മെയ്തെയ് വിഭാഗത്തെ പട്ടിക വർഗമാക്കാനുള്ള ഉത്തരവ് തിരുത്തി മണിപ്പുർ ഹൈക്കോടതി; കലാപത്തിന് വഴിവച്ച ഭാഗം നീക്കി

Last Updated:

മെയ്തെയ് വിഭാഗത്തെ എസ് ടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കുന്ന ഖണ്ഡികയാണ് ഹൈക്കോടതി നീക്കം ചെയ്തത്

ഇംഫാല്‍: മെയ്‌തെയ് വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കാന്‍ നിര്‍ദേശിക്കുന്ന 2003 ലെ വിധിയിലെ ഭാഗം മണിപ്പുര്‍ ഹൈക്കോടതി നീക്കി. മെയ്തെയ് വിഭാഗത്തെ എസ് ടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കുന്ന ഖണ്ഡികയാണ് ഹൈക്കോടതി നീക്കം ചെയ്തത്. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ നിലപാടിന് വിരുദ്ധമായതിനാലാണ് ഈ ഭാഗം നീക്കിയതെന്ന് കോടതി വ്യക്തമാക്കി.
മണിപ്പുരില്‍ മാസങ്ങളോളം നീണ്ട കലാപത്തിന് തിരികൊളുത്തി എന്ന് കരുതപ്പെടുന്ന വിധിയാണ് 2023 മാര്‍ച്ചില്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചില്‍ നിന്ന് പുറത്തുവന്നത്. കലാപത്തില്‍ 200 ലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ജസ്റ്റിസ് ഗോല്‍മെയ് ഗൈഫുല്‍ഷില്ലുവിന്‍റെ സിംഗിള്‍ ബെഞ്ചാണ് വിവാദമായ ഭാഗം ബുധനാഴ്ച നീക്കിയത്.
എസ് ടി വിഭാഗത്തിന്റെ വര്‍ഗീകരണത്തില്‍ കോടതി ഇടപെടുന്നതിന് നിയമപരമായ പരിമിതികള്‍ ഉണ്ടെന്ന്, 2000 നവംബറിലെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഗൈഫുല്‍ഷില്ലു 19 പേജുള്ള വിധിന്യായത്തില്‍ വ്യക്തമാക്കി. ഇത്തരം വിഷയങ്ങളില്‍ കോടതികള്‍ക്ക് തങ്ങളുടെ അധികാരപരിധി മറികടക്കാന്‍ കഴിയില്ലെന്നും കോടതികള്‍ ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലെന്നുമാണ് 2000 ത്തിലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ പറയുന്നത്.
advertisement
2023 മാർച്ച് 27ന് മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് എം വി മുരളീധരന്റെ ഉത്തരവ് സുപ്രീം കോടതിയും ചോദ്യം ചെയ്തിരുന്നു. കുക്കി വിഭാഗത്തിന്റെ ഹർജി പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി മണിപ്പുർ ഹൈക്കോടതി വിധി ചോദ്യം ചെയ്തത്.
ഗോത്ര വിഭാഗക്കാരല്ലാത്ത മെയ്തെയ് വിഭാഗത്തിനു പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ മണിപ്പുർ എന്ന സംഘടന ചുരാചാന്ദ്പുർ ജില്ലയിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയാണ് സംസ്ഥാനത്തുടനീളം കലാപമായത്. മറുവശത്ത്, മെയ്തെയ് വിഭാഗത്തെ അനുകൂലിച്ച് ഷെഡ്യൂൾഡ് ട്രൈബ് ഡിമാൻഡ് കമ്മിറ്റി മണിപ്പുർ എന്ന സംഘടനയും രംഗത്തിറങ്ങിയതോടെ, ചേരിതിരിഞ്ഞുള്ള കലാപത്തിന് സംസ്ഥാനം സാക്ഷിയായി.
advertisement
Summary: The Manipur High Court has ordered the removal of a contentious paragraph from its March 2023 order, which had recommended the state to consider giving the Scheduled Tribe (ST) tag to the Meitei community, reported news agency PTI. The court said that the paragraph was contradictory to the Supreme Court’s constitution bench stance.
മലയാളം വാർത്തകൾ/ വാർത്ത/India/
മെയ്തെയ് വിഭാഗത്തെ പട്ടിക വർഗമാക്കാനുള്ള ഉത്തരവ് തിരുത്തി മണിപ്പുർ ഹൈക്കോടതി; കലാപത്തിന് വഴിവച്ച ഭാഗം നീക്കി
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement