advertisement

മികച്ച ആരോഗ്യ സംവിധാനങ്ങളാണ് കോവിഡ് രോഗമുക്തി നിരക്ക് കൂട്ടാൻ ഇന്ത്യയെ സഹായിച്ചത്; യുഎൻ പരിപാടിയിൽ പ്രധാനമന്ത്രി മോദി

Last Updated:

യുഎന്നിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയെ ഓണ്‍ലൈന്‍ വഴി അഭിസോബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

അടിത്തട്ടിലുള്ള ആരോഗ്യ സംവിധാനമാണ് ലോകത്ത് ഏറ്റവും കൂടുതൽ പേർ കോവിഡ് മുക്തരാകുന്ന രാജ്യമെന്ന നിലയിലേക്കെത്താൻ ഇന്ത്യയെ സഹായിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാരിന്റേയും പൊതുസമൂഹത്തിന്റേയും പങ്കാളിത്തത്തില്‍ യോജിച്ച പോരാട്ടമാണ് കോവിഡിനെതിരെ ഇന്ത്യ നടത്തിയത്. യുഎന്നിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയെ ഓണ്‍ലൈന്‍ വഴി അഭിസോബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയില്‍ 25602 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 6,35,756 പേര്‍ രോഗമുക്തരായി. സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഇന്ത്യ മറ്റ് വികസ്വര രാജ്യങ്ങളെ സഹായിക്കുന്നുണ്ട്. 38 മില്യൺ ടൺ കാർബൺ പുറന്തള്ളൽ കുറക്കാൻ ഇന്ത്യക്ക് സാധിച്ചു. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിലും ആരോഗ്യവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിലും ഇന്ത്യ വളരെയധികം മുന്നേറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആയുഷ്മാന്‍ ഭാരത്, ലോകത്തെ ഏറ്റവും വലിയ ആരോഗ്യരക്ഷാ പരിപാടിയാണ്. 50 കോടി ജനങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കൾ. 150 രാജ്യങ്ങള്‍ക്ക് ഇന്ത്യ മെഡിക്കല്‍ സഹായങ്ങള്‍ നല്‍കിയ അയല്‍രാജ്യങ്ങളുടെ സാര്‍ക്ക് കോവിഡ് എമര്‍ജന്‍സി ഫണ്ടിലേയ്ക്ക് സഹായം നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
advertisement
TRENDING:സ്വപ്നയുടെ നിയമനം:10 ദിവസത്തിനിടെ നിലപാട് മാറ്റിയോ സർക്കാർ? [NEWS] മദ്യപാനികളുടെ കരൾ പിളരും കാഴ്ച: 72 ലക്ഷം രൂപയുടെ മദ്യക്കുപ്പികളുടെ മുകളിലൂടെ റോഡ് റോളർ കയറ്റി പൊലീസ് [NEWS]LPM Modi in UN Session | 150 രാജ്യങ്ങൾക്ക് ഇന്ത്യ വൈദ്യസഹായം നൽകിയെന്ന് പ്രധാനമന്ത്രി [NEWS]
കോവിഡ് കാലത്ത് ഇന്ത്യ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജ് സമ്പദ്‌വ്യവസ്ഥയെ വളർച്ചയുടെ പാതയിലേക്കു തിരികെ കൊണ്ടുവരാനും ആധുനിക അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കാനും സാങ്കേതിക വിദ്യയാൽ നയിക്കപ്പെടുന്ന സംവിധാനമുണ്ടാക്കാനും സഹായിക്കുമെന്ന്  പ്രധാനമന്ത്രി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
മികച്ച ആരോഗ്യ സംവിധാനങ്ങളാണ് കോവിഡ് രോഗമുക്തി നിരക്ക് കൂട്ടാൻ ഇന്ത്യയെ സഹായിച്ചത്; യുഎൻ പരിപാടിയിൽ പ്രധാനമന്ത്രി മോദി
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement