വനത്തിൽ പോയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി; കടുവ കൊന്നതെന്ന് സംശയം

Last Updated:

മൃതദേഹം ഭക്ഷിച്ചതും വികൃതമാക്കിയതുമായ നിലയിലാണ് കണ്ടെത്തിയത്.

ഗുണ്ടൽപേട്ട്: വനത്തിൽ പോയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ബന്ദിപ്പൂർ ദേശീയ ഉദ്യാനത്തിലെ കണ്ടിക്കരയിൽ താമസിക്കുന്ന ബസവ(54)ആണ് മരിച്ചത്. കടുവ കൊന്നതെന്നാണ് സംശയം. കർണാടക ഗുണ്ടൽപേട്ടയിലാണ് സംഭവം.
വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു ബസവ. എന്നാൽ കുറെ നേരം കഴി‍ഞ്ഞും തിരികെയെത്താത്തതിനെ തുടർന്ന് വനം വകുപ്പ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഭക്ഷിച്ചതും വികൃതമാക്കിയതുമായ നിലയിലാണ് കണ്ടെത്തിയത്. ഈ പ്രദേശത്ത് ഒരു മാസത്തിനിടെ മനുഷ്യർക്ക് നേരെയുള്ള കടുവയുടെ മൂന്നാമത്തെ ആക്രമണമാണിത്.
അതേസമയം വയനാട് വാകേരിയിൽ കടുവ ആക്രമിച്ച പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവയ്ക്കായുള്ള തിരച്ചിൽ ഇന്നും നടത്തിയെങ്കിലും കണ്ടെത്താനായില്ല. മാരമല, ഗാന്ധിനഗർ, 90 ഏക്കർ വനമേഖല കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ. ഇതിനിടെ പ്രദേശത്ത് വീണ്ടും കടുവയെ കണ്ടതായി പ്രദേശവാസി പറഞ്ഞു.
advertisement
കൂടുകളും ക്യാമറകളും സ്ഥാപിച്ചും ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചലുകൾക്കുമൊടുവിലാണ് ശ്രീനാരായണപുരം 90 ഏക്കർ വനമേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതോടെ വനം വകുപ്പിന്റെ മയക്കുവെടി സംഘം കടുവയെ വെടിവെച്ചു പിടികൂടാനായി സ്ഥലത്തെത്തുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
വനത്തിൽ പോയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി; കടുവ കൊന്നതെന്ന് സംശയം
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement