advertisement

പകൽ മുഴുവൻ ഫോൺ വിളിച്ചിട്ട് എടുക്കാത്ത ദേഷ്യത്തിന് ഭാര്യയെ ഭർത്താവ് പിഞ്ചു മക്കളുടെ മുന്നിലിട്ട് തല്ലിക്കൊന്നു

Last Updated:

രാവിലെ മുഴുവനും ഫോൺ വിളിച്ചെങ്കിലും, തിരക്കിലായതിനാൽ അവർ ഫോൺ എടുക്കുകയോ തിരികെ വിളിക്കുകയോ ചെയ്തില്ല. ഇതായിരുന്നു പ്രകോപനം

(Image: AI Generated)
(Image: AI Generated)
നിരന്തരം ഫോൺ വിളിച്ചിട്ടും എടുക്കാത്ത ഭാര്യയെ പിഞ്ചു മക്കളുടെ മുന്നിലിട്ട് ഭർത്താവ് തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ധൻപത്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സേവ്ര ചാർത്തൈ ഗ്രാമത്തിൽ ഭാര്യയെ വടികൊണ്ട് അടിച്ചുകൊന്ന കേസിൽ 45 വയസ്സുള്ള ആളെ അറസ്റ്റ് ചെയ്തതായി പോലീസ്.
നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്ന നഖ്ചേദ് (45) എന്ന പ്രതി ഭാര്യ കുസുമിനെ (42) രാവിലെ മുഴുവനും ഫോൺ വിളിച്ചെങ്കിലും, തിരക്കിലായതിനാൽ അവർ ഫോൺ എടുക്കുകയോ തിരികെ വിളിക്കുകയോ ചെയ്തില്ല.
ഇതിൽ പ്രകോപിതനായ നഖ്ചേദ് അർദ്ധരാത്രിയോടെ വീട്ടിലേക്ക് മടങ്ങി. മക്കളായ ഉദയ്ഭാൻ (9), ദീക്ഷ (8) എന്നിവരുടെ മുന്നിൽ വെച്ച് കുസുമിനെ ഇയാൾ വടികൊണ്ട് ആക്രമിച്ചതായി ആരോപിക്കപ്പെടുന്നു. കുട്ടികൾ ഇടപെടാൻ ശ്രമിച്ചപ്പോൾ അയാൾ അവരെ മാറ്റി നിർത്തിയെന്ന് പോലീസ് പറഞ്ഞു.
രാത്രിയിൽ അച്ഛൻ അമ്മയെ മർദ്ദിക്കുന്നത് തുടർന്നുവെന്നും, കുസുമിനെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോകാൻ പ്രേരിപ്പിച്ചതായും മകൾ ദീക്ഷ പറയുന്നു. എന്നാൽ, ഭാര്യ രാവിലെ വീട്ടിലേക്ക് മടങ്ങിയപ്പോൾ, പ്രതി വീണ്ടും വടികൊണ്ട് കുസുമിനെ ആക്രമിച്ചു. അവർ സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു.
advertisement
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുസും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സ്റ്റേഷൻ ഹൗസ് ഓഫീസർ അഞ്ജു മിശ്രയും പോലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയതായി സർക്കിൾ ഓഫീസർ ബൽദിരായ് അശുതോഷ് കുമാർ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഭാര്യയെ ആക്രമിച്ചതായി സമ്മതിച്ചെങ്കിലും അത് മരണത്തിലേക്ക് നയിക്കുമെന്ന് തനിക്ക് അറിയില്ലെന്ന് ഇയാൾ പറഞ്ഞതായി പോലീസ് പറഞ്ഞു.
ദമ്പതികൾക്ക് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളും പഞ്ചാബിൽ ജോലി ചെയ്യുന്ന 22 വയസ് പ്രായമുള്ള മൂത്ത മകനായ തിലക് രാജും ഉണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നുന്നതായി പോലീസ് പറഞ്ഞു.
advertisement
Summary: A 45-year-old man was arrested in Uttar Pradesh for allegedly beating his wife to death with a stick in front of their children after she repeatedly called him and refused to answer his calls, police said
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പകൽ മുഴുവൻ ഫോൺ വിളിച്ചിട്ട് എടുക്കാത്ത ദേഷ്യത്തിന് ഭാര്യയെ ഭർത്താവ് പിഞ്ചു മക്കളുടെ മുന്നിലിട്ട് തല്ലിക്കൊന്നു
Next Article
advertisement
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് RCBയെ വിറ്റു
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് RCBയെ വിറ്റു
  • ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് ആർസിബിയെ പുതിയ സഖ്യം സ്വന്തമാക്കി

  • ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ, ബോൾട്ട് വെഞ്ചേഴ്സ്, ബ്ലാക്ക് സ്റ്റോൺ സഖ്യമാണ് ആർസിബി വാങ്ങിയത്

  • ആര്യമൻ വിക്രം ബിർള ചെയർമാനായി, സത്യൻ ഗജ്‌വാനി വൈസ് ചെയർമാനായി ചുമതലയേൽക്കും

View All
advertisement