advertisement

ബലാത്സം​ഗക്കേസ് പ്രതിയായ ജോത്സ്യനുമായി ബന്ധം; മഹാരാഷ്ട്ര വനിതാ കമ്മീഷൻ അദ്ധ്യക്ഷ രാജിവച്ചു

Last Updated:

ഉപമുഖ്യമന്ത്രിയും എൻ‌സി‌പി പ്രസിഡന്റുമായ സുനേത്ര പവാറിന് രാജിക്കത്ത് സമർപ്പിച്ചു

News18
News18
മുംബൈ: ബലാത്സം​ഗക്കേസ് പ്രതിയായ ജോത്സ്യനുമായി ബന്ധമുണ്ടെന്ന വിമർശനങ്ങൾക്ക് പിന്നാലെ മഹാരാഷ്ട്ര വനിതാ കമ്മീഷൻ അദ്ധ്യക്ഷ രൂപാലി ചകങ്കർ രാജിവച്ചു. ഉപമുഖ്യമന്ത്രിയും എൻ‌സി‌പി പ്രസിഡന്റുമായ സുനേത്ര പവാറിന് രാജിക്കത്ത് സമർപ്പിച്ചു.
ആരോപണങ്ങൾക്കിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ രൂപാലി സന്ദർശിച്ചിരുന്നു. ഫഡ്നാവിസ് രാജി ആവശ്യപ്പെട്ടതായാണ് വിവരം. ഇതിന് ശേഷമാണ് രാജി വയ്ക്കുന്നതായി ഔദ്യോഗികമായി അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ വനിത കമ്മീഷൻ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് താൻ രാജിസമർപ്പിക്കുന്നുവെന്ന് രൂപാലി പറഞ്ഞു.
നാസിക്കിൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അശോക് ഖരതുമായാണ് രൂപാലിക്ക് അടുത്തബന്ധമുണ്ടായിരുന്നത്. ഇയാളോടൊപ്പമുള്ള രൂപാലിയുടെ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. അശോക് ഖരത്തിനൊപ്പം ദുർമന്ത്രവാദത്തിൽ രൂപാലി ഏർപ്പെട്ടിരുന്നു. കൂടാതെ അശോക് ഖരത്തിന്റെ ഇഷാനേശ്വർ മഹാദേവ ക്ഷേത്ര ട്രസ്റ്റിൽ അം​ഗമാണ് രൂപാലിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളുടെ ഭാ​ഗത്ത് നിന്ന് വൻ പ്രതിഷേധവും പൊട്ടിപ്പുറപ്പെട്ടു.
advertisement
രൂപാലിയെ ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് പ്രതിഷേധം നടത്തി. ബലാത്സം​ഗത്തിനിരയായ സ്ത്രീകളെ രൂപാലി ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. 2024 ഒക്ടോബർ 15 നാണ് രൂപാലിയെ വനിതാ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിയമിച്ചത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ബലാത്സം​ഗക്കേസ് പ്രതിയായ ജോത്സ്യനുമായി ബന്ധം; മഹാരാഷ്ട്ര വനിതാ കമ്മീഷൻ അദ്ധ്യക്ഷ രാജിവച്ചു
Next Article
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement