Kalicharan Maharaj | മഹാത്മാ ഗാന്ധിക്കെതിരായ പരാമര്‍ശം; ആള്‍ദൈവം കാളീചരണ്‍ മഹാരാജ് അറസ്റ്റില്‍
- Published by:Karthika M
- news18-malayalam
Last Updated:
റായ്പൂരില്‍ നടന്ന ധരം സന്‍സദില്‍ വെച്ചാണ് സാധു കാളീചരണ്‍ മഹാരാജിന്റെ വിവാദ പരാമര്‍ശം നടത്തിയത്
മഹാത്മാ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ (Derogatory Remarks On Mahatma Gandhi) ആള്‍ ദൈവം സാധു കാളീചരണ്‍ മഹാരാജ് അറസ്റ്റില്‍. മധ്യപ്രദേശിലെ ഖജുരാവോയില്‍ നിന്ന് ഛത്തീസ് ഗഡ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
റായ്പൂരില്‍ നടന്ന ധരം സന്‍സദില്‍ (Dharma Sansad) വെച്ചാണ് സാധു കാളീചരണ്‍ മഹാരാജിന്റെ വിവാദ പരാമര്‍ശം നടത്തിയത്. മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി രാജ്യം നശിപ്പിച്ചെന്നും അദ്ദേഹത്തെ കൊന്ന നാഥുറാം ഗോഡ്സെക്ക് അഭിവാദ്യങ്ങള്‍ എന്നുമായിരുന്നു ഇയാളുടെ പരാമര്‍ശം.
കാളീചരണ്‍ ഇന്ന് വൈകീട്ട് റായ് പൂരില്‍ എത്തിക്കും.
പൊലീസ് FIR രജിസ്റ്റര്‍ ചെയ്‌തെങ്കിലും പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാനോ മാപ്പുപറയാനോ തയ്യാറല്ലെന്നും, ഗാന്ധിജിയെ വെറുക്കുന്നത് തുടരുമെന്നുമാണ് ഇയാള്‍ പ്രതികരിച്ചിരുന്നത്.
ഇതിന് പിന്നാലെ നടത്തിയ പ്രഭാഷണത്തില്‍ ഗാന്ധി രാജ്യത്തെ ചതിച്ചുവെന്നും, അദ്ദേഹം ഹിന്ദു വിഭാഗത്തിലുള്ളവര്‍ക്കായി എന്ത് ചെയ്തുവെന്നുമാണ് ഇയാള്‍ ചോദിക്കുന്നുണ്ട്. ഗാന്ധിയെ രാഷ്ട്ര പിതാവ് എന്ന് വിളിക്കില്ലെന്നും ഗാന്ധിയുടേയും നെഹ്‌റുവിന്റേയും രാഷ്ട്രീയം ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്ത്യ അമേരിക്കയേക്കാള്‍ വലിയ സുപ്പര്‍ പവര്‍ ആകുമായിരുന്നുവെന്നും ഇയാള്‍ പറഞ്ഞിരുന്നു.
advertisement
സ്വാതന്ത്ര്യ സമര നേതാക്കളായ ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു, ചന്ദ്രശേഖര്‍ ആസ്ദ്, സുഭാഷ് ചന്ദ്ര ബോസിനേപ്പോലുളളവര്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ത്യാഗങ്ങള്‍ ചെയ്തവരാണെന്നും ഇവരുടെ തൂക്കുമരം ഗാന്ധിജിക്ക് ഒഴിവാക്കാമായിരുന്നുവെന്നുമാണ് സാധു കാളീചരണ്‍ മഹാരാജ് പറഞ്ഞു.
എന്റെ ജീവന് ഭീഷണിയുണ്ട്; എന്നാലും ആത്മീയ സേവനം തുടരും'; പോലീസിൽ പരാതി നൽകി ആൾദൈവം
ചെന്നൈ: തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന ആരോപണവുമായി സമൂഹ മാധ്യമങ്ങളിലെ ‘വൈറൽ’ ആള്‍ദൈവം അന്നപൂരണി അരസു (Annapoorani Arasu). തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വിളിക്കുന്നവർക്കെതിരെയും തനിക്കെതിരെ അപവാദ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടി എടുക്കണമെന്നും തനിക്ക് സുരക്ഷ നൽകണമെന്നും കാണിച്ച് ഇവർ ചെന്നൈ പോലീസിൽ (Police) പരാതി നൽകി.
advertisement
കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന തമിഴ് ടി.വി. ഷോ ആയ 'സൊൽവതെല്ലാം ഉൺമൈയിൽ' പങ്കെടുത്ത് ശ്രദ്ധേയായ അന്നപൂരണി പീഠത്തിൽ ഇരുന്ന് ജനങ്ങളെ അനുഗ്രഹിക്കുകയും, ആൾക്കാർ അവരുടെ കാൽക്കൽ വീഴുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.
അരസു അമ്മ എന്ന പേരിൽ വൈറലായി മാറിയ ഇവർ ഈ ദൃശ്യങ്ങളിൽ താൻ ആത്മീയ പരിശീലനം നല്‍കുകയാണെന്നായിരുന്നു വാദിച്ചത്. എന്നാല്‍ അന്നപൂരണി ഹിന്ദുമത ദൈവങ്ങളെ നിന്ദിക്കുകയാണെന്നും മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിവിധ ഹിന്ദു സംഘടനകള്‍ പോലീസിൽ പരാതി നല്‍കിയിരുന്നു.
advertisement
ഇതിന് പിന്നാലെയാണ് അന്നപൂരണി തന്‍റെ അഭിഭാഷകരുമൊത്ത് കമ്മീഷണറുടെ ഓഫിസിലെത്തി പരാതി നല്‍കിയത്. ആത്മീയ സേവനത്തിൽ ഏർപ്പെട്ടാൽ കൊല്ലുമെന്ന് പറഞ്ഞ് പലരും വിളിച്ച് ഭീഷണിപ്പെടുത്താറുണ്ടെന്നും തന്റെയും അനുയായികളുടെയും ജീവന് ഭീഷണിയുണ്ടെന്നും ആയതിനാൽ വേണ്ട നടപടി സ്വീകരിക്കണമെന്നും ഇവർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 30, 2021 2:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Kalicharan Maharaj | മഹാത്മാ ഗാന്ധിക്കെതിരായ പരാമര്‍ശം; ആള്‍ദൈവം കാളീചരണ്‍ മഹാരാജ് അറസ്റ്റില്‍


