തീറ്റ കൊടുക്കാന്‍ എത്തിയപ്പോള്‍ ആന തുമ്പിക്കൈകൊണ്ട് ചുറ്റിപിടിച്ചു; വാരിയെല്ല് ഒടിഞ്ഞ് പാപ്പാന് ദാരുണാന്ത്യം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
തീറ്റയുമായി ആനയ്ക്ക് സമീപമെത്തിയപ്പോള്‍ തുമ്പിക്കൈ കൊണ്ട് ചുറ്റിപ്പിടിക്കുകയായിരുന്നു.
ആലപ്പുഴ: ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പാപ്പാന്‍ മരിച്ചു. പാലാ കിടങ്ങൂര്‍ ചൂണ്ടമലയില്‍ തങ്കപ്പന്റെ മകന്‍ ജയ്‌മോന്‍(43) ആണ് മരിച്ചു. ആലപ്പുഴ ഹരിപ്പാട് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ സ്‌കന്ദന്‍ എന്ന ആനയുടെ ആക്രമണത്തിലാണ് ജയ്‌മോന്‍ മരിച്ചത്. ക്ഷേത്രത്തിനു സമീപത്ത് തളച്ചിരുന്ന ആനയ്ക്ക് തീറ്റ നല്‍കാനായി എത്തിയപ്പോഴാണ് പാപ്പാനെ ആക്രമിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തീറ്റയുമായി ആനയ്ക്ക് സമീപമെത്തിയപ്പോള്‍ തുമ്പിക്കൈ കൊണ്ട് ചുറ്റിപ്പിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയ്‌മോനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജിലിം പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ മരിച്ചു.
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നല്‍കി; ആശുപത്രി വളപ്പില്‍ സംഘര്‍ഷം
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നല്‍കി. ഇതിനെ തുടര്‍ന്ന് ആശുപത്രി വളപ്പില്‍ വെള്ളിയാഴ്ച രാത്രി സംഘര്‍ഷം ഉണ്ടായി. കായംകുളം കൃഷ്ണപുരം തെക്കതില്‍ രമണന്റെ(70) മൃതദേഹമാണ് ചേര്‍ത്തല സ്വദേശി കുമാരന്റെ ബന്ധുക്കള്‍ക്ക് മാറി നല്‍കിയത്.
advertisement
ഇരുവരും കോവിഡ് ചികിത്സയിലായിരുന്നു. നാലു ദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രമണന്‍ വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് മരിച്ചത്. എന്നാല്‍ വൈകിട്ട് ഏഴരയോടെ ചേര്‍ത്തലയിലേക്ക് കൊണ്ടു പോയ മൃതദേഹം കുമാരന്റേതല്ലെന്ന് തിരിച്ചറിഞ്ഞ ബന്ധുക്കള്‍ രാത്രി പത്തുമണിയോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
രമണന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന് ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെടുന്നതിനിടെയാണ് ചേര്‍ത്തല സ്വദേശികള്‍ ആശുപത്രിയില്‍ മൃതദേഹവുമായി തിരികെയെത്തിയത്. കുമാരന്റെ മൃതദേഹം കോവിഡ് വാര്‍ഡില്‍ ഉണ്ടായിരുന്നു. പിന്നീട് ഇരു മൃതദേഹങ്ങളും വിട്ടുകൊടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 11, 2021 8:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തീറ്റ കൊടുക്കാന്‍ എത്തിയപ്പോള്‍ ആന തുമ്പിക്കൈകൊണ്ട് ചുറ്റിപിടിച്ചു; വാരിയെല്ല് ഒടിഞ്ഞ് പാപ്പാന് ദാരുണാന്ത്യം