വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ നാലാം തലമുറക്കാരൻ; തെരുവ് നായ ആക്രമണത്തിൽ മരിച്ച വ്യവസായി പരാഗ് ദേശായ്

Last Updated:

പ്രീമിയം തേയില കമ്പനിയായ വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ നാലാം തലമുറക്കാരനായിരുന്നു പരാഗ് ദേശായി

Parag Desai
Parag Desai
തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യവസായി പരാഗ് ദേശായ് അന്തരിച്ചു. വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു ഇദ്ദേഹം. 49 വയസ്സായിരുന്നു പ്രായം. പ്രീമിയം തേയില കമ്പനിയായ വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ നാലാം തലമുറക്കാരനായിരുന്നു പരാഗ് ദേശായി. ഒക്ടോബര്‍ 15നാണ് വീടിനു മുന്നില്‍ വെച്ച് തെരുവ്‌ നായ്ക്കള്‍ ഇദ്ദേഹത്തെ ആക്രമിച്ചത്. നായ്ക്കളെ തുരത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം.
തുടര്‍ന്ന് ഇദ്ദേഹത്തെ ഷെല്‍ബി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ശേഷം ശസ്ത്രക്രിയയ്ക്കായി അദ്ദേഹത്തെ സൈഡസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബ്രെയിന്‍ ഹെമറേജിനെത്തുടര്‍ന്ന് ഞായറാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു. നിരവധി വര്‍ഷത്തെ അനുഭവപരിചയമുള്ള വ്യവസായിയാണ് ഇദ്ദേഹം. അമേരിക്കയിലെ ലോംഗ് ഐലന്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎ നേടിയയാളാണ് ഇദ്ദേഹം.
വാഗ് ബക്രി കമ്പനിയുടെ സെയില്‍സ്, മാര്‍ക്കറ്റിംഗ് വിഭാഗത്തിനാണ് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നത്. കമ്പനിയെ ഇ-കൊമേഴ്‌സ് രംഗത്തേക്ക് എത്തിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. വ്യവസായ സംഘടനകളിലും അദ്ദേഹം അംഗമായിരുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടനയിലും ഇദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ചായയുടെ രുചിയും ഗുണമേന്മയും പരിശോധിക്കുന്നതിലും ഇദ്ദേഹം വളരെ വിദഗ്ധനായിരുന്നു. വിദിഷയാണ് ഭാര്യ, മകൾ പരിഷ.
മലയാളം വാർത്തകൾ/ വാർത്ത/India/
വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ നാലാം തലമുറക്കാരൻ; തെരുവ് നായ ആക്രമണത്തിൽ മരിച്ച വ്യവസായി പരാഗ് ദേശായ്
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement