ബിഎസ്എൻഎല്ലിൽ കൂട്ടവിരമിക്കൽ; പടിയിറങ്ങുന്നത് എൺപതിനായിരത്തോളം ജീവനക്കാർ
- Published by:Naseeba TC
- news18
Last Updated:
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും കമ്പനിയെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് സ്വയം വിരമിക്കൽ പദ്ധതി
കൊച്ചി: ബിഎസ്എൻഎല്ലിൽ ഇന്ന് കൂട്ട വിരമിക്കൽ. എൺപതിനായിരത്തോളം പേരാണ് രാജ്യത്താകമാനമായി ഇന്ന് ബിഎസ്എൻഎല്ലിൽ നിന്ന് പടിയിറങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും കമ്പനിയെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് സ്വയം വിരമിക്കൽ പദ്ധതി.
ജീവനക്കാരുടെ എണ്ണം കൂടുതലായതാണ് ബിഎസ്എൻഎല്ലിനെ പ്രതിസന്ധിയിലാക്കുന്നതെന്നാണ് കേന്ദ്ര സർക്കാരിൻറെ വിലയിരുത്തൽ. എന്നാൽ ശമ്പള കുടിശ്ശിക ലഭിച്ചിട്ടില്ലെന്നും ആനുകൂല്യങ്ങളിൽ ഉൾപ്പെടെ ആശങ്കയുണ്ടെന്നും ജീവനക്കാരിൽ ചിലർ പറയുന്നു.
9000 ത്തോളം ജീവനക്കാരുള്ള കേരളത്തിൽ 4500 ഓളം പേരാണ് ഇന്ന് വിരമിക്കുന്നത്. ഇതിൽ 1795 ജീവനക്കാരുള്ള എറണാകുളം ജില്ലയിൽ മാത്രം 1027 പേരും വിരമിക്കും. ഇത്രയേറെ ജീവനക്കാർ പോകുന്നത് പ്രവർത്തനത്തെ ബാധിക്കില്ലെന്നാണ് ബി എസ് എൻ എൽ അധികൃതർ പറയുന്നത്. പുറത്ത് പോകുന്നവർക്ക് പകരമായി കരാറടിസ്ഥാനത്തിൽ ജീവനക്കാരെ എടുക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. സ്വയം വിരമിക്കലിലൂടെ പുറത്തു പോകുന്നവർക്ക് പ്രത്യേകം വിരമിക്കൽ ആനുകൂല്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jan 31, 2020 3:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ബിഎസ്എൻഎല്ലിൽ കൂട്ടവിരമിക്കൽ; പടിയിറങ്ങുന്നത് എൺപതിനായിരത്തോളം ജീവനക്കാർ








