ഏകീകൃത സിവിൽ കോഡ്; ബിപിഎൽ കുടുംബങ്ങൾക്ക് മൂന്ന് പാചകവാതക സിലിണ്ടറും അരലിറ്റർ നന്ദിനി പാലും സൗജന്യം; കർണാടകയിൽ ബിജെപിയുടെ പ്രകടന പത്രിക

Last Updated:

ഏകീകൃത സിവിൽ കോഡ്, ദേശീയ പൗര രജിസ്റ്റർ (എൻആർസി) എന്നിവ നടപ്പാക്കുമെന്നും ബിജെപി ദേശീയ അധ്യക്ഷൻ‌ ജെ പി നഡ്ഡ

ബെംഗളൂരു: വോട്ട് ലക്ഷ്യമിട്ട് കർണാടകയിൽ ബിജെപിയുടെ പ്രകടന പത്രിക. നിയമസഭാ തിരഞ്ഞെടുപ്പിന് 9 ദിവസം മാത്രം ശേഷിക്കെ പുറത്തിറക്കിയ പത്രികയിൽ ഇംഗ്ലിഷ് അക്ഷരമാലയിലെ ആറ് ‘എ’കൾക്കാണ് മുൻതൂക്കം. അന്നം, അഭയം, അക്ഷരം, ആരോഗ്യം, അഭിവൃദ്ധി, ആദായം എന്നിങ്ങനെ തിരിച്ചാണു പാർട്ടിയുടെ വാഗ്ദാനങ്ങൾ.
ഏകീകൃത സിവിൽ കോഡ്, ദേശീയ പൗര രജിസ്റ്റർ (എൻആർസി) എന്നിവ നടപ്പാക്കുമെന്നും ബിജെപി ദേശീയ അധ്യക്ഷൻ‌ ജെ പി നഡ്ഡ പറഞ്ഞു. ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യമായി ഓരോ വർഷവും 3 പാചകവാതക സിലിണ്ടർ, എല്ലാ മുനിസിപ്പൽ കോർപറേഷനിലെ വാർഡുകളിലും അടൽ ആഹാര കേന്ദ്രം വഴി ആരോഗ്യകരവും മികച്ചതുമായ ഭക്ഷണം, ബിപിഎൽ റേഷൻ കാർഡുള്ളവർക്ക് ദിവസവും അര ലീറ്റർ നന്ദിനി പാലും പ്രതിമാസം 5 കിലോ ചെറുധാന്യവും തുടങ്ങിയവയാണ് ‘അന്ന’ വിഭാഗത്തിലുള്ളത്.
advertisement
ഭൂ-ഭവന രഹിതർക്കായി 10 ലക്ഷം ഹൗസിങ് സൈറ്റുകൾ, എസ്‌സി- എസ്‍ടി വിഭാഗം വനിതകൾക്കായി 5 വർഷത്തേക്ക് 10,000 രൂപയുടെ സ്ഥിരനിക്ഷേപം തുടങ്ങിയവയാണ് ‘അഭയ’ത്തിലുള്ളത്. സർക്കാർ സ്കൂളുകളുടെ നിലവാരം ഉയർത്തൽ, ഐടിഐ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് മികച്ച യുവ പ്രൊഫഷണലുകളെ സൃഷ്ടിക്കൽ, ഐഎഎസും ബാങ്കിങ്ങും സർക്കാർ ജോലിയും ആഗ്രഹിക്കുന്ന യുവാക്കൾക്ക് സാമ്പത്തിക- കരിയർ സഹായങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് ‘അക്ഷരം’.
advertisement
മുനിസിപ്പൽ കോർപറേഷനിലെ എല്ലാ വാർഡിലും നമ്മ ക്ലിനിക്, പ്രതിവർഷം മുതിർന്ന പൗരന്മാർക്ക് സൗജന്യ ആരോഗ്യ പരിശോധന തുടങ്ങിയവയാണ് ‘ആരോഗ്യം’ വിഭാഗത്തിലുള്ളത്. അടുത്ത തലമുറയ്ക്കായി ബെംഗളൂരുവിനെ അത്യാധുനിക രീതിയിൽ വികസിപ്പിക്കുക, ഡിജിറ്റൽ ഇന്നവേഷന്റെ ആഗോള ഹബ്ബായി ബെംഗളൂരുവിനെ മാറ്റുക, കർണാടകയെ ഇലക്ട്രിക് വാഹനങ്ങളുെട ഹബ്ബാക്കുക, കാർഷിക മേഖലയ്ക്കായി 1.30 ലക്ഷം കോടിയുടെ കെ- അഗ്രി ഫണ്ട്, 5 പുതിയ അഗ്രോ- ഇൻഡസ്ട്രി ക്ലസ്റ്റർ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ‘അഭിവൃദ്ധി’.
advertisement
കല്യാൺ സർക്യൂട്ട്, പരശുരാമ സർക്യൂട്ട്, ഗണഗാപുര ഇടനാഴി തുടങ്ങിയവയിലൂടെ സംസ്ഥാനത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കുക, നിർമാണ മേഖലയിൽ 10 ലക്ഷം തൊഴിൽ ലഭ്യമാക്കുക തുടങ്ങിയവയാണ് ‘ആദായം’ വിഭാഗത്തിലുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/India/
ഏകീകൃത സിവിൽ കോഡ്; ബിപിഎൽ കുടുംബങ്ങൾക്ക് മൂന്ന് പാചകവാതക സിലിണ്ടറും അരലിറ്റർ നന്ദിനി പാലും സൗജന്യം; കർണാടകയിൽ ബിജെപിയുടെ പ്രകടന പത്രിക
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement