'ആറ് മാസത്തിനുള്ളിൽ ഇന്ത്യയിലെ യുവാക്കൾ പ്രധാനമന്ത്രിയെ കമ്പു കൊണ്ട് തല്ലും': വിവാദം ഉയർത്തി രാഹുൽ ഗാന്ധി

രാജ്യത്തെ ഓരോ യുവാക്കളും തൊഴിലിനെപ്പറ്റിയാണ് അന്വേഷിക്കുന്നത്.. ഇതാണ് യാഥാർത്ഥ്യം

News18 Malayalam | news18
Updated: February 6, 2020, 2:01 PM IST
'ആറ് മാസത്തിനുള്ളിൽ ഇന്ത്യയിലെ യുവാക്കൾ പ്രധാനമന്ത്രിയെ കമ്പു കൊണ്ട് തല്ലും': വിവാദം ഉയർത്തി രാഹുൽ ഗാന്ധി
Rahul-Modi
  • News18
  • Last Updated: February 6, 2020, 2:01 PM IST
  • Share this:
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളെ ശക്തമായി വിമർശിച്ച് ബിജെപി. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ കോൺഗ്രസ് നേതാവ് നടത്തിയ ചില പരാമർശങ്ങളാണ് വിവാദങ്ങൾക്കടിസ്ഥാനം. ആറു മാസത്തിനുള്ളിൽ ഇന്ത്യയിലെ യുവ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വടി കൊണ്ടു മർദിക്കുമെന്ന പ്രസ്താവനയാണ് ബിജെപിയെ രോഷം കൊള്ളിച്ചത്.

രാജ്യത്തെ തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടിയാണ് രാഹുൽ മോദിക്കെതിരെ കഴിഞ്ഞ ദിവസം ആക്രമണം അഴിച്ചു വിട്ടത്. ' പ്രധാനമന്ത്രിക്ക് വീടിന് പുറത്തിറങ്ങാനാകാത്ത അവസ്ഥയുണ്ടാകും.. യുവാക്കൾക്ക് ജോലി ലഭ്യമാക്കാതെ രാജ്യം മുന്നേറുകയില്ലെന്ന് പ്രധാനമന്ത്രിയെ വടി കൊണ്ട് മർദിച്ചു കൊണ്ട് ഇവിടുത്തെ യുവാക്കൾ മനസിലാക്കിക്കൊടുക്കും.' എന്നായിരുന്നു വാക്കുകൾ.

Also Read-'വിഭജന സമയത്ത് ഇന്ത്യയ്ക്കൊപ്പം നിന്ന മുസ്ലീങ്ങൾ വലിയ ഔദാര്യമൊന്നുമല്ല ചെയ്തത്': വീണ്ടും പ്രകോപനം ഉയർത്തി യോഗി ആദിത്യ നാഥ്

ഒരു വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലും രാജ്യത്തെ തൊഴിലില്ലായ്മ മുൻനിർത്തിയുള്ള വിമർശനങ്ങൾ രാഹുല്‍ ഉന്നയിച്ചിരുന്നു. ' രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ്. എന്നാൽ ഇതിനെക്കുറിച്ച് പ്രധാനമന്ത്രിയോ ധനമന്ത്രിയോ ബജറ്റിൽ ഒരുവാക്ക് പോലും പറഞ്ഞിട്ടില്ല. രാജ്യത്തെ ഓരോ യുവാക്കളും തൊഴിലിനെപ്പറ്റിയാണ് അന്വേഷിക്കുന്നത്.. ഇതാണ് യാഥാർത്ഥ്യം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അതേസമയം രാഹുലിന്റെ പ്രസ്താവനകൾക്കെത്തിരെ രംഗത്തു വന്ന ബിജെപി രാജ്യത്തെ ഒരു ഷഹീൻ ബാഗ് ആക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്നാണ് വിമർശിച്ചത്.  'രാജ്യത്തെ ഷഹീൻ ബാഗ് ആക്കി മാറ്റാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഷഹീൻ ബാഗിലെ പ്രതിഷേധക്കാരുടെ തോളുകളിലൂടെ അവരുടെ രാഷ്ട്രീയ തോക്കുകൾ ഞങ്ങളിലേക്ക് ഉന്നം വയ്ക്കാൻ പരിശീലിക്കുകയണെന്നുമായിരുന്നു ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്വിയുടെ വാക്കുകൾ
First published: February 6, 2020, 1:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading