HOME /NEWS /India / കർണാടക ബിജെപിയിൽ പ്രതിഷേധം പുകയുന്നു; മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവദി പാർട്ടി വിട്ടു

കർണാടക ബിജെപിയിൽ പ്രതിഷേധം പുകയുന്നു; മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവദി പാർട്ടി വിട്ടു

പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ സവദിയുമായി കൂടിക്കാഴ്ച്ച നടത്തി

പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ സവദിയുമായി കൂടിക്കാഴ്ച്ച നടത്തി

പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ സവദിയുമായി കൂടിക്കാഴ്ച്ച നടത്തി

  • Share this:

    ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കർണാടക ബിജെപിയിൽ പ്രതിഷേധം ശക്തം. സീറ്റ് നിഷേധിക്കപ്പെട്ട മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവദി പാർട്ടി വിട്ടു. സവദി കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ സവദിയുമായി സംസാരിച്ചു.

    സീറ്റ് നിഷേധിക്കപ്പെട്ട എംഎൽസി ആർ ശങ്കർ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. ജയനഗറിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ എൻആർ രമേഷിനെ അനുകൂലിക്കുന്ന ആയിരത്തിലധികം പ്രവർത്തകർ പാർട്ടി നിന്ന് രാജിവെച്ചു ബെലഗാവി, രാംദുർഗ് എന്നിവടങ്ങളിൽ പ്രവർത്തകർ തെരുവിൽ ഇറങ്ങി.

    189 സീറ്റുകളിലെ സ്ഥാനാര്‍ഥികൾ ഉൾപ്പെടുന്ന ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയാണ് ബിജെപി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. പട്ടികയിൽ 52 പുതുമുഖങ്ങൾ ഇടംനേടി. എട്ട് വനിതാ സ്ഥാനാർത്ഥികളും ഒബിസി വിഭാഗത്തിൽ നിന്ന് 32 സ്ഥാനാർത്ഥികളുമാണ് പട്ടികയിലുള്ളത്. 30 പേർ എസ്.സി വിഭാഗത്തിൽ നിന്നും 16 പേർ എസ്ടി വിഭാഗത്തിൽ നിന്നുമാണ്.

    സ്ഥാനാർത്ഥി പട്ടികയിൽ ഇടം ലഭിക്കാത്തതോടെയാണ് നേതാക്കളും പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയത്. സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് തുറന്നടിച്ച മുൻമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ജഗദീഷ് ഷെട്ടാർ ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. കൂടിക്കാഴ്ച്ചയിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജഗദീഷ് ഷെട്ടാർ പറഞ്ഞു.

    First published:

    Tags: Basavaraj Bommai, BJP Candidates, Karnataka, Karnataka assembly, Karnataka elections