നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Lok Sabha Exit Poll 2019: മോദി അധികാരം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

  Lok Sabha Exit Poll 2019: മോദി അധികാരം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

  Lok Sabha Exit Poll 2019: 280 മുതൽ 340 വരെ സീറ്റുകളുമായി എൻഡിഎ അധികാരത്തിൽ തുടരുമെന്ന് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പ്രവചിയ്ക്കുന്നു

  പ്രധാനമന്ത്രി നരേന്ദ്ര മോദി

  പ്രധാനമന്ത്രി നരേന്ദ്ര മോദി

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: രാജ്യത്ത് വ്യക്തമായ ഭൂരിപക്ഷത്തോടെ മോദി സർക്കാർ അധികാരത്തിൽ തുടരുമെന്ന് എക്സിറ്റ് പോളുകൾ. 280 മുതൽ 340 വരെ സീറ്റുകളുമായി എൻഡിഎ അധികാരത്തിൽ തുടരുമെന്ന് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പ്രവചിയ്ക്കുന്നു. യു പി എ 120 മുതൽ 170 സീറ്റുകളിൽ ഒതുങ്ങും. ഉത്തർപ്രദേശിൽ സീറ്റു നഷ്ടം ഉണ്ടാകുമ്പോഴും ആ കുറവ് മറ്റിടങ്ങളിൽ പരിഹരിക്കാൻ ബിജെപിയ്ക്ക് കഴിയുമെന്ന സൂചനയാണ് എക്‌സിറ്റ് പോളുകളിൽ തെളിയുന്നത്.

   എൻ ഡി എയ്ക്ക് 306 സീറ്റുകൾ ആണ് ടൈംസ് നൗ CNX പ്രവചനം. റിപ്പബ്ലിക് സീ വോട്ടർ സർവേയിൽ എൻ ഡി എയ്ക്ക് 287 ഉം റിപ്പബ്ലിക് ജൻ കീ ബാത്ത് സർവേയിൽ 305 ഉം സീറ്റുകൾ പ്രവചിയ്ക്കുന്നു. IANS-സി വോട്ടർ എൻ ഡി എയ്ക്ക് 287 ഉം എ ബി പി നീൽസൺ 267 ഉം സീറ്റുകൾ പ്രവചിയ്ക്കുന്നു.

   Lok Sabha Election 2019, News18- IPSOS Exit Poll Results: ബംഗാൾ തൃണമൂലിന്; ഇടതുപക്ഷം സംപൂജ്യരാകും

   യു പി എ 120 മുതൽ 170 സീറ്റുകൾ വരെ മാത്രമേ നേടൂ എന്നും സർവേകൾ പറയുന്നു. പശ്ചിമബംഗാളിൽ ബിജെപി വൻ മുന്നേറ്റം ഉണ്ടാക്കും. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ സംസ്ഥാനങ്ങളിൽ ബിജെപി ആധിപത്യം തുടരും. ഉത്തർപ്രദേശിൽ ബിജെപി സീറ്റുകളിൽ കുറവ് വരുമെങ്കിലും മറ്റിടങ്ങളിൽ അത് പരിഹരിയ്ക്കും.

   ബംഗാളിൽ ചരിത്രത്തിൽ ആദ്യമായി ബിജെപി നേട്ടമുണ്ടാക്കും. പത്തിലേറെ സീറ്റുകൾ നേടാൻ ബിജെപിയ്ക്ക് കഴിഞ്ഞേക്കും. ഇതുവരെ പുറത്തു വന്നതിൽ എൻ ഡി എ സഖ്യത്തിന് 272 എന്ന മാന്ത്രിക സംഖ്യയിൽ എത്താൻ കഴിയില്ലെന്ന് പറഞ്ഞത് രണ്ടു സർവേകൾ മാത്രമാണ്. 267 സീറ്റ് പ്രവചിച്ച എ ബി പി എ സി നീൽസണും 242 സീറ്റ് പ്രവചിച്ച നേതാ ന്യൂസ് എക്സും. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പ് കൃത്യമായി പ്രവചിച്ച ടുഡേസ് ചാണക്യ ഇത്തവണ 340 സീറ്റാണ് എൻ.ഡി.എയ്ക്ക് പ്രവചിയ്ക്കുന്നത്. യു.പി.എയ്ക്ക് എഴുപതും.
   First published: