കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മികച്ച വിജയം നേടുമെന്ന് News18- IPSOS എക്സിറ്റ് പോൾ ഫലം. ആകെയുള്ള 42 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് 36 മുതൽ 38 വരെ സീറ്റ് നേടുമെന്നാണ് പ്രവചനം. സിപിഎം ഉൾപ്പെടുന്ന ഇടതുമുന്നണിക്ക് ഒരു സീറ്റും ലഭിക്കില്ലെന്നും സർവേ പറയുന്നു. ബിജെപി 3 മുതൽ 5 വരെ സീറ്റ് നേടും. കോൺഗ്രസിന് ഒരു സീറ്റ് ലഭിച്ചേക്കാമെന്നും സർവേ ഫലം പറയുന്നു.
2014ൽ തൃണമൂൽ കോൺഗ്രസ് 34 സീറ്റുകളിലാണ് വിജയിച്ചത്. സിപിഎം 2 സീറ്റിലും കോൺഗ്രസ് 4 സീറ്റിലും ബിജെപി രണ് സീറ്റിലും വിജയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.