തൃണമൂൽ എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽനിന്ന് പുറത്താക്കി; ചോദ്യത്തിന് കോഴ ആരോപണത്തിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൻമേൽ ശബ്ദവോട്ടോടെയാണ് മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്
ന്യൂഡൽഹി: ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ എംപി മഹുവ മൊയ്ത്രയെ പുറത്താക്കി. എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൻമേൽ ശബ്ദവോട്ടോടെയാണ് മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. 2005ൽ ഇത്തരത്തിൽ 11 ലോക്സഭാ അംഗങ്ങളെ പുറത്താക്കിയിരുന്നു.
നേരത്തെ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ലോക്‌സഭയിൽ വച്ചു. പന്ത്രണ്ടു മണിക്ക് സഭ പുനരാരംഭിച്ചപ്പോഴാണ് എത്തിക്സ് കമ്മിറ്റി അധ്യക്ഷൻ വിജയ് സോങ്കർ റിപ്പോർട്ട് സഭയിൽ വച്ചത്. എന്നാൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ രണ്ടു മണിവരെ നിർത്തി വച്ചതിനാൽ റിപ്പോർട്ടിന്മേൽ മറ്റു നടപടികളിലേക്ക് നടന്നില്ല. വസ്ത്രക്ഷേപമാണ് ഇപ്പോൾ നടക്കുന്നതെന്നും മഹാഭാരത യുദ്ധമാണ് ഇനി കാണാൻ ഇരിക്കുന്നതെന്നും മഹുവ മൊയ്ത്ര പ്രതികരിച്ചു.
മഹുവ മൊയ്ത്രയെ പുറത്താക്കിയതോടെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. നേരത്തെ ബിജെപി അംഗങ്ങൾക്ക് പാർട്ടി വിപ്പ് നൽകിയിരുന്നു.
advertisement
ഇക്കഴിഞ്ഞ ഒക്ടോബര്‍ 15നാണ് ലോക്സഭയില്‍ ചോദ്യം ചോദിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് പണംവാങ്ങിയെന്ന ആരോപണം ബിജെപി പാർലമെന്‍റിൽ ഉന്നയിച്ചത്. ഇതിന് പിന്നാലെ പാര്‍ലമെന്‍റിലെ ഔദ്യോഗിക ഇ-മെയില്‍ പാസ്‍വേഡ് മഹുവ തനിക്കു പങ്കുവച്ചിരുന്നുവെന്ന വെളിപ്പെടുത്തൽ ദർശൻ ലോക്സഭ എത്തിക്സ് കമ്മിറ്റിക്ക് സത്യവാങ്മൂലം നല്‍കി.
advertisement
എന്നാൽ പാര്‍ലമെന്‍റ് ലോഗിന്‍ വ്യവസായിക്കു കൈമാറിയിരുന്നെന്നും പക്ഷെ ഇതിനായി പണം കൈപ്പറ്റിയിട്ടില്ലെന്നും മഹുവ വ്യക്താക്കി. നവംബർ രണ്ടിന് മഹുവ എത്തിക്സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരായി. അതിരുവിട്ട ചോദ്യങ്ങള്‍ ചോദിച്ചുവെന്നാരോപിച്ച് കമ്മിറ്റിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 08, 2023 3:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തൃണമൂൽ എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽനിന്ന് പുറത്താക്കി; ചോദ്യത്തിന് കോഴ ആരോപണത്തിൽ