ന്യൂഡൽഹി: എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയാൻ രാഹുൽ ഗാന്ധിയ്ക്ക് നോട്ടീസ്. തുഗ്ലക് റോഡിലെ 12ാം നമ്പർ വസതി ഒഴിയാനാണ് ലോക്സഭാ ഹൗസിംഗ് കമ്മിറ്റിയുടെ നോട്ടീസ്. അയോഗ്യനാക്കപ്പെട്ട് രണ്ട് ദിവസത്തിനുശേഷമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഒരുമാസത്തിനുള്ളിൽ വസതി ഒഴിയണമെന്നാണ് നോട്ടീസ്.
Also Read- രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്
അപകീർത്തി കേസിൽ ഗുജറാത്ത് സൂറത്തിലെ കോടതി രണ്ട് വർഷത്തേക്ക് ശിക്ഷിച്ചതിന് പിന്നാലെയായിരുന്നു രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത്. അതേസമയം, വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ടുള്ള ലോക്സഭാ ഹൗസിംഗ് കമ്മിറ്റിയുടെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് രാഹുൽ ഗാന്ധിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.