'മഹുവ മൊയ്ത്ര ഇന്ത്യയിൽ ഉള്ളപ്പോൾ പാർലമെൻ്റ് ഐഡി ദുബായില്‍ ലോഗിൻ ചെയ്തു'
- Published by:Arun krishna
- news18-malayalam
Last Updated:
നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ (എൻഐസി) ഈ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് കൈമാറിയിട്ടുണെന്നും ബിജെപി എംപി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ വീണ്ടും ആരോപണവുമായി ബിജെപി എംപി നിഷികാന്ത് ദുബെ രംഗത്ത്. മഹുവ മൊയ്ത്ര ഇന്ത്യയില്‍ ഉണ്ടായിരുന്നപ്പോള്‍ അവരുടെ പാര്‍ലമെന്‍ററി ഐഡി ദുബായില്‍ ഉപയോഗിച്ചിരുന്നതായി ദുബെ ആരോപിച്ചു. നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ (എൻഐസി) ഈ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് കൈമാറിയിട്ടുണെന്നും ബിജെപി എംപി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
‘ഒരു എംപി കുറച്ച് പണത്തിന് വേണ്ടി രാജ്യത്തിന്റെ സുരക്ഷ പണയപ്പെടുത്തി” എന്ന് നിഷികാന്ത് ദുബെ പറഞ്ഞു. “പാർലമെന്റേറിയൻ എന്ന് വിളിക്കപ്പെടുന്നയാൾ ഇന്ത്യയിൽ ഉള്ളപ്പോൾ ദുബായിൽ നിന്നാണ് എംപിയുടെ ഐഡി തുറന്നത്. പ്രധാനമന്ത്രിയും ധനവകുപ്പും കേന്ദ്ര ഏജൻസികളും ഉൾപ്പെടെ മുഴുവൻ ഇന്ത്യൻ സർക്കാരും ഈ എൻഐസി ഉപയോഗിക്കുന്നു, ”ദുബെ പറഞ്ഞു.
advertisement
തൃണമൂൽ കോൺഗ്രസും (ടിഎംസി) പ്രതിപക്ഷവും ഇനിയും രാഷ്ട്രീയം ചെയ്യേണ്ടതുണ്ടോ? ജനങ്ങൾ തീരുമാനം എടുക്കും. എൻഐസി ഈ വിവരം അന്വേഷണ ഏജൻസിക്ക് നൽകിയിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു, എന്നാൽ ഏജൻസിയുടെ പേര് ദുബെ വെളിപ്പെടുത്തിയില്ല.
അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ നിർദേശപ്രകാരം ലോക്‌സഭയിൽ ചോദ്യങ്ങൾ ചോദിച്ചതിന് മഹുവ മൊയ്ത്ര കൈക്കൂലിയും ആനുകൂല്യങ്ങളും വാങ്ങിയെന്ന് നേരത്തെ ആരോപിച്ച ദുബെ, ലോഗിന്‍ ഐഡി സംബന്ധിച്ച ആരോപണത്തില്‍ മഹുവ മൊയ്ത്രയുടെ പേര് എടുത്തുപറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 22, 2023 2:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'മഹുവ മൊയ്ത്ര ഇന്ത്യയിൽ ഉള്ളപ്പോൾ പാർലമെൻ്റ് ഐഡി ദുബായില്‍ ലോഗിൻ ചെയ്തു'