ലേഡീസ് ഹോസ്റ്റലിൽ കടന്ന് ഭീതി പരത്തി പുള്ളിപ്പുലി; ഒടുവിൽ മയക്കുവെടി വച്ചു വീഴ്ത്തി

Last Updated:

മയങ്ങിവീണ ജീവിയെ മൃഗശാലയിലേക്ക് മാറ്റി. പരിക്കുകൾ വല്ലതും ഉണ്ടോയെന്നറിയാൻ പരിശോധനകള്‍ നടത്തിയ ശേഷം മൈക്രോച്ചിപ്പ് ധരിപ്പിച്ച് തിരികെ കാട്ടിലേക്ക് തന്നെ വിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഗുവാഹത്തി: ലേഡീസ് ഹോസ്റ്റലിൽ കടന്നു കയറിയ പുള്ളിപ്പുലി മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ചു. അസമിലെ ഗുവാഹത്തിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. പുലർച്ചയോടെയോ മറ്റോ ജീവി ഹോസ്റ്റലിൽ കടന്നതെന്നാണ് സംശയം. ഉള്ളിൽ കയറിയ പുള്ളിപ്പുലി ഇവിടെ ഒരു ചൂരൽ സോഫയ്ക്ക് അടിയിൽ കുടുങ്ങിപ്പോവുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
വന്യജീവി ഉള്ളിൽ കയറിയതിന്‍റെ ഞെട്ടലിലാണ് ഹോസ്റ്റൽ ഉടമ മൗസ്മി ബോറ. താനാണ് പുള്ളിപ്പുലിയെ ആദ്യം കണ്ടതെന്നാണ് ഇവർ പറയുന്നത്.'ഞാനാണ് അതിനെ ആദ്യം കാണുന്നത്. തുണിയാണെന്ന് തെറ്റിദ്ധരിച്ച് വാലിൽ പിടിക്കുകയും ചെയ്തു. പിന്നീടാണ് അതെന്താണെന്ന് തിരിച്ചറിഞ്ഞത്' മൗസ്മി പറയുന്നു. പുള്ളിപ്പുലി ഹോസ്റ്റലിനുള്ളിൽ അകപ്പെട്ട സമയത്ത് പതിനഞ്ച് പെൺകുട്ടികളാണ് അവിടെയുണ്ടായിരുന്നത്. മൗസ്മി ഉടൻ തന്നെ കുട്ടികളെ വിവരം അറിയിച്ചു.
advertisement
തുടർന്ന് ഇവരെല്ലാം മുറിക്കുള്ളിൽ തന്നെ സുരക്ഷിതരായിരുന്നു. പിന്നാലെ ഹോസ്റ്റൽ ഉടമ വനം വകുപ്പിനെ വിവരം അറിയിച്ചു, സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ മൂന്നുമണിക്കൂറോളം ശ്രമിച്ചാണ് പുലിയെ മയക്കുവെടി വച്ചു വീഴ്ത്തിയത്. മയങ്ങിവീണ ജീവിയെ മൃഗശാലയിലേക്ക് മാറ്റി. പരിക്കുകൾ വല്ലതും ഉണ്ടോയെന്നറിയാൻ പരിശോധനകള്‍ നടത്തിയ ശേഷം മൈക്രോച്ചിപ്പ് ധരിപ്പിച്ച് തിരികെ കാട്ടിലേക്ക് തന്നെ വിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുലിയുടെ തുടർ ചലനങ്ങൾ നിരീക്ഷിക്കാനാണ് മൈക്രോച്ചിപ്പ് ഘടിപ്പിക്കുന്നതെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
Also Read-50 വീടുകൾ, 20 ആഡംബര കാറുകൾ, കുടിക്കുന്നത് 29 കോടിയുടെ വൈൻ; കഞ്ചാവ്‌ വിറ്റ്‌ ശതകോടീശ്വരനായ യുവാവിന്റെ ജീവിതം ഇങ്ങനെ
ഇതാദ്യമായല്ല ഒരു പുലി ഇത്തരത്തിൽ ഭീകാരാന്തരീക്ഷം സൃഷ്ടിക്കുന്നത്, ഒരാഴ്ച മുമ്പ് ഉത്തർപ്രദേശിലെ ഗസീയബാദിൽ ഡെവലപ്മെന്‍റ് അതോറിറ്റി വൈസ് ചെയര്‍പേഴ്സണിന്‍റെ ജനറേറ്റർ റൂമിൽ പുള്ളിപ്പുലി കടന്നു കയറിയിരുന്നു. ജനറേറ്റർ ഓൺ ചെയ്യാനെത്തിയ ആളാണ് ഇതിനെ ആദ്യം കണ്ടത്. ഇയാൾ ബഹളം വച്ചതോടെ ആളുകള്‍ ഓടിക്കൂടി ജീവിയെ ആക്രമിച്ചു. ഇതിനെ തുടർന്ന് പുലി രക്ഷപ്പെടുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
ലേഡീസ് ഹോസ്റ്റലിൽ കടന്ന് ഭീതി പരത്തി പുള്ളിപ്പുലി; ഒടുവിൽ മയക്കുവെടി വച്ചു വീഴ്ത്തി
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement