ഗഗന്‍യാന്‍ പരീക്ഷണത്തില്‍ സംഭവിച്ചതെന്ത്? പ്രശ്‌നം പരിഹരിച്ചതെങ്ങനെ? വിശദീകരിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
ഗഗന്‍യാന്റെ ആളില്ലാ പരീക്ഷണ പറക്കല്‍ രണ്ടാം ശ്രമത്തിലാണ് നടത്താന്‍ കഴിഞ്ഞത്
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗന്‍യാന്റെ ആളില്ലാ പരീക്ഷണ പറക്കല്‍ വിജയകരമായി നടത്തി. ആദ്യശ്രമം അല്‍പനേരം നിറുത്തിവെച്ചതിന് ശേഷം രണ്ടാം ശ്രമത്തിലാണ് പരീക്ഷണ പറക്കല്‍ നടത്താന്‍ കഴിഞ്ഞത്. ”സാഹചര്യം അനുകൂലമല്ലെന്ന് ഗ്രൗണ്ട് കംപ്യൂട്ടര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പരീക്ഷണം തുടക്കത്തില്‍ നിറുത്തിവെച്ചിരുന്നു. ഇത് തിരിച്ചറിയാനും വേഗത്തില്‍ പരിഹരിക്കാനും ഞങ്ങള്‍ക്കു കഴിഞ്ഞു,”ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു. ക്രൂ എസ്‌കേപ്പ് സംവിധാനം അവതരിപ്പിക്കുക എന്നതായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ക്രൂ എസ്‌കേപ്പ് സംവിധാനം ആരംഭിക്കുന്നതിന് മുമ്പ് വാഹനം ശബ്ദത്തിന്റെ വേഗതയ്ക്ക് അല്‍പം മുകളിലായി പോയിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്‌കേപ്പ് സംവിധാനം ക്രൂ മൊഡ്യൂളിനെ വാഹനത്തില്‍ നിന്ന് അകറ്റുകയും കടലില്‍ ഇറക്കുന്നതുള്‍പ്പടെയുള്ള തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ചരീതിയില്‍ പൂര്‍ത്തിയാക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. കടലില്‍നിന്ന് ക്രൂ മൊഡ്യൂള്‍ പുറത്തെടുത്തതിന് ശേഷം കൂടുതല്‍ വിവരങ്ങളും വിശകലനങ്ങളും പുറത്തുവിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. പരീക്ഷണപറക്കല്‍ വിക്ഷേപണ വേളയില്‍ എല്ലാ സംവിധാനങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചതായി മിഷന്‍ ഡയക്ടര്‍ എസ് ശിവകുമാര്‍ പറഞ്ഞു.
advertisement
”ഇത് മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്ത ശ്രമമാണ്. മൂന്ന് പരീക്ഷണങ്ങള്‍ ഒന്നിച്ചു നടത്തിയതാണിത്. ഈ പരീക്ഷണത്തിലൂടെയോ ഈ ദൗത്യത്തിലൂടെയോ ഞങ്ങള്‍ പരീക്ഷിക്കാന്‍ ആഗ്രഹിച്ച മൂന്ന് സിസ്റ്റങ്ങളുടെയും സവിശേഷതകള്‍ ഞങ്ങള്‍ ഇപ്പോള്‍ കണ്ടു. പരീക്ഷണ വാഹനം, ക്രൂ എസ്‌കേപ്പ് സംവിധാനം, ക്രൂ മൊഡ്യൂള്‍ എന്നിവയെല്ലാം ഞങ്ങള്‍ ആദ്യ ശ്രമത്തിൽ തന്നെ വിജയകരമായി പരീക്ഷിച്ചു, ”അദ്ദേഹം പറഞ്ഞു. 2035-ഓടെ ഇന്ത്യന്‍ ബഹിരാകാശ നിലയം സ്ഥാപിക്കാനും 2040-ഓടെ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനിലേക്ക് എത്തിക്കാനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഗഗന്‍യാന്‍ എന്ന ബഹിരാകാശ ദൗത്യം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 21, 2023 3:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഗഗന്‍യാന്‍ പരീക്ഷണത്തില്‍ സംഭവിച്ചതെന്ത്? പ്രശ്‌നം പരിഹരിച്ചതെങ്ങനെ? വിശദീകരിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