ക്യാമറ നോക്കി കൈവീശുന്ന സഞ്ചാരി, പിന്നിൽ വെടിയൊച്ചകൾ; ഇത് അത്ഭുതാവഹമായ രക്ഷപെടൽ

Last Updated:

ഇദ്ദേഹം ക്യാമറയെ നോക്കി കൈവീശുമ്പോൾ, പിന്നണിയിൽ വെടിയൊച്ചകൾ ഉയരുന്നത് കേൾക്കാം

(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
ജമ്മു കശ്മീരിലെ പഹൽഗാമിൽ (Pahalgam) 26 വിനോദസഞ്ചാരികളുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുറത്തുവരുന്ന വാർത്തകളും വിവരങ്ങളും സൃഷ്‌ടിച്ച നടുക്കത്തിൽ നിന്നും രാജ്യം മുക്തമായിട്ടില്ല. വേദനാജനകമായ വിശദാംശങ്ങളും അസ്വസ്ഥത ഉളവാക്കുന്ന വീഡിയോകളും പുറത്തുവരുന്നത് തുടരുകയാണ്. സമീപ വർഷങ്ങളിൽ താഴ്‌വരയിൽ സാധാരണക്കാർക്ക് നേരെയുണ്ടായ ഏറ്റവും മാരകമായ ഭീകരാക്രമണമാണിത്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, നയനമനോഹരമായ ബൈസരൺ പുൽമേടിലൂടെ ഒരാൾ നടന്നുപോകുന്ന ദൃശ്യം വൈറലായി മാറിക്കഴിഞ്ഞു. ഇദ്ദേഹം ക്യാമറയെ നോക്കി കൈവീശുമ്പോൾ, പിന്നണിയിൽ വെടിയൊച്ചകൾ ഉയരുന്നത് കേൾക്കാം.
പുൽമേടിന്റെ പ്രകൃതി ഭംഗി മുഴുവൻ തുടക്കത്തിൽ ദൃശ്യമാകുന്നുവെങ്കിലും, പെട്ടെന്ന് തന്നെ രംഗം ഭയാനകമായി മാറുന്നു. വെടിയൊച്ചകളുടെയും നിലവിളികളുടെയും ശബ്ദം ഉയരുന്നതും, മാരകമായ ആക്രമണത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്നു.
ഏതാനും മിനിറ്റുകൾക്കുള്ളിൽ, മറ്റൊരു വീഡിയോയിൽ, അതേ വ്യക്തി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത് കാണാം. ഒരു ഭീകരാക്രമണം നടന്നതായി ഇത് സ്ഥിരീകരിക്കുന്നു.
advertisement
വെടിയൊച്ച കേട്ടതിന്റെ ഞെട്ടലിൽ, താൻ കഷ്ടിച്ച് രക്ഷപ്പെട്ടതിനെ കുറിച്ച് വിവരിക്കുകയും, ആ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടതിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു. ആക്രമണത്തിൽ കുടുങ്ങിയ മറ്റുള്ളവരുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുമ്പോൾ തന്നെ തന്റെ ജീവൻ രക്ഷിച്ചതിന് ദൈവത്തോട് നന്ദി പറയുന്നു.














View this post on Instagram
























A post shared by News18.com (@cnnnews18)



advertisement
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ഭീകരർ മലനിരകളിൽ നിന്ന് ഇറങ്ങിവന്ന് പഹൽഗാമിനടുത്തുള്ള ബൈസരൺ താഴ്‌വരയിലെ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്തത്.
പച്ചപ്പു നിറഞ്ഞ പുൽമേടുകളും വിശാലമായ കാഴ്ചകളും കൊണ്ട് 'മിനി സ്വിറ്റ്സർലൻഡ്' എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന താഴ്‌വര കൂട്ടക്കൊലക്ക് സാക്ഷിയായി.
ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. 2019 ലെ പുൽവാമ ആക്രമണത്തിന് ശേഷം ജമ്മു കശ്മീരിൽ ഉണ്ടായ ഏറ്റവും വലിയ സിവിലിയൻ ഭീകരാക്രമണമാണിത്.
സ്ഥലം സന്ദർശിക്കാൻ പോയ വിനോദസഞ്ചാരികളായിരുന്നു ഇരകളിൽ ഭൂരിഭാഗവും. മരിച്ചവരിൽ രണ്ട് വിദേശ പൗരന്മാരും രണ്ട് പ്രദേശവാസികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
advertisement
ആക്രമണത്തിന് തൊട്ടുപിന്നാലെ, പാകിസ്ഥാൻ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) പ്രോക്സി സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
Summary: Man waves to camera in Pahalgam while gunshots are heard at a distance
മലയാളം വാർത്തകൾ/ വാർത്ത/India/
ക്യാമറ നോക്കി കൈവീശുന്ന സഞ്ചാരി, പിന്നിൽ വെടിയൊച്ചകൾ; ഇത് അത്ഭുതാവഹമായ രക്ഷപെടൽ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement