ലക്ഷദ്വീപിൽ കേരളത്തിൽ നിന്ന് മദ്യമെത്തി; കപ്പൽമാർഗം എത്തിച്ചത് 267 കെയ്സ് മദ്യം

Last Updated:

കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ വഴിയാണ് ലക്ഷദ്വീപിലേക്ക് ഇത്രയും വലിയ അളവിൽ ആദ്യമായി മദ്യമെത്തിക്കുന്നത്

News18
News18
മദ്യനിരോധിത മേഖലയായ ലക്ഷദ്വീപിൽ കേരളത്തിൽനിന്ന് മദ്യമെത്തി. ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും ബിയറും ഉൾപ്പെടെ 267 കേസ് മദ്യം കൊച്ചിയിൽ നിന്നും കപ്പൽമാർഗം ബംഗാരത്ത് ദ്വീപിൽ എത്തിച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു. കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ വഴിയാണ് ലക്ഷദ്വീപിലേക്ക് ഇത്രയും വലിയ അളവിൽ ആദ്യമായി മദ്യം എത്തിക്കുന്നത്. ബിവറേജസ് കോർപ്പറേഷന് 21 ലക്ഷത്തിന്റെ വില്പനയാണ് ഇതുവഴി നടന്നതെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ലക്ഷദ്വീപിൽ എത്തിച്ച മദ്യത്തിൽ 80 ശതമാനവും ബിയറാണ്. 215 കേസ് ബിയറും 39 കേസ് വിദേശ മദ്യവും 13 കേസ് ഇന്ത്യൻ നിർമത വിദേശ മദ്യവും ആണ് ബംഗാരത്ത് ദ്വീപിൽ എത്തിയിരിക്കുന്നത്.
ലക്ഷദ്വീപിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ബംഗാരത്ത് ദ്വീപ്. അഗത്തിയോട് ചേർന്ന് 120 ഏക്കറോളമുള്ള ഉള്ള ദ്വീപ് വിദേശ വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രമാണ്. ആൾതാമസം ഇല്ലാത്ത ബംഗാരം ദ്വീപിൽ കോട്ടേജുകളും ഹട്ടുകളും മാത്രമാണ് വിനോദസഞ്ചാരികൾക്കായുള്ളത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ കീഴിലെ വിനോദസഞ്ചാരത്തിന്റെ ചുമതലയുള്ള സ്പോർട്സിന്റെ അപേക്ഷ പരിഗണിച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും ബിയറും കയറ്റി അയക്കാൻ സംസ്ഥാന സർക്കാർ ബിവറേജസ് കോർപ്പറേഷന് നേരത്തെ അനുമതി നൽകിയിരുന്നു.ഒറ്റതവണ അനുമതിയായാണ് മദ്യം ലക്ഷദ്വീപിൽ എത്തിച്ചിരിക്കുന്നത്. കൺസ്യൂമർഫെഡിനും ബാറുകൾക്കും നിരക്കിൽ ലഭിക്കുന്ന 20 ശതമാനം ഇളവ് സ്പോർട്സിനും ലഭിക്കും. എക്സൈസ് കമ്മീഷണറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ലക്ഷദ്വീപിലേക്ക് മദ്യം കൊണ്ടു പോകാൻ പെർമിറ്റ് നൽകിയത്. ബംഗാരത്ത് ദ്വീപിൽ മദ്യ വിതരണം നടക്കുമെങ്കിലും മറ്റു ദ്വീപുകളിലെ മദ്യനിരോധനം തുടരും.
മലയാളം വാർത്തകൾ/ വാർത്ത/India/
ലക്ഷദ്വീപിൽ കേരളത്തിൽ നിന്ന് മദ്യമെത്തി; കപ്പൽമാർഗം എത്തിച്ചത് 267 കെയ്സ് മദ്യം
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement