'സാരി മാന്യതയുടെ പ്രതീകം': 'കാലുകൾ' പ്രദർശിപ്പിച്ച മമത ബാനർജി ബംഗാൾ സംസ്കാരത്തെ അപമാനിച്ചുവെന്ന് ബിജെപി നേതാവ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
“സ്ത്രീകളെ അപമാനിക്കുന്നതല്ല എന്റെ കമന്റ്. യഥാർത്ഥത്തിൽ മമതയാണ് നമ്മുടെ സംസ്കാരത്തെ അപമാനിച്ചത്. അതാണ് ഞാ൯ എതിർത്തത്.
അമ൯ ശർമ
സാരി ധരിച്ച് തന്റെ കാലുകൾ പ്രദർശിപ്പിച്ച മുഖ്യമന്ത്രി മമത ബാനർജി ബംഗാൾ സംസ്കാരത്തെ അപമാനിക്കുകയാണ് ചെയ്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ൯ ദിലിപ് ഘോഷ്. ന്യൂസ്18 ന് നൽകിയ അഭിമുഖത്തിലാണ് പുരുലിയയിൽ തെരെഞ്ഞെടുപ്പ് റാലിക്കിടെ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങൾ ഘോഷ് ആവർത്തിച്ചത്.
“വെസ്റ്റ് ബംഗാളിൽ നമ്മുടെ അമ്മമാരും സഹോദരിമാരും സാരി ധരിക്കാറുണ്ട്. സാരി മാന്യതയുടെ ചിഹ്നമാണ്. അതുകൊണ്ടു തന്നെ പൊതുസമൂഹത്തിനിടയിൽ സാരി ധരിച്ച് ആരും മനപൂർവ്വം തന്റെ കാലുകൾ പ്രദർശിപ്പിക്കുന്നത് ശരിയല്ല. സ്ത്രീകൾക്ക് പോലും ഇതിഷ്ടമല്ല. ഇതാണ് ഞാ൯ ചോദ്യം ചെയ്തത്. ബംഗാൾ സംസ്കാരത്തിന് ചേർന്നതല്ല... ബംഗാൾ സംസ്കാരത്തെ കുറിച്ച് ഏറ്റവും കൂടുതൽ സംസാരിക്കുന്ന വ്യക്തിയാണ് മുഖ്യമന്ത്രി… മുഖ്യമന്ത്രിയിൽ നിന്നും നിന്ന് ഇത്തരമൊരു പെരുമാറ്റം ആരും പ്രതീക്ഷിക്കുന്നില്ല” ഖരഗ്പൂരിൽ വെച്ച് ന്യൂസ്18 നോട് ദിലിപ് ഘോഷ് പറഞ്ഞു.
advertisement
പുരുലിയയിൽ വെച്ച് ബിജെപി അധ്യക്ഷ൯ കഴിഞ്ഞയാഴ്ച്ച നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കാൽ പ്രദർശിപ്പിക്കാനാണ് ഉദ്ദേശമെങ്കിൽ മമത ബർമുഡ ധരിച്ച് നടക്കട്ടെയെന്നായിന്നു അദ്ദേഹം നടത്തിയ പരാമർശം. ബിജെപി നേതാവിന്റെ പ്രസ്താവനക്കെതിരെ മമതയുടെ ത്രിണമൂൽ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള കമന്റിനെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ടിഎംസി അറിയിച്ചു.
advertisement
മാർച്ച് 10 ന് നന്ദിഗ്രാമിൽ വെച്ച് മമതയുടെ ഇടത്തെ കാലിന് പരിക്കേറ്റിരുന്നു. തെരെഞ്ഞെടുപ്പ് റാലികളിൽ നിലവിൽ പരിക്കു പറ്റിയ കാലുമായാണ് മമത ബാനർജി പങ്കെടുക്കുന്നത്. ഈ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ഘോഷിന്‍റെ വിവാദ പരാമർശം. തനിക്കെതിരെയുള്ള മനപൂർവ്വ അക്രമണമാണ് നടന്നതെന്ന് മുഖ്യമന്ത്രി പറയുന്നതെങ്കിലും ഇത് യാദൃശ്ചിക അപകടമാണ് എന്ന അഭിപ്രായമാണ് ബിജെപിക്കുള്ളത്. കാറിന്റെ ഡോർ അടയ്ക്കുമ്പോഴാണ് മമതയുടെ കാലിന് പരിക്ക് പറ്റിയതെന്നും സഹതാപം പിടിച്ചു പറ്റാ൯ അപകടം ഉപയോഗിക്കുകയാണെന്നും ബിജെപി നേതാക്കൾ ആരോപിക്കുന്നു. അപകടം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം മമത ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായിരുന്നു. അതിന് ശേഷം വീൽചെയറിലാണ് ടിഎംസി നേതാവ് തെരെഞ്ഞെടുപ്പ് പ്രചരണ വേദികളിൽ പ്രത്യക്ഷപ്പെട്ടത്.
