Lok Sabha Election 2019 Exit Poll: എക്സിറ്റ് പോൾ ആവേശത്തിൽ അമിത് ഷാ; NDA നേതാക്കൾക്ക് നാളെ BJP അധ്യക്ഷന്‍റെ അത്താഴവിരുന്ന്
Lok Sabha Election 2019 Exit Poll: എക്സിറ്റ് പോൾ ആവേശത്തിൽ അമിത് ഷാ; NDA നേതാക്കൾക്ക് നാളെ BJP അധ്യക്ഷന്‍റെ അത്താഴവിരുന്ന്
ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി തരംഗം ഉണ്ടാകും എന്നതിനേക്കാൾ 2014നേക്കാൾ ശക്തമായ തരംഗമായിരിക്കും അതെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂഡൽഹി: എക്സിറ്റ് പോൾ ഫലത്തിൽ ആവേശഭരിതനായി ബി.ജി.പി അധ്യക്ഷൻ അമിത് ഷാ. ഭാരതീയ ജനത പാർട്ടി (ബി ജെ പി) നേതൃത്വം നൽകുന്ന എൻ ഡി എയ്ക്ക് വ്യക്തമായ ഭൂരിപക്ഷമാണ് എക്സിറ്റ് പോളുകൾ നൽകിയിരിക്കുന്നത്. ഏതായാലും, എക്സിറ്റ് പോൾ നൽകിയ ശുഭ പ്രതീക്ഷയിൽ എൻ ഡി എ നേതാക്കൾക്ക് അത്താഴവിരുന്ന് നൽകാൻ തയ്യാറെടുക്കുകയാണ് ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ. കേന്ദ്ര മന്ത്രിമാരും അത്താഴവിരുന്നിൽ പങ്കെടുത്തേക്കും എന്നാണ് റിപ്പോർട്ടുകൾ.
ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി തരംഗം ഉണ്ടാകും എന്നതിനേക്കാൾ 2014നേക്കാൾ ശക്തമായ തരംഗമായിരിക്കും അതെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഇതു തന്നെയാണ് എൻ ഡി എ നേതാക്കൾക്ക് ആത്മവിശ്വാസം നൽകുന്നതും. ഇതാദ്യമായാണ് ഒരു കോൺഗ്രസ് ഇതര സർക്കാർ തുടർച്ചയായ രണ്ടാം തവണയും കേന്ദ്രത്തിൽ അധികാരത്തിൽ എത്തുന്നത്. അതും ഇത്തവണ കൃത്യമായ ഭൂരിപക്ഷത്തോടെ ആയിരിക്കും അധികാരത്തിൽ എത്തുക.
ഇത്തരമൊരു സാഹചര്യത്തിൽ എൻ ഡി എയെ കൂടുതൽ ശക്തമായി ഒരുമിച്ച് നിർത്തേണ്ട ബാധ്യത ബി ജെ പിക്കുണ്ട്. എക്സിറ്റ് പോൾ ഫലത്തിൽ പൂർണ വിശ്വാസവും പ്രതീക്ഷയും ബി.ജെ.പി വ്യക്തമാക്കി കഴിഞ്ഞു. അതേസമയം, 23 വരെ കാത്തിരിക്കണമെന്നാണ് ബി ജെ പി പറയുന്നത്. എക്സിറ്റ് പോളിൽ വിശ്വാസമില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി വ്യക്തമാക്കി. എക്സിറ്റ് പോൾ തെറ്റാണെന്ന് ആയിരുന്നു മുതിർന്ന് കോൺഗ്രസ് നേതാവ് ശശി തരൂരിന്‍റെ പ്രതികരണം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.