നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കാമുകിയുടെ ആവശ്യപ്രകാരം മതം മാറിയെത്തിയിട്ടും വിവാഹത്തിന് സമ്മതിക്കാതെ പെൺവീട്ടുകാര്‍: നീതി തേടി യുവാവ്

  കാമുകിയുടെ ആവശ്യപ്രകാരം മതം മാറിയെത്തിയിട്ടും വിവാഹത്തിന് സമ്മതിക്കാതെ പെൺവീട്ടുകാര്‍: നീതി തേടി യുവാവ്

  വിവാഹത്തിന് രണ്ട് പേരുടെയും വീട്ടുകാർ ആദ്യം അനുവാദം നല്‍കിയെങ്കിലും പിന്നീട് പെൺകുട്ടിയുടെ വീട്ടുകാർ മനസ് മാറ്റുകയായിരുന്നുവെന്നാണ് ഇയാൾ ആരോപിക്കുന്നത്.

  • News18
  • Last Updated :
  • Share this:
   ഹൈദരാബാദ്: കാമുകിയെ വിവാഹം ചെയ്യാൻ മതം മാറിയ യുവാവ് ഒടുവിൽ നീതി തേടി മനുഷ്യാവകാശ കമ്മീഷന് മുന്നിൽ. തെലങ്കാന സ്വദേശിയായ 25 കാരനാണ് മതം മാറിയെത്തിയിട്ടും കാമുകിയുടെ വീട്ടുകാർ വിവാഹത്തിനെ എതിർക്കുന്നുവെന്ന പരാതിയുമായി എത്തിയിരിക്കുന്നത്.

   വികർബാദ് സ്വദേശിയാണ് പരാതിക്കാരൻ. അന്യമതസ്ഥയായ പെൺകുട്ടിയുമായി സ്കൂള്‍ കാലം മുതൽ തന്നെ പ്രണയത്തിലായിരുന്നുവെന്നാണ് യുവാവ് പറയുന്നത്. വിവാഹത്തിന് രണ്ട് പേരുടെയും വീട്ടുകാർ ആദ്യം അനുവാദം നല്‍കിയെങ്കിലും പിന്നീട് പെൺകുട്ടിയുടെ വീട്ടുകാർ മനസ് മാറ്റുകയായിരുന്നുവെന്നാണ് ഇയാൾ ആരോപിക്കുന്നത്.

   Also Read-ചികിത്സ വേണ്ട; പ്രാർഥന മതി: മെഡിക്കൽ സംഘത്തെ വെട്ടിലാക്കി ചൈനയിൽ നിന്നെത്തിയ പെൺകുട്ടി

   വീട്ടുകാരുടെ മോശം സമീപനം സഹിക്കാനാകാതെ പെണ്‍കുട്ടി തന്നെ ഇയാളോട് തന്റെ മതത്തിലേക്ക് മാറാൻ ആവശ്യപ്പെട്ടു. എന്നാൽ മതം മാറിയെത്തിയിട്ടും പെൺവീട്ടുകാർ വിവാഹത്തിന് സമ്മതിക്കുന്നില്ലെന്നാണ് ഇയാൾ പരാതിയിൽ പറയുന്നത്. ഇത്തരത്തിലൊരു പരാതി കിട്ടിയതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ തയ്യാറായിട്ടില്ല.
   Published by:Asha Sulfiker
   First published:
   )}