മധുരയിൽ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച മലയാളി സ്റ്റേഷൻ മാസ്റ്റർ വീണു മരിച്ചു
- Published by:ASHLI
- news18-malayalam
Last Updated:
തിരുവനന്തപുരം കീഴാറൂർ സ്വദേശിയാണ് മരിച്ച സ്റ്റേഷൻ മാസ്റ്റർ
മധുര കല്ലിഗുഡി സ്റ്റേഷനിൽ ട്രെയിനിന് അടിയിൽപ്പെട്ട് മലയാളി സ്റ്റേഷൻ മാസ്റ്റർ മരിച്ചു. തിരുവനന്തപുരം കീഴാറൂർ സ്വദേശി അനു ശേഖർ (31) ആണ് ദാരുണമായി മരിച്ചത്.
ചെങ്കോട്ട – ഈറോഡ് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ സ്റ്റേഷനിലുണ്ടായിരുന്നവർ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ചുതന്നെ അനുശേഖർ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം കുടുംബത്തിന് വിട്ടുനൽകും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Madurai,Tamil Nadu
First Published :
February 20, 2025 2:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മധുരയിൽ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച മലയാളി സ്റ്റേഷൻ മാസ്റ്റർ വീണു മരിച്ചു