നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • യുവതിയെ കാറിൽനിന്ന് വലിച്ചെറിഞ്ഞതല്ല; ഇടിച്ചുവീഴ്ത്തിയതെന്ന് പൊലീസ്; കോയമ്പത്തൂരിൽ യുവാവ് അറസ്റ്റിൽ

  യുവതിയെ കാറിൽനിന്ന് വലിച്ചെറിഞ്ഞതല്ല; ഇടിച്ചുവീഴ്ത്തിയതെന്ന് പൊലീസ്; കോയമ്പത്തൂരിൽ യുവാവ് അറസ്റ്റിൽ

  കോയമ്പത്തൂർ കാലപ്പെട്ടി സ്വദേശി ഫൈസലാണ് അറസ്റ്റിലായത്. റോഡിൽ നിൽക്കുകയായിരുന്ന നാടോടി സ്ത്രീയെ വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം

  News18 Malayalam

  News18 Malayalam

  • Share this:
   കോയമ്പത്തൂര്‍: യുവതിയെ കാറിൽനിന്ന് വലിച്ചെറിഞ്ഞ സംഭവത്തിൽ വഴിത്തിരിവ്. യുവതിയെ കാറിൽനിന്ന് വലിച്ചെറിഞ്ഞതല്ലെന്നും, ഇടിച്ചുവീഴ്ത്തിയതാകാമെന്നുമാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കാർ ഓടിച്ചിരുന്ന യുവാവ് അറസ്റ്റിലായി. കോയമ്പത്തൂർ കാലപ്പെട്ടി സ്വദേശി ഫൈസലാണ് അറസ്റ്റിലായത്. റോഡിൽ നിൽക്കുകയായിരുന്ന നാടോടി സ്ത്രീയെ വാഹനം ഇടിക്കുകയായിരുന്നു. തുടർന്ന് വാഹനം നിർത്താതെ പോയി എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.

   തിങ്കളാഴ്ച പുലര്‍ച്ചെ കോയമ്പത്തൂർ അവിനാശി റോഡിന് സമീപം ചിന്നയം പാളയത്തായിരുന്നു സംഭവം. പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. യുവതിയുടെ അർദ്ധനഗ്നശരീരം കാറിൽനിന്ന് വലിച്ചെറിഞ്ഞുവെന്നാണ് ആദ്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. തുടർന്ന് പിന്നാലെയെത്തിയ വാഹനങ്ങൾ കയറിയിറങ്ങിയതോടെ യുവതി തൽക്ഷണം മരിച്ചുവെന്നുമാണ് കരുതിയിരുന്നത്. ഈ സംഭവത്തിലാണ് പൊലീസ് അന്വേഷണത്തിൽ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുന്നത്.

   അപകടം നടന്ന ശേഷം യുവതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റുകയായിരുന്നു. കൊലപാതകമാണെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് കാർ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാറും ഓടിച്ചിരുന്നയാളെയും പൊലീസ് കണ്ടെത്തിയത്.

   പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലെ മരണകാരണം അറിയാനാകൂവെന്ന് പൊലീസ് പറയുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും പീലമേട് പൊലീസ് അന്ന് വ്യക്തമാക്കിയിരുന്നു.

   എക്സൈസ് സംഘത്തിനുനേരെ കാട്ടാനയുടെ ആക്രമണം; ജീപ്പ് കുത്തി ഉയർത്തി; ഉദ്യോഗസ്ഥർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

   എക്സൈസ് സംഘത്തിനു നേരെ കാട്ടാനയുടെ ആക്രമണം. വയനാട് തോൽപ്പെട്ടിയിലാണ് സംഭവം. എക്സൈസ് ജീവനക്കാർ സഞ്ചരിച്ചിരുന്ന ജീപ്പ്, ആന കൊമ്പ് കൊണ്ട് കുത്തി ഉയർത്തി. തലനാരിഴയ്ക്കാണ് ജീവനക്കാർ രക്ഷപെട്ടത്. മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ അജയ കുമാര്‍, സി.ഇ.ഒമാരായ മന്‍സൂര്‍ അലി, അരുണ്‍ കൃഷ്ണന്‍, ഡ്രൈവര്‍ രമേശന്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.

   Also Read- തീറ്റ കൊടുക്കാന്‍ എത്തിയപ്പോള്‍ ആന തുമ്പിക്കൈകൊണ്ട് ചുറ്റിപിടിച്ചു; വാരിയെല്ല് ഒടിഞ്ഞ് പാപ്പാന് ദാരുണാന്ത്യം

   വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം ഉണ്ടായതെന്ന് മൻസൂർ അലി ന്യൂസ് 18നോട് പറഞ്ഞു. തിരുനെല്ലി തെറ്റ് റോഡിന് സമീപത്തായിരുന്നു സംഭവം. മറ്റൊരു വാഹനത്തിന് സൈഡ് നല്‍കുന്നതിനിടെ വനത്തിനുള്ളില്‍ നിന്ന് പാഞ്ഞടുത്ത ആന പെട്ടെന്ന് വാഹനത്തിന് മുന്നിലേക്ക് വരികയും ആക്രമിക്കുകയുമായിരുന്നുവെന്ന് മൻസൂർ അലി പറയുന്നു.

   'മുന്‍ഭാഗത്ത് കൊമ്പ് കുത്തിയിറക്കിയ ആന വാഹനം ഉയര്‍ത്തി മറിച്ചിടാന്‍ ശ്രമിച്ചു. ഞങ്ങൾ ബഹളം വെച്ചതോടെയാണ് ആന പിന്‍മാറിയത്. ടയർ നിലത്ത് തൊട്ടതോടെ ഡ്രൈവര്‍ മനോധൈര്യം കൈവിടാതെ വാഹനം ഇരപ്പിച്ച് മുന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ വാഹനത്തിന് സാരമായ തകരാറുകൾ സംഭവിച്ചു'- മൻസൂർ അലി പറഞ്ഞു.

   സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും ഇതുവരെ ആ ആഘാതത്തിൽ നിന്ന് മുക്തരാകാൻ കഴിഞ്ഞിട്ടില്ലെന്ന് മൻസൂർ അലി പറയുന്നു. 'രണ്ടാം ജന്മം എന്നൊക്കെ പറയുന്നതുപോലെയാണിത്. ജീവിതത്തിലെ വല്ലാത്തൊരു അനുഭവമായിരുന്നു ഇത്. കർണാടക അതിർത്തിയിൽനിന്നുള്ള വാഹനങ്ങൾ പരിശോധിക്കാനായുള്ള പെട്രോളിങിന് ഇറങ്ങിയപ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായത്. അപ്പോൾ ചെറിയ മഴ ഉണ്ടായിരുന്നു. തെറ്റ് റോഡിലേക്ക് കടന്നപ്പോൾ എതിരെ ഒരു കാർ വരുന്നത് കാണാമായിരുന്നു. 30 മീറ്ററോളം ദുര കാഴ്ച ഉണ്ടായിരുന്നു. ആ കാർ കടന്നുപോയി ഉടനെയായിരുന്നു വനത്തിൽനിന്ന് ആന ഓടിയെത്തി ഞങ്ങളുടെ വാഹനത്തിൽ ഇടിച്ചത്. ശക്തിയായി ഇടിക്കുകയായിരുന്നു. വാഹനത്തിന്‍റെ മുൻവശത്തെ ജനൽ ചില്ലിലൂടെ ആന കൊമ്പ് കുത്തിയിറക്കുകയായിരുന്നു. ആ കമ്പ് ഞങ്ങളുടെ മുന്നിൽ കാണാമായിരുന്നു. അതിനുശേഷം ആന വാഹനം ഉയർത്താൻ ശ്രമിച്ചു. ആ നിമിഷം ഞങ്ങളെല്ലാം സ്തബ്ധരായി പോയിരുന്നു. ഇടതുവശം മുഴുവനായി മുകളിലേക്ക് ഉയർത്തി. അതിനുശേഷം ആന കൊമ്പ് വലിച്ചൂരി എടുത്തു. ഈ സമയം മറിയാൻ പോയ വണ്ടി റോഡിൽ നിന്നു. ഉടൻ തന്നെ മനോധൈര്യം കൈവരിച്ച് ഡ്രൈവർ അതിവേഗം വാഹനം മുന്നിലേക്ക് എടുത്തു. അപ്പോൾ ആന ഞങ്ങളുടെ പിന്നാലെ വരുന്നുണ്ടായിരുന്നു. എന്നാൽ വേഗത്തിൽ ജീപ്പ് ഓടിച്ചു അവിടെനിന്ന് രക്ഷപെടുകയായിരുന്നു"- മൻസൂർ അലി പറഞ്ഞു.

   നിസ്സാര പരിക്കേറ്റ ഉദ്യോഗസ്ഥര്‍ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
   Published by:Anuraj GR
   First published: