HOME » NEWS » India » MAN CYCLES 300 KM TO GET LIFE SAVING MEDICINES FOR SON IN KARNATAKA AMID LOCKDOWN GH

ലോക്ക്ഡൗൺ വെല്ലുവിളിയായി; മകന് ജീവൻരക്ഷാ മരുന്നുകൾ വാങ്ങുന്നതിന് അച്ഛൻ സൈക്കിൾ ചവിട്ടിയത് 300 കിലോമീറ്റർ

മെയ് 23ന് സൈക്കിളിൽ തന്റെ ഗ്രാമത്തിൽ നിന്നും യാത്ര പുറപ്പെട്ട തൊഴിലാളി 300 കിലോമീറ്റർ പിന്നിട്ട് മെയ് 26നാണ് മകന് വേണ്ട മരുന്നുകളും വാങ്ങി ബോംഗളൂരിൽ നിന്നും തിരിച്ചെത്തിയത്.

News18 Malayalam | Trending Desk
Updated: June 1, 2021, 2:37 PM IST
ലോക്ക്ഡൗൺ വെല്ലുവിളിയായി; മകന് ജീവൻരക്ഷാ മരുന്നുകൾ വാങ്ങുന്നതിന് അച്ഛൻ സൈക്കിൾ ചവിട്ടിയത് 300 കിലോമീറ്റർ
cycle
  • Share this:
രാജ്യത്ത് കോവിഡ് 19 വ്യാപകമായതിനു ശേഷം പല സംസ്ഥാനങ്ങളിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് രോഗികളും അവരുടെ ബന്ധുക്കളുമാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടെ രോഗികൾക്ക് യഥാസമയം ചികിത്സയും ജീവൻരക്ഷാ മരുന്നുകളും ലഭ്യമാക്കുന്നത് വെല്ലുവിളി നിറഞ്ഞതാണ്. ചികിത്സ കിട്ടാതായ തങ്ങളുടെ ഉറ്റവരെ രക്ഷിക്കുന്നതിനായി പലതരത്തിൽ സാഹസങ്ങൾക്ക് മുതിരുന്ന ബന്ധുക്കളെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. അത്തരം ഒരു സംഭവമാണ് കർണാടകയിൽ നിന്നും ഇപ്പോൾ പുറത്തു വരുന്നത്.

ശാരീരിക പരിമിതിയുള്ള തന്റെ മകന്റെ ജീവൻ രക്ഷിക്കുന്നതിനായി 300 കിലോമീറ്റർ ദൂരത്തിലേക്കാണ് ഒരു അച്ഛൻ സൈക്കിൾ ചവിട്ടിയത്. നിർമാണ തൊഴിലാളിയായ ഇയാളുടെ മകന് വേണ്ട ജീവൻരക്ഷാ മരുന്നുകൾ വാങ്ങുന്നതിന് തന്റെ ഗ്രാമമായ നരസിപൂർ താലൂക്കിലുള്ള ഗനിഗനക്കൊപ്പലിൽ നിന്നും ബംഗളൂരുവിലേക്കാണ് ഇയാൾ സൈക്കിൾ ചവിട്ടിയതെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.

'ദീദീ മാപ്പ്; BJP യിൽ പോയത് തെറ്റ്': തൃണമൂലിൽ മടങ്ങിയെത്താൻ അപേക്ഷിച്ച് കത്തെഴുതി നേതാക്കൾ

നിർമാണ തൊഴിലാളിയുടെ മകൻ ബംഗളൂരുവിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസിൽ (നിംഹാൻസ്) കഴിഞ്ഞ പത്ത് വർഷമായി ചികിത്സ തേടുന്നുണ്ട്. സാധാരണ എല്ലാ രണ്ടു മാസത്തിലും ഒരിക്കൽ മകനെ ചെക്കപ്പിനായി ആശുപത്രി കൊണ്ടു വരാറുമുണ്ട്. കോവിഡ് രണ്ടാം തരംഗം വ്യാപകമായതോടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ മെഡിക്കൽ ചെക്കപ്പിനായി ഇപ്രാവശ്യം മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഇയാൾക്ക് സാധിച്ചിരുന്നില്ല. ഇതിനിടെ മകന് അത്യാവശ്യമായി മരുന്നുകൾ വേണ്ടി വന്നതാണ് 300 കിലോമീറ്റർ ഒറ്റയ്ക്ക് സൈക്കിൾ ചവിട്ടാൻ തൊഴിലാളിയെ പ്രേരിപ്പിച്ചതെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

മെയ് 23ന് സൈക്കിളിൽ തന്റെ ഗ്രാമത്തിൽ നിന്നും യാത്ര പുറപ്പെട്ട തൊഴിലാളി 300 കിലോമീറ്റർ പിന്നിട്ട് മെയ് 26നാണ് മകന് വേണ്ട മരുന്നുകളും വാങ്ങി ബോംഗളൂരിൽ നിന്നും തിരിച്ചെത്തിയത്. കുട്ടിക്ക് 18 വയസ്സ് തികയുന്നത് വരെ കൃത്യമായി മരുന്ന് കൊടുക്കാതിരിക്കുന്നാൽ അപസ്മാരത്തിനുള്ള സാധ്യത കൂടുതലാണെന്ന് നേരത്തെ ഡോക്ടർ അറിയിച്ചിരുന്നതായി ഇയാൾ പറയുന്നു. ഇയാളുടെ അവസ്ഥ മനസ്സിലാക്കിയ നിംഹാൻസിലെ ഡോക്ടർമാർ ആയിരം രൂപ ഇയാൾക്ക് നൽകിയതായും തൊഴിലാളി പറയുന്നു.

ലക്ഷദ്വീപില്‍ നിന്ന് അടിയന്തര ഹെലികോപ്റ്റര്‍ യാത്ര; പത്തു ദിവസത്തിനകം മാര്‍ഗരേഖ തയാറാക്കണം; ഹൈക്കോടതി

അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായതിനാൽ നിലവിൽ ജൂൺ ഏഴു വരെയാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർണാടകത്തിൽ പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാപനം കുറയ്ക്കുന്നതിനായി ലോക്ക്ഡൗൺ ദീർഘിപ്പിക്കണമെന്ന് കോവിഡ്-19 സാങ്കേതിക ഉപദേശക സമിതി ഇന്നലെ സർക്കാരിനെ അറിയിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനവും ദിവസേനയുള്ള പുതിയ കേസുകൾ 5000ൽ താഴെയും ആകുന്നത് വരെ ലോക്ക്ഡൗൺ തുടരണമെന്നാണ് സമിതി ചെയർമാൻ എം കെ സുദർശൻ സർക്കാരിനെ അറിയിച്ചത്.

തിങ്കളാഴ്ചയിലെ കണക്കുകളനുസരിച്ച് കർണാടകയിൽ 16,604 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 3,992 കേസുകളുൾ ബാംഗ്ലൂർ നഗരത്തിൽ മാത്രമുള്ളതാണ്. സംസ്ഥാനത്ത് മൊത്തമായി 3,13,730 രോഗികളാണ് നിലവിലുള്ളതിൽ കഴിഞ്ഞദിവസം നാല്പത്തി 44,473 പേർ രോഗമുക്തരായി. 13.57 ശതമാനമാണ് ഇപ്പോൾ സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Keywords: Lockdown, Karnataka, Cycling, Life Saving Medicines, ലോക്ഡൗൺ, കർണാടക, സൈക്കിൾ, ജീവൻരക്ഷാ മരുന്ന്
Published by: Joys Joy
First published: June 1, 2021, 2:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories