മേയ് മാസത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് അദ്ധ്യക്ഷനെ ജൂണില്‍ പ്രഖ്യാപിക്കുമെന്ന് കെ.സി വേണുഗോപാല്‍

Last Updated:

അദ്ധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെ തീരുമാനിക്കാനാണ് നിശ്ചയിച്ചിരിക്കുന്നതെന്നും കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷനെ ജൂണില്‍ പ്രഖ്യാപിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. അദ്ധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെ തീരുമാനിക്കാനാണ് നിശ്ചയിച്ചിരിക്കുന്നതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെയ് മാസത്തില്‍ സംഘടന തെരഞ്ഞെടുപ്പ് നടക്കും. പാര്‍ട്ടി ഭരണഘടന പ്രകാരമാകും തെരഞ്ഞെടുപ്പ് നടപടികള്‍ നടക്കുക.
നിയമസഭാ തെരഞ്ഞെടുപ്പ് നടപടികളെ ബാധിക്കാതിരിക്കാനാണ് ജൂണില്‍ പ്രഖ്യാപനം. തീരുമാനം ഐക്യകണ്‌ഠേനയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
രാഹുല്‍ഗാന്ധി അദ്ധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തണമെന്ന് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ഇന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. അതേസമയം പലകാര്യങ്ങളിലും പാര്‍ട്ടിക്കുള‌ളിലെ എതിര്‍ശബ്‌ദം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നതായി ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലി മാ‌റ്റണമെന്ന് തിരുത്തല്‍വാദി നേതാക്കളും ആവശ്യപ്പെട്ടു. നിലവിലെ സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ നടപടികളെ ബാധിക്കാതിരിക്കാനാണ് ജൂണ്‍ മാസത്തിലേക്ക് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് തീരുമാനിച്ചതെന്ന് നേതാക്കള്‍ അറിയിച്ചു.
advertisement
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചതു മുതല്‍ സോണിയ ഗാന്ധിയാണ് ഇടക്കാല അധ്യക്ഷയായി തുടരുന്നത്. രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്നുള്ള ആവശ്യം പല കോണുകളില്‍നിന്ന് ഉയരുന്നുണ്ടെങ്കിലും ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ ആ സ്ഥാനത്തേക്ക് കടന്നുവരട്ടെ എന്ന അഭിപ്രായവും നിലവിലുണ്ട്.
advertisement
അധ്യക്ഷനില്ലാതെ തുടരുന്നതിനിടയില്‍ പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് 23 നേതാക്കള്‍ ഓഗസ്റ്റില്‍ സോണിയ ഗാന്ധിക്ക് കത്തയച്ചത് കോണ്‍ഗ്രസില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഈ നേതാക്കളുമായി സോണിയ ഗാന്ധി കഴിഞ്ഞ മാസം കൂടിക്കാഴ്ച നടത്തുകയും അവര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
മേയ് മാസത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് അദ്ധ്യക്ഷനെ ജൂണില്‍ പ്രഖ്യാപിക്കുമെന്ന് കെ.സി വേണുഗോപാല്‍
Next Article
advertisement
'ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണ്'; ബിജെപി കയ്യാങ്കളിയിൽ പി എം ആർഷോ
'ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണ്'; ബിജെപി കയ്യാങ്കളിയിൽ പി എം ആർഷോ
  • പാലക്കാട് ചാനൽ ചർച്ചയിൽ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും പി എം ആർഷോയും തമ്മിൽ തർക്കം.

  • തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ ഇരുവിഭാഗവും സംഘർഷത്തിലേക്ക് നീങ്ങി, പോലീസ് ഇടപെട്ട് ശാന്തമാക്കി.

  • ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും ചിലപ്പോൾ പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണെന്ന് ആർഷോ പ്രതികരിച്ചു.

View All
advertisement