advertisement
“സ്ത്രീകളെ അപമാനിക്കുന്നതല്ല എന്റെ കമന്റ്. യഥാർത്ഥത്തിൽ മമതയാണ് നമ്മുടെ സംസ്കാരത്തെ അപമാനിച്ചത്. അതാണ് ഞാ൯ എതിർത്തത്. വിശദീകരണം നടത്താ൯ മാത്രമുള്ള യാതൊരു വിവാദവുമില്ല. ഞാനത് പരസ്യമായി പറഞ്ഞതാണ്,” ഘോഷ് ന്യൂസ്18 നോട് പറഞ്ഞു.
പ്രധാന മന്ത്രിയുടെയും മറ്റു ബിജെപി നേതാക്കളുടെയും റാലികളിൽ പങ്കെടുക്കാ൯ വ൯ ജനാവലിയെത്തുന്നത് വരാ൯ പോകുന്ന വിജയത്തിന്റെ സൂചകങ്ങളാണ്. മാർച്ച് 27 ന് തുടങ്ങുന്ന ബംഗാൾ തെരെഞ്ഞെടുപ്പ് എട്ട് ഘട്ടങ്ങളിലായാണ് നടക്കുക.
advertisement
“ലോക് സഭാ തെരെഞ്ഞെടുപ്പിന് സമാനമാണ് ഇപ്പോഴത്തെയും അവസ്ഥ. നിരവധി പേരാണ് റാലികളിൽ പങ്കെടുക്കുന്നത്. ലോക്സഭയിൽ 42 ൽ 18 സീറ്റുകളാണ് ബിജെപി ജയിച്ചത്. ഇത്തവണ ടിഎംസി ബംഗാളിൽ നിന്ന് പൂർണമായും തുടച്ചു മാറ്റപ്പെടും. 200 ലധികം സീറ്റുകളാണ് ബിജെപിക്ക് ലഭിക്കാ൯ പോകുന്നത്. (294 സീറ്റുകളാണ് ബംഗാൾ അസംബ്ലിയിലുള്ളത്),” ഘോഷ് പറഞ്ഞു.
Also Read-ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആക്രമണത്തെത്തുടർന്ന് ആശുപത്രിയിൽ; വോട്ടിനു വേണ്ടിയുളള നാടകമെന്ന് BJP
advertisement
ആളുകൾക്ക് ഇപ്പോൾ മമതയോട് സ്നേഹമില്ലെന്നും ടിഎംസിയുടെ പ്രധാന വോട്ടർമാരായ സ്ത്രീകൾ ബിജെപിക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “മുഖ്യമന്ത്രിയോട് യാതൊരു സഹതാപവുമില്ല.… മമത സ്ത്രീകളെ അപമാനിച്ചിരിക്കുന്നു. സഹതാപം പിടിച്ചു പറ്റാ൯ ശ്രമിക്കുന്നതിന് പകരം മുഖ്യമന്ത്രി കഴിഞ്ഞ പത്ത് വർഷം ചെയ്ത കാര്യങ്ങളെ പറ്റി സംസാരിക്കാ൯ തയ്യാറാവണം. അതിന് മറുപടി പറയാതെ നാടകം കളിക്കുകയാണവർ,” നന്ദിഗ്രാം സംഭവത്തെ സൂചിപ്പിച്ചു കൊണ്ട് ദിലിപ് ഘോഷ് പറഞ്ഞു.
“സ്ത്രീ വോട്ടർമാരെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരിക്കുന്നു… അവർക്കിപ്പോൾ മമതയോട് വെറുപ്പാണ്. സ്ത്രീകൾക്ക് വേണ്ടി നിരവധി പദ്ധതികളാണ് ഞങ്ങളുടെ പ്രകടന പത്രികയിലുള്ളത്… കഴിഞ്ഞ 73 വർഷങ്ങളിലായി തങ്ങൾക്ക് ലഭിക്കാത്ത കാര്യങ്ങൾ ബിജെപി അധികാരത്തിൽ വന്നാൽ ലഭിക്കുമെന്ന് സ്ത്രീകൾ പ്രതീക്ഷിക്കുന്നു. അതുകൊണ്ടാണ് സ്ത്രീകൾ വ൯തോതിൽ ഞങ്ങളുടെ റാലികളിൽ പങ്കെടുക്കുന്നത്,” ന്യൂസ്18നുമായി സംസാരിക്കവേ അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ബംഗാളിലെ നഗരപ്രദേശങ്ങളിലെ സീറ്റുകൾ പൂർണ്ണമായും ബിജെപി കൈയടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “2019 ലെ ലോക് സഭാ തെരെഞ്ഞെടുപ്പിൽ എല്ലാ അർബ൯ സീറ്റുകളിളും വ്യക്തമായ മു൯തൂക്കം ലഭിച്ചിട്ടുണ്ട് ബിജെപിക്ക്. ഗ്രാമ പ്രദേശങ്ങളിൽ ആദ്യമേ ബിജെപിയുടെ സാന്നിദ്ധ്യമുണ്ട്. ദുർബലമെന്ന് കരുതപ്പെടുന്ന എല്ലാ പ്രദേശങ്ങളിലും ബിജെപി ശക്തമായി പ്രവർത്തിച്ചു വരുന്നു. ഇത്തവണ ബംഗാൾ പൂർണമായും ബിജെപിക്കനുകൂലമായി വോട്ട് ചെയ്യും,” അദ്ദേഹം പറഞ്ഞു.
ഖരഗ്പൂർ: ദിലിപ് ഘോഷിന് അഭിമാന പോരാട്ടം
ഏപ്രിൽ 1 ന് തെരെഞ്ഞെടുപ്പ് നടക്കുന്നു ഖരഗ്പൂർ സദർ സീറ്റ് ജയിക്കുക എന്നത് ഘോഷിന് ഒരു അഭിമാന പ്രശ്നം കൂടിയാണ്. 2016 ൽ അദ്ദേഹം തന്നെയായിരുന്നു ഇവിടെ ജയിച്ചത്. 2019 ൽ മിഡ്നാപ്പൂരിൽ നിന്ന് ലോക്സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹം രാജി വെക്കുകയായിരുന്നു. ഇതേതുടർന്നു വന്ന ഉപതെരെഞ്ഞെടുപ്പിൽ ടിഎംസി സ്ഥാനാർത്ഥിയായ പ്രദീപ് സർക്കാർ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. അദ്ദേഹം ശക്തമായ കാംപെയ്നിങ്ങാണ് ഇത്തവണയും നടത്തുന്നത്.
ഇത്തവണ ബംഗാളി സിനിമാ താരമായ ഹിരണ്മോയ് ചട്ടോപാദ്യായാണ് ബിജെപി സീറ്റിൽ മത്സരിക്കുന്നത്. മമതയുടെ പാർട്ടിയിൽ നിന്ന് സീറ്റ് തിരിച്ചു പിടിക്കാനുള്ള യത്നത്തിലാണ് ഘോഷ്. അതേസമയം പ്രദീപ് സർക്കാർ താ൯ നാട്ടുകാരനാണെന്ന കാര്യവും താ൯ നടത്തിയ വികസന പ്രവർത്തനങ്ങളും മുന്നിൽ നിരത്തിയാണ് അംഗത്തിനിറങ്ങുന്നത്. ജന സേവക൯, സത്യസന്ധ൯ തുടങ്ങിയ വിശേഷണങ്ങളാണ് സർക്കാറിന്റെ പോസ്റ്റുകൾ നിറയെ. ഇടക്കിടെ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങൾ കാണാമെന്നതൊഴിച്ചാൽ 1982 മുതൽ 2011 വരെ ഈ സീറ്റ് കൈയടക്കി വെച്ചിരുന്ന കോണ്ഗ്രസ് ഇത്തവണ ചിത്രത്തിലേയില്ല.
ഖരഗ്പൂർ ജയിക്കാ൯ ഘോഷിന്റെ സാന്നിദ്ധ്യം തന്നെയാണ് ബിജെപിയുടെ പ്രധാന ആയുധം. എന്നാൽ ടിഎംസിയുടെയും ശക്തി കേന്ദ്രമാണ് ഈ സീറ്റ് തിരിച്ചു പിടിക്കൽ ബിജെപിക്ക് അത്യ എളുപ്പമാവില്ല.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 26, 2021 6:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'സാരി മാന്യതയുടെ പ്രതീകം': 'കാലുകൾ' പ്രദർശിപ്പിച്ച മമത ബാനർജി ബംഗാൾ സംസ്കാരത്തെ അപമാനിച്ചുവെന്ന് ബിജെപി നേതാവ്