Lok Sabha Election Exit Poll 2024: കർണാടകയിൽ ബിജെപിക്ക് വൻവിജയം പ്രവചിച്ച് ന്യൂസ്18- പോൾഹബ്ബ് എക്സിറ്റ് പോൾ ഫലം

Last Updated:

കോൺഗ്രസ് ഉൾപ്പെടുന്ന ഇൻഡി സഖ്യം 3 മുതൽ 7 വരെ സീറ്റുകളിൽ വിജയിക്കാമെന്നും ന്യൂസ് 18 പോൾ ഹബ്ബ് എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു

ബെംഗളൂരു: കർണാടകത്തിൽ ആകെയുള്ള 28 സീറ്റുകളിൽ ബിജെപി 23 മുതൽ 26 സീറ്റുകൾ വരെ നേടാമെന്ന് ന്യൂസ് 18 മെഗാ എക്സിറ്റ് പോൾ. സംസ്ഥാനത്തെ ഭരണകക്ഷി പാർട്ടിയായ കോൺഗ്രസ് ഉൾപ്പെടുന്ന ഇൻഡി സഖ്യം 3 മുതൽ 7 വരെ സീറ്റുകളിൽ വിജയിക്കാമെന്നും ന്യൂസ് 18 പോൾ ഹബ്ബ് എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു. ഏപ്രിൽ 26നും മെയ് 7നുമായി രണ്ട് ഘട്ടങ്ങളിലായാണ് കർണാടകയിൽ വോട്ടെടുപ്പ് നടന്നത്.
നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ), ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) എന്നിവയാണ് കർണാടകയിൽ മത്സരിക്കുന്ന രണ്ട് പ്രധാന സഖ്യങ്ങൾ. എൻഡിഎയിൽ 25 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. മൂന്ന് സീറ്റിൽ ജനതാദൾ എസ് സ്ഥാനാർത്ഥികളും മത്സരിക്കുന്നു. ഇൻഡ‍ി സഖ്യത്തെ പ്രതിനിധാനം ചെയ്യുന്ന 28 പാർട്ടികളും കോൺഗ്രസിൽ നിന്നുള്ളവരാണ്.
advertisement
കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റുകൾ മാത്രം നേടിയ നിരാശാജനകമായ പ്രകടനത്തിന് ശേഷം ജെഡിഎസിന് ഈ ഫലം നിർണായകമാണ്. കർണാടകയിലെ പാർട്ടിയുടെ നിലനിൽപ്പിന് മികച്ച പ്രകടനം ജെഡിഎസിന് ഒഴിച്ചുകൂടാനാകാത്തതാണ്.
തമിഴ്നാട്ടിൽ കോൺഗ്രസും ഡിഎംകെയും സിപിഎമ്മും ഉള്‍പ്പെടുന്ന ഇൻഡി സഖ്യം ആകെയുള്ള 39 സീറ്റിൽ 36 മുതല്‍ 39 സീറ്റ് വരെ നേടാമെന്നാണ് പ്രവചനം. എൻഡിഎ സഖ്യം 1 മുതൽ 3 സീറ്റുകൾ വരെ നേടാമെന്നും മറ്റുള്ളവർ 2 സീറ്റുവരെ നേടാമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു.

Summary: The BJP is predicted to win 23-26 Lok Sabha seats of the total 28 in Karnataka, which voted in two phases on April 26 and May 7, according to News18 Mega Exit Poll released on June 1 evening. The INDIA bloc, which comprises the ruling Congress in the state, could win 3-7 seats, the exit poll predicted.
മലയാളം വാർത്തകൾ/ വാർത്ത/India/
Lok Sabha Election Exit Poll 2024: കർണാടകയിൽ ബിജെപിക്ക് വൻവിജയം പ്രവചിച്ച് ന്യൂസ്18- പോൾഹബ്ബ് എക്സിറ്റ് പോൾ ഫലം
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement