Yogi Adityanath | 'ലൗ ജിഹാദ്' തടയാൻ നിയമം കൊണ്ടുവരും; കടുത്ത താക്കീതുമായി യോഗി ആദിത്യനാഥ്

Last Updated:

സ്വന്തം വ്യക്തിത്വം മറച്ചുവച്ച് ഞങ്ങളുടെ സഹോദരിമാരുടെ അഭിമാനം വച്ചു കളിക്കുന്നവർക്ക് ഞാനിപ്പോൾ താക്കീത് നൽകുകയാണ്. മാർഗങ്ങൾ നിങ്ങൾ മാറ്റാൻ ശ്രമിച്ചില്ലെങ്കിൽ നിങ്ങളുടെ 'രാം നാം സത്യ' യാത്ര ആരംഭിക്കും.

ലക്നൗ: നിർബന്ധിത മതപരിവർത്തനത്തിലുൾപ്പെടുന്ന ആളുകളെ അവരുടെ 'രാം നാം സത്യ'യാത്രയ്ക്ക് അയക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹൈന്ദവ ആചാരപ്രകാരം മൃതദേഹവും വഹിച്ചുള്ള യാത്രയിൽ ഉച്ചരിക്കുന്ന വാക്കുകളാണ് 'രാം നാം സത്യ'. ലൗ ജിഹാദിന് തടയിടാനുള്ള എല്ലാ മാർഗവും സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്നും ഇതിനായി നിയമനിർമ്മാണം നടത്തുമെന്നും ആദിത്യനാഥ് അറിയിച്ചിട്ടുണ്ട്.
ചില തീവ്രവലതുപക്ഷസംഘടനകൾ ഉയർത്തിക്കൊണ്ടു വന്ന ഒരു ഗൂഢാലോചന സിദ്ധാന്തമാണ് ലൗ ജിഹാദ്. ഇതില്‍ മുസ്ലീം യുവാക്കൾ പ്രണയം അഭിനയിച്ച് അന്യമതസ്ഥരായ പെൺകുട്ടികളെ സ്വന്തം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നു എന്നാണിവർ അവകാശപ്പെടുന്നത്. വിവാഹം കഴിക്കുന്നതിനായി മതപരിവര്‍ത്തനം നടത്തേണ്ട ആവശ്യ അലഹബാദ് ഹൈക്കോടതി ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗി ആദിത്യനാഥ് ലൗ ജിഹാദിനെതിരെ ശക്തമായി പ്രതികരിച്ചത്.
advertisement
'വിവാഹത്തിന് മതപരിവർത്തനം ആവശ്യമില്ലെന്നാണ് അലഹബാദ് കോടതി പറയുന്നത്. ഈ സര്‍ക്കാരും ലൗ ജിഹാദ് തടയുന്നതിനായി നടപടികൾ സ്വീകരിക്കും. ഇതിനായി നിയമനിർമ്മാണം നടത്തും. സ്വന്തം വ്യക്തിത്വം മറച്ചുവച്ച് ഞങ്ങളുടെ സഹോദരിമാരുടെ അഭിമാനം വച്ചു കളിക്കുന്നവർക്ക് ഞാനിപ്പോൾ താക്കീത് നൽകുകയാണ്. മാർഗങ്ങൾ നിങ്ങൾ മാറ്റാൻ ശ്രമിച്ചില്ലെങ്കിൽ നിങ്ങളുടെ 'രാം നാം സത്യ' യാത്ര ആരംഭിക്കും. എന്നായിരുന്നു യോഗിയുടെ വാക്കുകൾ. അതേസമയം 'രാം നാം സത്യ' ഭീഷണിക്ക് പിന്നീട് വിശദീകരണവും അദ്ദേഹം നടത്തിയിരുന്നു. മാഫിയകളെയും ക്രിമിനലുകളെയും ഉദ്ദേശിച്ചാണ് അത്തരം പ്രസ്താവന നടത്തിയതെന്നും അല്ലാതെ മിശ്രവിവാഹം അല്ലെങ്കിൽ ലൗ ജിഹാദിലുൾപ്പെട്ട ആളുകളെ അല്ലെന്നുമായിരുന്നു വിശദീകരണം.
advertisement
ലൗ ജിഹാദിലുള്‍പ്പെടെ ആളുകളുടെ ചിത്രങ്ങൾ എല്ലായിടവും പതിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നവംബർ മൂന്നിന് സംസ്ഥാനത്തെ രണ്ട് നിയമസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതിന് മുന്നോടിയായുള്ള പ്രചരണ റാലിയിലാണ് ലവ് ജിഹാദ്, മിശ്ര വിവാഹം അടക്കമുള്ള വിഷയങ്ങൾ ആദിത്യനാഥ് ഉന്നയിച്ചത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Yogi Adityanath | 'ലൗ ജിഹാദ്' തടയാൻ നിയമം കൊണ്ടുവരും; കടുത്ത താക്കീതുമായി യോഗി ആദിത്യനാഥ്
Next Article
advertisement
‘ശബരിമല പ്രത്യേക അന്വേഷണ സംഘത്തിനുമേല്‍ രണ്ട് ഐപിഎസുകാർ സമ്മര്‍ദം ചെലുത്തുന്നു’; ആരോപണവുമായി വി ഡി സതീശൻ
‘ശബരിമല പ്രത്യേക അന്വേഷണ സംഘത്തിനുമേല്‍ രണ്ട് ഐപിഎസുകാർ സമ്മര്‍ദം ചെലുത്തുന്നു’; ആരോപണവുമായി വി ഡി സതീശൻ
  • ശബരിമല സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാൻ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തുന്നു: വി ഡി സതീശൻ

  • നീക്കം പിന്‍വലിക്കില്ലെങ്കില്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് സതീശന്‍

  • ഹൈക്കോടതി ഇടപെടലില്ലായിരുന്നെങ്കില്‍ അന്വേഷണം വൈകുമായിരുന്നു, സിബിഐ അന്വേഷണം ആവശ്യമാണ്: പ്രതിപക്ഷം

View All
advertisement