യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക അഴിമതി; പ്രത്യേക അന്വേഷണസംഘം വേണമെന്ന് ഹൈക്കോടതി

Last Updated:

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ യു.എന്‍.എ ദേശീയ പ്രസിഡന്‍റ് എം. ജാസ്മിന്‍ ഷാ, ഷോബി ജോസഫ്, നിതിന്‍ മോഹന്‍, പി.ഡി ജിത്തു എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്

കൊച്ചി: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക അഴിമതിക്കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി. നിശ്ചിത സമയത്തിനുള്ളില്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാൻ ക്രൈബ്രാഞ്ച് എഡിജിപിക്ക് നിര്‍ദേശം നല്‍കി.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ യു.എന്‍.എ ദേശീയ പ്രസിഡന്‍റ് എം. ജാസ്മിന്‍ ഷാ, ഷോബി ജോസഫ്, നിതിന്‍ മോഹന്‍, പി.ഡി ജിത്തു എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. സംഘടനയുടെ ശക്തി തകര്‍ക്കാന്‍ കരുതിക്കൂട്ടി ഉണ്ടാക്കിയ കേസാണിത്. സംഘടനയുടെ ഫണ്ടില്‍ തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് സൂപ്രണ്ട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥന്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. യു.എന്‍.എയുടെ ഓഡിറ്റ് റിപ്പോര്‍ട്ടിലും ഇത്തരമൊരു ക്രമക്കേട് സംബന്ധിച്ച് പരാമര്‍ശമില്ല. ചില തല്‍പര കക്ഷികളുടെ രാഷ്ട്രീയ ഇടപെടലുകളാണ് കേസിന് പിന്നിലെന്നായിരുന്നു ഹർജിക്കാരുടെ വാദം.
advertisement
എന്നാല്‍. ദേശീയ പ്രസിഡന്‍റ് അടക്കമുള്ള പ്രതികള്‍ ഒളിവിലാണെന്ന് ക്രൈബാഞ്ച് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് പ്രത്യേകസംഘം അന്വേഷിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക അഴിമതി; പ്രത്യേക അന്വേഷണസംഘം വേണമെന്ന് ഹൈക്കോടതി
Next Article
advertisement
'ലീഗുകാർ മത്സരിച്ചാൽ 'മറ്റേ സാധനം' തകർന്നു പോകുമെന്നു പറഞ്ഞ ന്യായം കൊള്ളാം'; ആന്റോ ആന്റണിക്കെതിരെ മുസ്ലിം ലീഗ് നേതാവ്
'ലീഗുകാർ മത്സരിച്ചാൽ 'മറ്റേ സാധനം' തകർന്നു പോകുമെന്നു പറഞ്ഞ ന്യായം കൊള്ളാം'; ആന്റോ ആന്റണിക്കെതിരെ ലീഗ് നേതാവ്
  • ആന്റോ ആന്റണി എംപിക്കെതിരെ മുസ്ലിം ലീഗ് നേതാവ് എൻ മുഹമ്മദ് അൻസാരിയുടെ രൂക്ഷ വിമർശനം.

  • ലീഗ് പ്രവർത്തകനെ സ്ഥാനാർത്ഥിയാക്കിയാൽ സാമുദായിക സന്തുലിതാവസ്ഥ തകരുമെന്ന് ആന്റോ ആന്റണി.

  • പാർലമെന്റിൽ സന്തുലനം പാലിക്കുമ്പോൾ പ്രാദേശിക തെരഞ്ഞെടുപ്പിൽ മാത്രം തകരുന്നതെന്തെന്ന് അൻസാരി.

View All
advertisement