അണ്ണാ യൂണിവേഴ്സിറ്റി കാംപസ് ബലാത്സംഗം; പ്രതി ഡിഎംകെ പ്രവർത്തകനെന്ന് ബിജെപി; നേതാക്കൾക്കൊപ്പമുള്ള ഫോട്ടോ പുറത്ത്

Last Updated:

പ്രതി ജ്ഞാനശേഖരൻ പ്രാദേശിക ഡിഎംകെ നേതാക്കളുമായി അടുത്തബന്ധം പുലർത്തുന്നയാളാണ്. ഡിഎംകെ പ്രവർത്തകനായതിനാൽ പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കേസുകളും അടിച്ചമർത്തപ്പെടുകയാണെന്നും ബിജെപി ആരോപിക്കുന്നു

(image: X/ K Annamalai)
(image: X/ K Annamalai)
ചെന്നൈ: അണ്ണാ യൂണിവേഴ്സിറ്റി കാംപസിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായ സംഭവത്തിൽ പിടിയിലായ പ്രതി ജ്ഞാനശേഖരൻ ഡിഎംകെ പ്രവർത്തകനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മറ്റ് ഡിഎംകെ നേതാക്കൾക്കുമൊപ്പം പ്രതി നിൽക്കുന്ന ചിത്രങ്ങൾ അണ്ണാമലൈ പുറത്തുവിട്ടു. പ്രതി സ്ഥിരംകുറ്റവാളിയാണെന്നും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ യാതൊരു പൊലീസ് നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.
പ്രതി ജ്ഞാനശേഖരൻ പ്രാദേശിക ഡിഎംകെ നേതാക്കളുമായി അടുത്തബന്ധം പുലർത്തുന്നയാളാണ്. ഡിഎംകെ പ്രവർത്തകനായതിനാൽ പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കേസുകളും അടിച്ചമർത്തപ്പെടുകയാണ്. പൊലീസിന്റെ നിരീക്ഷണ ലിസ്റ്റിൽ പോലും ഇയാളെ ഉൾപ്പെടുത്തിയിട്ടില്ല. ഡിഎംകെയുടെ മന്ത്രിമാരുടെയും പ്രാദേശിക നേതാക്കളുടെയും സമ്മർദം മൂലമാണ് കേസുകളിൽ അന്വേഷണം നടക്കാത്തത്. ഇത് കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രതിയെ പ്രേരിപ്പിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മുഖ്യമന്ത്രി സ്റ്റാലിൻ ഇനിയെങ്കിലും തയ്യാറാകുമോയെന്നും അണ്ണാമലൈ ചോദിച്ചു.
advertisement
23ന് വൈകിട്ടാണ് അണ്ണാ സർവ്വകലാശാല കാംപസിനുള്ളിൽ പെൺകുട്ടി പീഡനത്തിന് ഇരയാകുന്നത്. ക്രിസ്മസ് പരിപാടിയിൽ പങ്കെടുത്ത് ആൺ സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്ന രണ്ടാം വർഷ വിദ്യാർത്ഥിനിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തുടർന്ന് വലിയ പ്രതിഷേധമാണ് കാംപസിൽ നടന്നത്. കഴിഞ്ഞ ദിവസമാണ് പ്രതി ജ്ഞാനശേഖരനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പാർട്ടി നേതാവിനൊപ്പമുള്ള പ്രതിയുടെ ഫോട്ടോ കാട്ടി പാർട്ടിക്ക് മേൽ കുറ്റം ആരോപിക്കാനാകില്ലെന്ന് ഡിഎംകെ വക്താവ് എ ശരവണൻ പറഞ്ഞു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിഎംകെ സർക്കാരിന്റെ നീതിനിർവഹണത്തിൽ നിന്ന് പ്രതിക്ക് രക്ഷപ്പെടാനാകില്ല. ആരു കുറ്റം ചെയ്താലും ശിക്ഷ ലഭിക്കും. ഡിഎംകെയെ രാഷ്ട്രീയമായി തകർക്കാൻ കഴിയാത്തവർ ക്രമസമാധാനം തകർന്നുവെന്ന വ്യാജ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
Summary: BJP alleged that the accused arrested for the sexual assault of a 19-year-old Anna University student in Chennai is a “repeat offender and a DMK functionary”.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
അണ്ണാ യൂണിവേഴ്സിറ്റി കാംപസ് ബലാത്സംഗം; പ്രതി ഡിഎംകെ പ്രവർത്തകനെന്ന് ബിജെപി; നേതാക്കൾക്കൊപ്പമുള്ള ഫോട്ടോ പുറത്ത്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement