ന്യൂഡൽഹി: ഡൽഹി മെട്രോയിൽ പരസ്യമായി സ്വയംഭോഗം ചെയ്യുന്ന യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പിന്നാലെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഡൽഹി പൊലീസിന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ നോട്ടീസ് അയച്ചു. സംഭവം അതീവ ഗുരുതരമായ വിഷയമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ നോട്ടിസിൽ ചൂണ്ടിക്കാട്ടി. ഇയാൾക്കെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട സ്വാതി, എഫ്ഐആറിന്റെ പകർപ്പും സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും മേയ് ഒന്നിനകം അറിയിക്കാനും ഡൽഹി പൊലീസിനോട് നിർദേശിച്ചു.
മെട്രോയിൽ യാത്ര ചെയ്യുന്ന യുവാവ് മൊബൈൽ ഫോണിൽ വിഡിയോ കണ്ടുകൊണ്ട് സ്വയംഭോഗം ചെയ്യുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സഹയാത്രികരിൽ പലരും ഇയാളുടെ അടുത്തുനിന്ന് എഴുന്നേറ്റു പോകുന്നത് വിഡിയോയിൽ കാണാം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി ഡപ്യൂട്ടി പൊലിസ് കമ്മീഷണർ ദേവേഷ് കുമാർ മഹ്ല അറിയിച്ചു. ഐപിസി 294ാം വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കമ്മീഷണർ വ്യക്തമാക്കി.
Also Read- വിവാഹം മുടക്കാൻ യുവതിയുടെ അശ്ലീല ഫോട്ടോ വ്യാജമായി നിർമിച്ച സഹപ്രവർത്തകനായ അധ്യാപകൻ അറസ്റ്റിൽ
Came across a viral video where a man can be seen shamelessly masturbating in Delhi Metro. It is absolutely disgusting and sickening. I am issuing a notice to Delhi Police and Delhi Metro to ensure strictest possible action against this shameful act.
— Swati Maliwal (@SwatiJaiHind) April 28, 2023
”ഒരു വൈറൽ വിഡിയോയിൽ, ഡൽഹി മെട്രോയിൽ യാതൊരു ലജ്ജയുമില്ലാതെ ഒരു പുരുഷൻ സ്വയംഭോഗം ചെയ്യുന്നത് കണ്ടു. ഇത് അസഹനീയവും അറപ്പുളവാക്കുന്നതുമാണ്. ഇക്കാര്യത്തിൽ കുറ്റക്കാരനായ വ്യക്തിയെ എത്രയും വേഗം അറസ്റ്റ് ചെയ്യുകയും കടുത്ത നടപടി സ്വീകരിക്കുകയും വേണം. ഡൽഹി മെട്രോയിൽ ഇതുപോലുള്ള പ്രവൃത്തികൾ വളരെയധികം വർധിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത്തരക്കാരെ മാതൃകാപരമായി ശിക്ഷിച്ചേ തീരൂ. അങ്ങനെ മെട്രോയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണം”- സ്വാതി മലിവാൾ ആവശ്യപ്പെട്ടു.
We request the commuters to conduct themselves responsibly while traveling by the Metro. If the other commuters notice any objectionable behaviour, they should report immediately the matter on the DMRC Helpline detailing the corridor, station, time etc.
— Delhi Metro Rail Corporation I कृपया मास्क पहनें😷 (@OfficialDMRC) April 28, 2023
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ഡൽഹി മെട്രോ അധികൃതർ രംഗത്തെത്തിയിരുന്നു. യാത്രക്കാർ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ സ്റ്റേഷനും കോറിഡോറും സമയവും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ സഹിതം ഡൽഹി മെട്രോയുടെ ഹെൽപ്‌ലൈനിൽ അറിയിക്കാനും അധികൃതർ നിർദ്ദേശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Delhi Metro, Masturbation, Women commission