ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ തീപിടിത്തം; അണയ്ക്കാനെത്തിയ ഫയർഫോഴ്സ് അംഗങ്ങൾ കണ്ടത് കെട്ടുകണക്കിന് പണം
- Published by:Rajesh V
- news18-malayalam
Last Updated:
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അടിയന്തിരമായി സുപ്രീം കോടതി കൊളീജിയം വിളിച്ചുചേർത്തു. ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയയ്ക്കാൻ കൊളീജിയം തീരുമാനിച്ചതായാണ് വിവരം
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ തീപിടിത്തം. അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങൾ കണ്ടത് കണക്കിൽപ്പെടാത്ത പണം. ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയതോടെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അടിയന്തിരമായി സുപ്രീം കോടതി കൊളീജിയം വിളിച്ചുചേർത്തു. ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയയ്ക്കാൻ കൊളീജിയം തീരുമാനിച്ചതായാണ് വിവരം.
മാർച്ച് 14ന് രാവിലെ 11.30ഓടെയാണ് തീപിടിത്തം സംബന്ധിച്ച് ഫയർഫോഴ്സിന് ഫോൺവിളിയെത്തുന്നത്. ഈ സമയം ജഡ്ജി ഔദ്യോഗിക വസതിയിൽ ഉണ്ടായിരുന്നില്ല. കുടുംബാംഗങ്ങൾ അറിയിച്ചതിനെ തുടർന്ന് ഫയർ ഫോർസ് എത്തി തീ അണച്ചു. തുടർന്ന് നടപടിക്രമങ്ങളുടെ ഭാഗമായി ഫയര്‍ ഫോഴ്‌സ് അംഗങ്ങളും പൊലീസും തീപ്പിടിത്തത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തി. ഇതിനിടയിലാണ് ഒരു മുറിയിൽനിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയത്. പരിശോധനയിൽ ഇത് കണക്കിൽപ്പെടാത്ത പണമാണെന്ന് കണ്ടെത്തി. സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസുകാർ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലുമെത്തി.
advertisement
പണം കണ്ടെത്തിയ വിവരം കേന്ദ്ര സർക്കാർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിച്ചു. ജുഡീഷ്യറിയെ തന്നെ ഞെട്ടിപ്പിക്കുന്ന ഈ വിഷയത്തിന്റെ ഗൗരവസ്ഥിതി ബോധ്യമായ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉടൻ തന്നെ സുപ്രീം കോടതി കൊളീജിയം യോഗം വിളിച്ചുചേർത്തു. കൊളീജിയത്തിലെ മുഴുവൻ അംഗങ്ങളും വർമ്മയ്‌ക്കെതിരെ നടപടി വേണമെന്ന നിലപാടാണ് സ്വീകരിച്ചത്. തുടർന്ന് ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാൻ കൊളീജിയം തീരുമാനിച്ചതായാണ് വിവരം.
1999ൽ, ഭരണഘടനാ കോടതിയിലെ ജഡ്ജിമാർക്കെതിരായ അഴിമതി, തെറ്റായ കാര്യങ്ങൾ, ജുഡീഷ്യൽ ക്രമക്കേട് തുടങ്ങിയ ആരോപണങ്ങൾ കൈകാര്യം ചെയ്യുന്നതിനായി സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ഒരു ജഡ്ജിക്കെതിരെ പരാതി ലഭിച്ചാൽ, ചീഫ് ജസ്റ്റിസ് ആദ്യം ബന്ധപ്പെട്ട ജഡ്ജിയിൽ നിന്ന് മറുപടി തേടും. വിശദീകരണത്തിൽ അദ്ദേഹം തൃപ്തനല്ലെങ്കിൽ അല്ലെങ്കിൽ വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് കരുതുന്നുവെങ്കിൽ, അദ്ദേഹം ഒരു ഇന്റേണൽ കമ്മിറ്റി രൂപീകരിക്കും. അന്വേഷണത്തിനിടെ, ആരോപിക്കപ്പെടുന്ന കുറ്റം ഗുരുതരമായ സ്വഭാവമുള്ളതാണെന്ന് ബോധ്യപ്പെട്ടാൽ ജഡ്ജിയോട് രാജിവയ്ക്കാൻ ആവശ്യപ്പെടും.
advertisement
Summary: The Supreme Court Collegium in an emergency meeting on Thursday decided that Justice Yashwant Verma will be transferred – from the Delhi High Court back to Allahabad. According to sources, the Collegium’s decision came after a large amount of unaccounted cash was found in his official bungalow last week.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 21, 2025 10:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ തീപിടിത്തം; അണയ്ക്കാനെത്തിയ ഫയർഫോഴ്സ് അംഗങ്ങൾ കണ്ടത് കെട്ടുകണക്കിന് പണം


