Covid 19 | കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതോടെ ഓഗസ്റ്റ് 24 മുതൽ രാജാജിനഗറിലെ സുഗുന ആശുപത്രിയിൽ 58കാരനായ ഡികെ ശിവകുമാറിനെ പ്രവേശിപ്പിച്ചിരുന്നു
ബെംഗളുരു: കോവിഡ് -19 രോഗമുക്തി നേടി ആശുപത്രി വിട്ട കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടർന്നാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കർണാടക കോൺഗ്രസ് വക്താവ് അറിയിച്ചു.. പനി പിടിപെട്ടതിനെത്തുടർന്ന് ബുധനാഴ്ചയാണ് ഡി കെ ശിവകുമാറിനെ ജയനഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഏതാനും ദിവസങ്ങൾ കൂടി ആശുപത്രിയിൽ കഴിയേണ്ടിവരുമെന്ന് ശിവകുമാർ തന്റെ അഭ്യുദയകാംക്ഷികളോടും പാർട്ടി പ്രവർത്തകരോടും അറിയിച്ചു. ആശുപത്രിയുടെയോ താമസസ്ഥലത്തിന്റെയോ സമീപം ആരും വരരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതോടെ ഓഗസ്റ്റ് 24 മുതൽ രാജാജിനഗറിലെ സുഗുന ആശുപത്രിയിൽ 58കാരനായ ഡികെ ശിവകുമാറിനെ പ്രവേശിപ്പിച്ചിരുന്നു. രോഗമുക്തി നേടിയ അദ്ദേഹത്തെ ഓഗസ്റ്റ് 31ന് ഡിസ്ചാർജ് ചെയ്തു.
You may also like:ഓണാഘോഷമില്ലാത്ത തിരുവനന്തപുരം നവദമ്പതികളുടെ കാഴ്ചപ്പാടിൽ ഒരുക്കിയ ഷോർട്ട് ഫിലിം 'തെരുവ്' [NEWS]ട്രെയിനും സ്‌റ്റേഷനുകളും ക്ലീന്‍; തിങ്കളാഴ്ച്ച മുതല്‍ സര്‍വീസിനൊരുങ്ങി കൊച്ചി മെട്രോ [NEWS] Sai Swetha | അപമാനിച്ചുവെന്ന സായി ശ്വേത ടീച്ചറുടെ പരാതി; ശ്രീജിത്ത് പെരുമനക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു [NEWS]
എന്നാൽ വീട്ടിലെത്തിയ അദ്ദേഹത്തിന് വീണ്ടും പനി പിടിച്ചു. കടുത്ത പനിയെ തുടർന്നാണ് വീണ്ടും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡ് പരിശോധനയിൽ അദ്ദേഹത്തിന്‍റെ ഫലം നെഗറ്റീവായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 04, 2020 9:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Covid 19 | കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു