Lok Sabha Election Exit Poll 2024: തമിഴ്നാട്ടിൽ ഇൻഡി സഖ്യത്തിന്റെ തേരോട്ടമെന്ന് ന്യൂസ് 18 - പോൾഹബ്ബ് എക്സിറ്റ് പോൾ സർവേ ഫലം
- Published by:Rajesh V
- news18-malayalam
Last Updated:
Tamil Nadu News18- Pollhub Exit Poll 2024: എൻഡിഎ സഖ്യം 1 മുതൽ 3 സീറ്റുകൾ വരെ നേടാമെന്നും മറ്റുള്ളവർ 2 സീറ്റുവരെ നേടാമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു
ന്യൂസ് 18- പോള്‍ഹബ്ബ് എക്സിറ്റ് പോൾ 2024 ഫലങ്ങൾ പുറത്ത്. തമിഴ്നാട്ടിലെ എക്സിറ്റ് പോൾ ഫലമാണ് ആദ്യം പുറത്തുവന്നത്. കോൺഗ്രസും ഡിഎംകെയും സിപിഎമ്മും ഉള്‍പ്പെടുന്ന ഇൻഡി സഖ്യം ആകെയുള്ള 39 സീറ്റിൽ 36 മുതല്‍ 39 സീറ്റ് വരെ നേടാമെന്നാണ് പ്രവചനം.
എൻഡിഎ സഖ്യം 1 മുതൽ 3 സീറ്റുകൾ വരെ നേടാമെന്നും എഐഎഡിഎംകെ സഖ്യം 2 സീറ്റുവരെ നേടാമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു.

ഇന്ത്യയിലെ 543 ലോക്സഭ മണ്ഡലങ്ങളേയും തൊട്ടറിഞ്ഞാണ് രാജ്യത്തെ ഏറ്റവും വലിയ വാർത്താ ശ്യംഖലയായ ന്യൂസ് 18 എക്സിറ്റ് പോൾ തയ്യാറാക്കിയിരിക്കുന്നത്. ഓരോ ലോക്സഭാ മണ്ഡലങ്ങളിലേക്കും ഞങ്ങളുടെ സർവേ ടീം നേരിട്ടെത്തി.
advertisement
ഒരു ലോക്സഭ മണ്ഡലത്തിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലേക്ക് കടന്നുചെന്ന് തെരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിൽ നിന്നാണ് സാംപിളുകൾ ശേഖരിച്ചത്. വോട്ടർമാരിൽ നിന്ന് നേരിട്ട് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എക്സിറ്റ് പോൾ ഫലം തയ്യാറാക്കിയിരിക്കുന്നത്.
Summery: The INDIA bloc is predicted to sweep Tamil Nadu Lok Sabha Elections 2024 with a seat tally between 36-39 seats, according to the News18 Mega Exit Poll released on Saturday evening following the culmination of seven-phase voting in general elections.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 01, 2024 6:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Lok Sabha Election Exit Poll 2024: തമിഴ്നാട്ടിൽ ഇൻഡി സഖ്യത്തിന്റെ തേരോട്ടമെന്ന് ന്യൂസ് 18 - പോൾഹബ്ബ് എക്സിറ്റ് പോൾ സർവേ ഫലം