നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പണിമുടക്കിയവർക്ക് സർക്കാർ ശമ്പളം നൽകുന്നത് ശരിയോ? പൊതുജനങ്ങൾ ന്യൂസ് 18 നോട് പ്രതികരിക്കുന്നു

  പണിമുടക്കിയവർക്ക് സർക്കാർ ശമ്പളം നൽകുന്നത് ശരിയോ? പൊതുജനങ്ങൾ ന്യൂസ് 18 നോട് പ്രതികരിക്കുന്നു

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരത്ത് പട്ടാപ്പകൽ ഭരണസിരാകേന്ദ്രത്തിനോട് ചേർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫീസ് തല്ലിത്തകർത്തതിന്‍റെ ദൃശ്യങ്ങൾ ഓർക്കുന്നില്ലേ? ജനുവരി 8,9 തീയതികളിൽ ദേശവ്യാപകമായി നടത്തിയ പൊതുപണിമുടക്കുമായി ബന്ധപ്പെട്ടാണ് യൂണിയൻ നേതാക്കൾ ഉൾപ്പെട്ട സംഘം ബാങ്ക് അടിച്ചു തകർത്തത്. പണിമുടക്കിയ ജീവനക്കാർക്ക് അവധി അനുവദിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാകുന്നതോടെ ബാങ്ക് തകർത്ത ക്രിമിനലുകൾക്കും ആ ദിവസങ്ങളിലെ ശമ്പളം ലഭിക്കും. കൂടാതെ രണ്ടുദിവസം തുടർച്ചയായി നടത്തിയ പണിമുടക്കിൽ ജോലി നഷ്ടമായ ദിവസവേതനക്കാർ അനുഭവിച്ച കഷ്ടപ്പാടുകളും കാണാതെപോകാനാകില്ല. ഈ ഘട്ടത്തിലാണ് പണിമുടക്കിയവർക്ക് ശമ്പളത്തോടുകൂടിയ അവധി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് ന്യൂസ് 18 കേരളം പൊതുവേദിയിൽ വിളിച്ചവരുടെ പ്രതികരണങ്ങൾ ചുവടെ...

   രമണന്‍, കോയമ്പത്തൂര്‍
   സര്‍ക്കാരിന്റെ തീരുമാനം തെറ്റാണ്. ശമ്പളം കൊടുക്കാന്‍ പാടില്ല.

   വിജി, എറണാകുളം
   രണ്ടു ദിവസം പണിമുടക്കിയവര്‍ക്ക് ശമ്പളം നല്‍കുന്നത് സംസ്ഥനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കും.

   ദാസന്‍, കണ്ണൂര്‍
   തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നടപടിയാണ്. ഇനി എപ്പോഴാണ് ശമ്പള വര്‍ധനവ് ഉണ്ടാകുന്നതെന്ന് പറയാനാകില്ല. എല്ലാം സാധാരണക്കാരനാണ് സഹിക്കേണ്ടത്.

   രതീഷ്, കൊല്ലം
   ബാങ്ക് അടിച്ചുപൊട്ടിച്ചവരില്‍ നിന്നും പണം ഈടാക്കുന്നതിനു പകരം ജോലി ചെയ്യാത്തതിന് ശമ്പളം നല്‍കുകയാണ്.

   അജയന്‍
   സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത പണിമുടക്കായിരുന്നു. പിന്നെ എങ്ങനെ ശമ്പളം കൊടുക്കാതിരിക്കും. നിരപരാധികളായ ആയിരക്കണക്കിന് ബിജെപിക്കാര്‍ക്കെതിരെ കേസെടുത്തവരാണ് പണിമുടക്കിയവര്‍ക്ക് ശമ്പളം നല്‍കുന്നത്.

   കരുണാകരന്‍, തളിപ്പറമ്പ്
   ജനത്തെ കബളിപ്പിക്കുന്ന പരിപാടിയാണ്. ഭരണക്കാര് തന്നെ പൊതു മുതല്‍ നശിപ്പിക്കുന്നു. അവര്‍ക്കാണ് ശമ്പളം കൊടുക്കുന്നത്.

   സന്തോഷ്, തിരുവനന്തപുരം
   തെറ്റായ നടപടിയാണ്. ബിജെപിയും പണിമുടക്കും കാരണം അഞ്ചാറു ദിവസം കൂലിപ്പണിക്കാരനായ എന്റെ പണി നഷ്ടപ്പെട്ടു. 15 ദിവസത്തോളം ജോലി ഇല്ലാതെ ഇരിക്കേണ്ടി വന്നു. ഞങ്ങള്‍ കൂലിവേലക്കാര്‍ എന്താണ് ചെയ്യേണ്ടത്. ഞങ്ങള്‍ വോട്ട് ചെയ്താല്‍ മാത്രം മതിയോ.

   പ്രവീണ്‍, കൊല്ലം
   കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നിലപാടിന് എതിരായ സമരമായിരുന്നു. അതുകൊണ്ട് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ ഒരു കുഴപ്പവുമില്ല.

   ചന്ദ്രശേഖരന്‍, പാല

   പൂര്‍ണാമായും എതിര്‍ക്കുന്നു. പണി കിട്ടിയവര്‍ക്ക് പണി മുടക്ക് മൗലികാവകാശവും. ഇത് പ്രോത്സഹിപ്പിക്കുന്നത് ശരിയല്ല.

   ബാലന്‍, കണ്ണൂര്‍
   ജയരാജനെ ജയിലില്‍ കൊണ്ടു പോകുമ്പോള്‍ സമരം ചെയ്യാന്‍ ആളുവേണം. അതിനാണ് ഇപ്പോള്‍ ശമ്പളം കൊടുക്കുന്നത്. അടിച്ചു പൊളിക്കാന്‍ പോയവര്‍ക്കേ ശമ്പളമുള്ളൂ.

   പൊതുപണിമുടക്ക്: തിരുവനന്തപുരത്ത് SBI ട്രഷറി ബ്രാഞ്ച് എട്ട് അംഗ സംഘം ആക്രമിച്ചു

   First published:
   )}