; ആരോ​ഗ്യം വീണ്ടെടുക്കാൻ ഉത്തമമെന്ന് മധ്യപ്രദേശ് കൃഷി വിജ്ഞാൻ കേന്ദ്രം

   02699 കാകിനാഡ പോർട് - ഭാവ്നദഗർ ടെർമിനസ് - നവംബർ നാലുമുതൽ എല്ലാ വ്യാഴാഴ്ചയും ഈ തീവണ്ടി ഓടിത്തുടങ്ങും. കാകിനാഡ പോർട്ടിൽ നിന്ന് രാവിലെ 05.30ന് ആയിരിക്കും ട്രയിൻ യാത്ര ആരംഭിക്കുക. അടുത്ത ദിവസം വൈകുന്നേരം 06.55ന് ഭാവ്നഗറിൽ എത്തും.

   02700 ഭാവ്നഗർ ടെർമിനസ് - കാകിനാഡ പോർട് - നവംബർ ആറുമുതൽ എല്ലാ ശനിയാഴ്ചയും ആയിരിക്കും ഈ തീവണ്ടി. ഭാവ്നഗർ ടെർമിനസിൽ നിന്ന് രാവിലെ 4.25ന് തീവണ്ടി യാത്ര ആരംഭിക്കും. അടുത്ത ദിവസം വൈകുന്നേരം 05.35ന് കാകിനാഡ പോർട്ടിൽ എത്തും.
   Published by:Joys Joy
   First published:
   )}