'മൂന്ന് മാസത്തെ ബിൽ 4 കോടി രൂപയോ..!' വീട്ടിലെ വൈദ്യുതി ബില്ല് കണ്ട് ഞെട്ടി റെയിൽവേ ജീവനക്കാരൻ
- Published by:Vishnupriya S
- news18-malayalam
Last Updated:
തുടക്കത്തിൽ വ്യാജ സന്ദേശമാണെന്ന് തോന്നിയെങ്കിലും പിന്നാലെ സംഭവം ഉള്ളതാണെന്ന് വ്യക്തമായി
വീട്ടിലെ വൈദ്യുതി ബില്ല് കണ്ട് ഞെട്ടി റെയിൽവേ ജീവനക്കാരൻ. മൂന്ന് മാസത്തെ വീട്ടിലെ വൈദ്യുതി ബില്ല് വന്നപ്പോൾ നാല് കോടി രൂപയാണ്. ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയായ ബസന്ത ശർമ്മ എന്നയാൾക്ക് മൂന്ന് മാസത്തേക്കായി 4 കോടിയിലേറെ രൂപയുടെ വൈദ്യുതി ബില്ല് ലഭിച്ചത്. വ്യാഴാഴ്ചയാണ് ഞെട്ടിക്കുന്ന ബില്ല് യുവാവിന് ലഭിക്കുന്നത്. നോയിഡയിലെ സെക്ടർ 122 ലെ ശർമ്മിക് കുംജിൽ താമസിക്കുന്ന ഇയാൾ റെയിൽ വേ ജീവനക്കാരനാണ്.
നിലവിൽ ഷിംലയിൽ ട്രെയിനിംഗ് നടത്തുന്ന ഉദ്യോഗസ്ഥന് വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് മൂന്ന് മാസത്തെ വൈദ്യുതി ബില്ല് ലഭിക്കുന്നത്. ഭാര്യയുടെ പേരിലാണ് ഇയാൾ വാടകയ്ക്ക് നൽകിയ വീടിന്റെ കണക്ഷൻ എടുത്തിരുന്നത്. തുടക്കത്തിൽ വ്യാജ സന്ദേശമാണെന്ന് തോന്നിയെങ്കിലും പിന്നാലെ സംഭവം ഉള്ളതാണെന്ന് വ്യക്തമായി. സാധാരണ നിലയിൽ 1490 രൂപ വരെയാണ് ഇയാൾക്ക് വൈദ്യുതി ബില്ല് ലഭിക്കാറുള്ളത്.
എന്നാൽ 4,02,31,842 രൂപ ബിൽ തുക കണ്ടതോടെ റെയിൽവേ ജീവനക്കാരൻ ഞെട്ടി. ജൂലൈ 24 ന് മുൻപ് ബിൽ അടയ്ക്കുകയാണെങ്കിൽ 284969 രൂപ ഡിസ്കൌണ്ട് ലഭിക്കുമെന്നും മെസേജിൽ വിശദമാക്കിയിരുന്നു. ഇവർ വാടകയ്ക്ക് നൽകിയ വീടിനായിരുന്നു ഞെട്ടിക്കുന്ന ബില്ല്. വാടകക്കാരോട് വിവരം തിരക്കിയപ്പോൾ പതിവിൽ കവിഞ്ഞുള്ള ഉപഭോഗം ഉള്ളതായി തോന്നിയതുമില്ല. ഇതിന് പിന്നാലെയാണ് യുവാവ് പരാതിയുമായി വകുപ്പിനെ ബന്ധപ്പെടുന്നത്. ഇതോടെയാണ് ആശങ്കകൾക്ക് വിരാമം ആയത്.
advertisement
ബില്ലുകൾ വിതരണം ചെയ്യുന്ന സാങ്കേതിക സംവിധാനത്തിലുണ്ടായ തകരാറാണ് ഞെട്ടിക്കുന്ന ബില്ലിലേക്ക് എത്തിയതിന് പിന്നിലെന്നാണ് ഉത്തർ പ്രദേശ് പവർ കോർപ്പറേഷൻ എക്സിക്യുട്ടീവ് എൻജിനിയറായ ശിവ ത്രിപാഠി വിശദമാക്കുന്നത്. ഇയാൾക്ക് പുതുക്കിയ ബില്ല് നൽകിയാണ് വൈദ്യുതി വകുപ്പ് വിവാദത്തിന് അന്ത്യമാക്കിയത്. 26000 രൂപയാണ് ബസന്ത് ശർമ്മയ്ക്ക് നൽകിയിട്ടുള്ള പുതുക്കിയ വൈദ്യുതി ബിൽ തുക.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Uttar Pradesh
First Published :
July 24, 2024 12:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'മൂന്ന് മാസത്തെ ബിൽ 4 കോടി രൂപയോ..!' വീട്ടിലെ വൈദ്യുതി ബില്ല് കണ്ട് ഞെട്ടി റെയിൽവേ ജീവനക്കാരൻ