ഡൊണാൾഡ് ട്രംപിന്റെയും കുടുംബാംഗങ്ങളുടെയും താജ്മഹൽ സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പമുണ്ടാകില്ല
- Published by:Rajesh V
- news18-malayalam
Last Updated:
36 മണിക്കൂർ നീളുന്ന ഇന്ത്യാ സന്ദർശനത്തിനായി ഫെബ്രുവരി 24ന് ഉച്ചയോടെയാകും ഡൊണാൾഡ് ട്രംപ് അഹമ്മദാബാദിലെത്തുക. ഭാര്യ മെലേനിയ ട്രംപ്, മകൾ ഇവാങ്ക, മരുമകൻ ജറേഡ് കൂഷ്നർ എന്നിവരടക്കമുള്ളവരും അമേരിക്കൻ പ്രസിഡന്റിനൊപ്പമുണ്ടാകും.
ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിനായി എത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കുടുംബാംഗങ്ങളും ആഗ്രയിൽ താജ്മഹൽ സന്ദർശിക്കും. എന്നാൽ ഈ സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിനൊപ്പമുണ്ടാകില്ല. 36 മണിക്കൂർ നീളുന്ന ഇന്ത്യാ സന്ദർശനത്തിനായി ഫെബ്രുവരി 24ന് ഉച്ചയോടെയാകും ഡൊണാൾഡ് ട്രംപ് അഹമ്മദാബാദിലെത്തുക. ഭാര്യ മെലേനിയ ട്രംപ്, മകൾ ഇവാങ്ക, മരുമകൻ ജറേഡ് കൂഷ്നർ എന്നിവരടക്കമുള്ളവരും അമേരിക്കൻ പ്രസിഡന്റിനൊപ്പമുണ്ടാകും.
അഹമ്മദാബാദിലെ റോഡ് ഷോക്കും നമസ്തേ ട്രംപ് പരിപാടിക്കും ശേഷം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ട്രംപ് ആഗ്രയിലേക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിനൊപ്പം താജ്മഹല്‍ സന്ദർശിക്കുമോ എന്ന ചോദ്യത്തിന് അത്തരത്തിലൊരു പദ്ധതി ഇല്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്. അമേരിക്കൻ പ്രസിഡന്റിനും കുടുംബത്തിനും ചരിത്ര സ്മാരകം കണ്‍നിറയെ കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. അവിടെ മറ്റ് ഔദ്യോഗിക പരിപാടികളൊന്നുമുണ്ടാകില്ല. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി മാത്രമല്ല, ഇന്ത്യയിലെ മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും അവിടെയുണ്ടാകില്ല.- അധികൃതർ വ്യക്തമാക്കി.
ഫെബ്രുവരി 25നാണ് ട്രംപ് ഡൽഹിയിലെത്തുന്നത്. അവിടെയാണ് നിർണായകമായ കൂടിക്കാഴ്ചകളും ചർച്ചകളും നടക്കുക.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 22, 2020 1:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഡൊണാൾഡ് ട്രംപിന്റെയും കുടുംബാംഗങ്ങളുടെയും താജ്മഹൽ സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പമുണ്ടാകില്ല


