ന്യൂഡൽഹി: യുവാക്കളുടെ തല്ലു വാങ്ങേണ്ടി വരുമെന്ന രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ആറു മാസത്തിനുള്ളിൽ എന്നെ ഇന്ത്യയിലെ ജനങ്ങൾ കമ്പു കൊണ്ട് തല്ലുമെന്ന് ഒരു നേതാവ് പറഞ്ഞതായി കേട്ടു.. പക്ഷെ ആ ആറു മാസത്തിനുള്ളിൽ വേണ്ടത്ര സൂര്യനമസ്കാരം ചെയ്ത് നിങ്ങളുടെ പ്രഹരം ഏറ്റു വാങ്ങാനായി എന്റെ പുറം ഞാൻ ദൃഢമാക്കും.. കഴിഞ്ഞ 20 വര്‍ഷമായി നിങ്ങളുടെ പ്രഹരങ്ങൾ ഞാൻ കൈകാര്യം ചെയ്തു വരികയാണ്'' കളിയായും കാര്യമായും പ്രധാനമന്ത്രി മറുപടി നൽകി. ലോക്സഭയില്‍ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ തന്നെയായിരുന്നു മോദിയുടെ പ്രതികരണം.
രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ച സാഹചര്യത്തിൽ മോദിക്കെതിരെ രാഹുൽ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.' ഇപ്പോൾ പ്രധാനമന്ത്രി വലിയ പ്രഭാഷങ്ങൾ ഒക്കെ നടത്തുകയാണ്. എന്നാൽ ആറുമാസം കഴിയുമ്പോൾ പ്രധാനമന്ത്രിക്ക് വീടിന് പുറത്തിറങ്ങാനാകാത്ത അവസ്ഥയുണ്ടാകും.. യുവാക്കൾക്ക് ജോലി ലഭ്യമാക്കാതെ രാജ്യം മുന്നേറുകയില്ലെന്ന് പ്രധാനമന്ത്രിയെ വടി കൊണ്ട് മർദിച്ചു കൊണ്ട് ഇവിടുത്തെ യുവാക്കൾ മനസിലാക്കിക്കൊടുക്കും.' എന്നായിരുന്നു വാക്കുകൾ.
ഈ പ്രസ്താവനയ്ക്കാണ് പ്രധാനമന്ത്രി ലോക്സഭയിൽ മറുപടി നൽകിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.